Thursday, October 15, 2020

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍

 

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാര-

നന്നെഴുതിയ ചരിത്രമതിലെന്റെ നാടും.

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്

കരുതുമങ്ങ് കണ്ടെന്റെ നാടിന്റെ കണ്ണീരും.

അടിമത്തമരങ്ങുവാണ കാവുമ്പായി.

കൂന്നുപോയ നട്ടെല്ലുയര്‍ത്താൻ

കണ്ണീരും രക്തവുമൊഴുക്കിയ നാട്.

മാനുഷ്യകത്തിന്റെ മാനമുയര്‍ത്താൻ

സാമ്യവാദത്തിൻ കൂട്ടുപിടിച്ചവർ.

സമരാഗ്നിയിലെരിഞ്ഞുപോയന്നവർ.

വ്യര്‍ത്ഥമെന്നോതിലുമൊരിക്കലും

വ്യര്‍ത്ഥമാകാതൊന്നവരന്നൊഴുക്കിയ

കണ്ണീരും വിയര്‍പ്പും ചോരയുമിന്നെന്റെ

ചോരയിൽ, മജ്ജയിൽ, മാംസത്തിൽ.... 

കാഴ്ച്ചകള്‍ മൂടും പൊന്‍പ്രഭയല്ലിരുളില്‍

താഴും സത്യത്തിന്‍ പൊരുളല്ലോ പഥ്യം .  

മഹാകവേ, ഇന്നവിടുന്ന് യാത്രയായ്..

കുമ്പിടുന്നേനങ്ങയെ ലോകമൊപ്പം ഞാനും.

പ്രണാമം ........പ്രണാമം........പ്രണാമം.