Tuesday, November 15, 2011

കുറിമാനം

ശ്ശി കാലായ് നിരീക്യാണ്.ഒന്ന് ഗൾഫ് രാജ്യത്തൊക്കെ പോണംന്ന്.ഇത് 
വരെ തരായില്യ.മോഹഭംഗത്തിൽ‌പ്പെട്ട് വലയുമ്പോൾ ദാ ഒരു വഴീങ്‌ട് 
തെളിഞ്ഞിരിക്യാ.ഗൾഫിൽ പോകാനേ.ദുബായില് ഈ മാസം പതി
നെട്ടിനേയ് പോകാംന്ന് അങ്ട് വെക്ക്യാ.അപ്പൊ എല്ലാരും ഓർക്ക്‌ണ്‌ണ്ടാ
വും.ദെന്തിനാപ്പൊ ഇങ്നൊര് നോട്ടീസെറ്ക്ക്ണേന്ന്.ആളോള് പോക്വേം 
വരികേം ഒക്കെ ചെയ്യില്ലേന്ന്.ത്തിരി കാരൂണ്ടേയ്.മറ്റാർക്ക്വല്ല.എനിക്കാ
ണേയ്.ഈ ഇന്ത്യാമഹാരാജ്യ്ത്തൂന്ന് വയ്യാത്ത കാലും വലിച്ചോണ്ട് അങ്ട് 
ചെല്ലുമ്പൊ വേണ്ടപ്പെട്ടോര്യൊക്കെ കാണണോന്ന്ണ്ടേർന്ന്.വേണ്ടപ്പെ
ട്ടോര്ന്ന്ച്ചാൽ ബ്ലോഗിലേയ് മിണ്ടീം പറീന്നോരേയ് ദുബായിലും കാണ്വല്ല്.
ആടീം ഈട്യല്ലായിറ്റ് ഉള്ളോരെങ്ങ്യനാപ്പാ തപ്പ്യെട്ക്ക്ണേ?അപ്പൊ ക
ണ്ടൊര് സൂത്റാന്ന് കൂട്ടിക്കൊ.ഇതെല്ലാരും കാണ്വല്ലാ.അത്പ്പൊ മമ്മദ് 
അങ്ട് പോയിക്കാണ്വാ വേണ്ടത്‌ന്നറ്യാം.മല ഇങ്ട് വരില്യാന്നും.
അപ്പൊ മമ്മദ് അങ്ടെത്തും.ദുബായില്.പതിനെട്ടിന്.പണീം തൊരോം
കയിഞ്ഞാല് കാണാൻ പറ്റ്വോന്ന് അറീക്കണേ.ചെവീല് വെച്ച് 
വിളിക്ക്ണ കുന്ത്രാണ്ടൂലേ.അത്‌ന്റെ സംഖ്യങ്ട് നെരത്ത്യാ മതീലോ.  

11 comments:

faisu madeena said...

ദുബായിലേക്ക് സ്വാഗതം ..!

Naushu said...

നല്ല സൂത്രം ..... :)
ആശംസകള്‍ !

ശിഖണ്ഡി said...

വെല്‍ക്കം ടു ഊട്ടി. നൈസ് ടു മീറ്റ്‌ യു

Anil cheleri kumaran said...

BYE BYE....

സങ്കൽ‌പ്പങ്ങൾ said...

ആശംസകൾ..പോയ് വരൂ

mini//മിനി said...

യാത്രാ മംഗളങ്ങൾ,

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഈ കുറിപ്പ് അതിന്റേതായ ഗൌരവത്തില്‍ തന്നെ അവതരിപ്പിക്കാമായിരുന്നു.യാത്രാമംഗളങ്ങള്‍ ..

മുകിൽ said...

എന്തിനാപ്പോ ഗൗരവം,ല്ലേ. ഇതന്നെ നല്ലത്. എല്ലാര്‍ക്കും തിരിഞ്ഞില്ലേ കാര്യം. പോയി വരൂ സന്തോഷായി പോയിവരൂ. എല്ലാവരോടും ഞങ്ങളുടെയും അന്വേഷണവും സ്നേഹാശംസകളും അറിയിക്കൂ.

kARNOr(കാര്‍ന്നോര്) said...

ദുബായിടെ അയലോക്കമല്ലേ അബുദാബി . ഇങ്ങോടും പോരൂ.. 050-4552682

Unknown said...

ആശംസകൾ..

വീകെ said...

അപ്പോ ഓട്നെന്നെ ദുബായ് വിശ്ശേഷം അശ്ശേഷം കാണൂല്ലോല്ലെ...?
ആയ്ക്കോട്ടെ ഞങ്ങ്‌ള് കാത്തിരിക്കിൺ‌ടട്ടാ...
ദുബായിലാന്നും പറഞ്ഞ് ആ മ്മിണി ബല്യ കെട്ടിട്ത്തിന്റെ മോളിലൊന്നും കേറ്‌ണ്ടാട്ടാ.. പ്പേട്യാവും..!!
ആശംസകൾ...