Friday, November 11, 2011

ആശ്വാസമായൊരു വിധി

തൃശൂർ അതിവേഗകോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു.
അങ്ങനെ ഒരു നരാധമനെങ്കിലും അർഹമായ ശിക്ഷ കിട്ടുന്നു.
നമ്മുടെ പെൺ‌കുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കാനുള്ള അവ
കാശം നിഷേധിക്കുന്ന പിശാചുക്കൾക്ക് ഇത്തരത്തിലുള്ള ശിക്ഷ 
നൽകിയേ തീരൂ.ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നത്
 സ്ത്രീ സമൂഹത്തിനു ഭീഷണിയാണെന്ന് കോടതി തിരിച്ചറിഞ്ഞി
രിക്കുന്നു.അതുകൊണ്ടുതന്നെയാണ് ബഹുമാനപ്പെട്ട കോടതി 
അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തി പ്രതിക്ക് പരമാവധി 
ശിക്ഷ നൽകിയത്.അപൂർവങ്ങളിൽ അത്യപൂർവമെന്ന് വാദിച്ച് 
സ്ഥിരം കുറ്റവാളിയായപ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊ
ടുത്ത പ്രോസിക്യുട്ടർ അഭിനന്ദനം അർഹിക്കുന്നു. ഇവിടെ നീതി
പീഠം നമ്മുടെ അവസാനത്തെ ആശയും ആശ്രയവുമാകുന്നു.
അത് എന്നും അങ്ങനെയാവട്ടെ എന്നു പ്രാർത്ഥിക്കുകയാണ്.

എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന 
ഒരു സാധാരണ പെൺ‌കുട്ടിയായിരുന്നു സൌ‌മ്യ. 2011 ഫെ
ബ്രുവരി 1ന് വൈകുന്നേരം അഞ്ചരയ്ക്ക് ഷൊറണൂർ പാസ്സ
ഞ്ചറിൽ നാട്ടിലേക്കുള്ള യാത്രയിൽ കാലനും അവളുടെ കമ്പാ
ർട്ട്മെന്റിൽ കയറി.ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ അക്രമി
യോട് മൽ‌പ്പിടിത്തം നടത്തി പരാജയപ്പെടുമ്പോൾ സഹജീ
വികളുടെ സഹായത്തിനുവേണ്ടി അവൾ ഉറക്കെ നിലവിളിച്ചു.
മനസ്സാക്ഷി മരവിച്ചുപോയവർ ആ നിലവിളിക്കുനേരെ കാതു
കൾ കൊട്ടിയടച്ചു.ഗോവിന്ദച്ചാമിയെന്ന നിഷാദൻ വണ്ടിയിൽ 
നിന്നുവലിച്ചു താഴെയിടുന്നത് കണ്ടവർ കണ്ടില്ലെന്ന് നടിച്ചു 
കൂട്ടിക്കൊടുപ്പുകാരായി.തലയടിച്ചുവീണ് മുറിവേറ്റ് തീവ്രവേദ
നയിലും അവൾ അക്രമിയോട് പൊരുതി.മരണവേദനയിൽ 
പിടയുന്ന ശരീരം നരാധമൻ കടിച്ചുകീറി ഭക്ഷിച്ച് കാമത്തിന്റെ 
വിശപ്പടക്കുമ്പോൾ ബോധം മറഞ്ഞുപോയ പാവം പെൺ‌കുട്ടി.
നിന്റെ അമ്മ പറഞ്ഞതാണെനിക്ക് ആവർത്തിക്കാനുള്ളത്.
അപ്പോൾ നീ എന്തുമാത്രം വേദന അനുഭവിച്ചുകാണും.അത് 
വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല.
നിന്റെ അമ്മയ്ക്കൊപ്പം ഞാനും ഇന്ന് ഏറ്റവുമധികം സന്തോ
ഷിക്കുന്നു.ന്യായപീഠം ഗോവിന്ദച്ചാമിയെന്ന വൃത്തികെട്ട ജന്തു
വിന് മരണം വിധിച്ചതിൽ.എങ്കിലും എന്റെ ആശങ്ക ഇപ്പോഴും 
നിലനിൽക്കുന്നു.ഗോവിന്ദച്ചാമിമാർ ഇനിയുമുണ്ടല്ലോ നമ്മുടെ
യിടയിൽ.അറിഞ്ഞുമറിയാതെയും അവരെസഹായിക്കാനുമാ
ളുണ്ടല്ലോ.സമൂഹം മൊത്തം കുറ്റവാളിക്കെതിരെ അണിനിര
ന്നപ്പോഴും ഗോവിന്ദച്ചാമിയെ സഹായിക്കാൻ ഡോക്ടർ 
ഉന്മേഷിനെപ്പോലുള്ളവർ മൊഴികൊടുക്കുന്നത് അപകടക
രമായ അവസ്ഥ നിലനിൽക്കുന്നു എന്നതിനു തെളിവാണ്.

ഇനിയൊരു പെണ്ണിനും സൌ‌മ്യയുടെ ഗതിയുണ്ടാവരുതെന്ന് 
ആഗ്രഹിക്കുമ്പോഴും പീഡനങ്ങളുടെ കഥകൾ പിന്നേയും കേൾ
ക്കുന്നു.ഈ വിധി അത്തരം സംഭവങ്ങളുടെ എണ്ണം കുറക്കുമെ
ന്നെങ്കിലും വിശ്വസിക്കട്ടെ.   

5 comments:

mini//മിനി said...

വേദനിക്കുന്ന ഓർമ്മകൾക്കിടയിൽ വിധിന്യായം അറിഞ്ഞപ്പോൾ ഇത്തിരി ആശ്വാസം.

ശ്രീനാഥന്‍ said...

ശാന്തേച്ചീ, എന്റെ ഒപ്പ്!

സങ്കൽ‌പ്പങ്ങൾ said...

ശിക്ഷയെന്തായാലും ഇനിയിത്തരത്തിലുള്ള ഹീനക്രിത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ എന്തുചെയ്യാനാവും എന്നതിനെപ്പറ്റിയാണ് ആലോചികേണ്ടത്.അത്തരത്തിലുള്ള ചർച്ചകൾ പുരോഗ്മിക്കട്ടെ.

അനില്‍@ബ്ലോഗ് // anil said...

ഈ ശിക്ഷകൊണ്ട് എന്തു കാര്യം ചേച്ചീ. അയാൾ ഇനി അപ്പീൽ ഒക്കെ പോയി വരുമ്പോഴെക്കും വെറെ വല്ലതും ആകും. എന്തായാലും ഈ കേസിനെപ്പോലും അട്ടിമറിക്കാൻ കൂട്ടുനിൽക്കാൻ ഒരു ഡോക്ടറടക്കം വിദ്യാസമ്പന്മാരായ എരപ്പാളികൾ ഉണ്ടായല്ലോ. വക്കീലിന്നു ഇതൊരു തൊഴിലാണ് എന്നാൽ ആ പു...ന്നാരമോൻ ഡോക്ടർക്കോ?

faisu madeena said...

കുറെ നാളുകള്‍ക്കു ശേഷം കോടതി വിധിച്ച ഒരു നല്ല വിധി ...എത്രയും പെട്ടെന്ന് ശിക്ഷ നടപ്പാക്കട്ടെ ..!