Thursday, November 24, 2011

ഗൾഫ് വിശേഷങ്ങൾ


അങ്ങനെ എന്റെ ഗൾഫ് പര്യടനവും സാധിച്ചു.ഇന്നലെ രാത്രി നമ്മുടെ രാജ്യത്തേക്കുതന്നെ തിരിച്ചുവന്നു.വെറും ആറുദിവസംകൊണ്ട് യു.എ.ഇ.
പ്രജകൾ എന്റെ ഹൃദയം കീഴടക്കി.വരണ്ട മരുഭൂമിയിൽ സ്നേഹത്തിന്റെ തെളിനീരാണ് ഞാൻ കണ്ടത്.കുറെ സുഹൃത്തുക്കൾ വിളിച്ച് കുശലമന്വേ
ഷിച്ചു.അവരുടെ ജോലിത്തിരക്കും എന്റെ ടൂർ ടൈംടേബിളുമാണ് കൂടി
ക്കാഴ്ച്ച അനുവദിക്കാഞ്ഞത്.അത് എനിക്കും അവർക്കും മനോവേദന
യുണ്ടാക്കി.
നാട്ടുകാരായ സുഹൃത്തുക്കളും ഒരു ഫേസ്ബുക് സുഹൃത്തും ഒരു ബ്ലോഗ്
സുഹൃത്തും തിരക്കിനിടയിലും കാണാൻ സമയം കണ്ടെത്തുക തന്നെ ചെയ്തു.നാട്ടുകാർ വീട്ടിൽ വിരുന്നുതരാൻ ക്ഷണിച്ചെങ്കിലും എനിക്കതു സ്വീകരിക്കാൻ പറ്റിയില്ല.
ഫേസ്ബുക് സുഹൃത്ത് സജേഷ് എനിക്കിന്ന് സുഹൃത്തു മാത്രമല്ല.സഹോ
ദരനും മകനുമൊക്കെയാണ്.ഫുജൈറയിൽനിന്നും ദൂരങ്ങൾ താണ്ടി അവൻ
എന്നെ കാണാൻ വേണ്ടി ദുബായിലെത്തി.ഒരു ദിവസം മുഴുവൻ അവൻ എനിക്കുവേണ്ടി മാറ്റിവെച്ചു.ചക്രക്കസേരയുരുട്ടിയും താങ്ങിയും അവനെന്നെ കാഴ്ച്ചകൾ കാണിച്ചു.
അതൊക്കെ ഒരവകാശമായി ഞാൻ അനുഭവിച്ചു.മറ്റൊരാഹ്ലാദം പ്രിയപ്പെട്ട
ഫായി(സുനിൽ) മജ്ജയും മാംസവുമായി എന്റെ മുന്നിലവതരിച്ചതാണ്.
അദ്ദേഹം ജോലിക്കിടയിൽ എന്നെ ഒന്നു കാണാൻ ഓടിയെത്തിയതാണ്.
ഓഫീസിലും വീട്ടിലും അദ്ദേഹത്തിനിപ്പോൾ തിരക്കാണ്.ഒരു കുഞ്ഞുമോൾ 
പിറന്നിട്ട് മൂന്നുദിവസമേ ആയുള്ളൂ.അവളെ കാണണമെന്ന ആഗ്രഹം എ
നിക്ക് മനസ്സിലടക്കിവെക്കേണ്ടി വന്നു.
ഫായി വരുമ്പോൾ എനിക്കൊരു സമ്മാനവും കൊണ്ടുവന്നിരുന്നു.അദ്ദേഹം 
പോയതിനുശേഷം ഞാൻ പൊതിയഴിച്ചു.അതിശയവും സന്തോഷവും 
കൊണ്ട് എന്റെ കണ്ണ്‌ തള്ളിപ്പോയി.മനോഹരമായൊരു സാരി.സാ‍രിയെന്നു 
കേൾക്കുമ്പോൾ ഏതു പെണ്ണും ഒന്നിളകും.അപ്പോൾ അപ്രതീക്ഷിതമായി 
കൈയിൽ കിട്ടിയാലോ!ഞാനും അങ്ങനെയൊന്നിളകിപ്പോയി.
പിന്നേയും ഒരുപാട് വിശേഷങ്ങളുണ്ട്.അതൊക്കെ പിന്നാലെ.ഇപ്പോൾ ഞാ
നൊന്ന് നടുനീർക്കട്ടെ.

4 comments:

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

ചേച്ചിയുടെ ഗള്‍ഫു അനുഭാകുറിപ്പുകള്‍ വായിച്ചു ....ഒരു പ്രവാസിയായ ഞാന്‍ വളരെ താല്പര്യത്തോടെ യാണ് വായിച്ചു തീര്‍ത്തത് ....ഇവിടുത്തെ കൂടുതല്‍ അനുഭവങ്ങള്‍ ഇനി പന്ങ്ങു വയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു വിവരണം ലഘു ആയി പോയി എന്ന പരാതി മാത്രം ...എല്ലാ വിധ ആശംസകളും....http://pradeep-ak.blogspot.com/2011/11/blog-post.html സമയം അനുവദിക്കുബോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലോ ....

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇനി വേണമെങ്കിൽ ഒരു ബിലാത്തിയാത്രയാകാം കേട്ടോ ടീച്ചറെ

ശ്രീനാഥന്‍ said...

ഗൾഹനുഭവങ്ങൾ ഇനിയും ആകാം. സാരിയിൽ ഭ്രമമുണ്ടല്ലേ?

jayarajmurukkumpuzha said...

aashamsakal........... pls visit my blog and suppor a serious issue..........