Thursday, December 3, 2020

ആല്‍ബം

 ഞാന്‍ രചന നിര്‍വഹിച്ച ആല്‍ബം. കൊറോണക്കാലത്ത് തിരുവനന്തപുരത്ത് നിന്ന് സംഗീതസംവിധാനവും ഓര്‍കസ്ട്രെഷനും നിര്‍വഹിച്ച് പത്തനംതിട്ടയില്‍നിന്നും പാടി നിര്‍മ്മിച്ച ആല്‍ബം.

https://youtu.be/A3upSEoRtl4

Thursday, October 15, 2020

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍

 

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാര-

നന്നെഴുതിയ ചരിത്രമതിലെന്റെ നാടും.

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്

കരുതുമങ്ങ് കണ്ടെന്റെ നാടിന്റെ കണ്ണീരും.

അടിമത്തമരങ്ങുവാണ കാവുമ്പായി.

കൂന്നുപോയ നട്ടെല്ലുയര്‍ത്താൻ

കണ്ണീരും രക്തവുമൊഴുക്കിയ നാട്.

മാനുഷ്യകത്തിന്റെ മാനമുയര്‍ത്താൻ

സാമ്യവാദത്തിൻ കൂട്ടുപിടിച്ചവർ.

സമരാഗ്നിയിലെരിഞ്ഞുപോയന്നവർ.

വ്യര്‍ത്ഥമെന്നോതിലുമൊരിക്കലും

വ്യര്‍ത്ഥമാകാതൊന്നവരന്നൊഴുക്കിയ

കണ്ണീരും വിയര്‍പ്പും ചോരയുമിന്നെന്റെ

ചോരയിൽ, മജ്ജയിൽ, മാംസത്തിൽ.... 

കാഴ്ച്ചകള്‍ മൂടും പൊന്‍പ്രഭയല്ലിരുളില്‍

താഴും സത്യത്തിന്‍ പൊരുളല്ലോ പഥ്യം .  

മഹാകവേ, ഇന്നവിടുന്ന് യാത്രയായ്..

കുമ്പിടുന്നേനങ്ങയെ ലോകമൊപ്പം ഞാനും.

പ്രണാമം ........പ്രണാമം........പ്രണാമം.

 

Saturday, June 27, 2020

കൊറോണക്കാലം

ചുരവും കപ്പലുമിറങ്ങീ
ചീനക്കോപ്പുകളെമ്പാടും.
കൌശലവും കരകൌശലവും
പണ്ടൊരു കൈക്കുമ്പിൾ വിപ്ലവവും.

നീട്ടും കൈകളിലിപ്പോൾ
പുതിയൊരു വിപ്ലവം.  
കണ്ണുരുട്ടി, ഒട്ടിപ്പിടിച്ച്,
ഉമ്മവെച്ചുമ്മവെച്ച്...

പതിവുകൾ, രീതികൾ
മാറ്റുന്നുണ്ടത്.
ആചാരങ്ങളെ ലംഘിക്കുന്നൂ.
നാമജപമില്ല,
ഘോഷയാത്രയില്ല,
കുര്‍ബാനയെങ്ങുമില്ല.
തിരുനാളെങ്ങോ,
പെരുന്നാളെങ്ങോ,
ഉത്സവമെങ്ങോ!

ദൈവങ്ങളുറങ്ങുകയാണ്,
പോര്‍വിളികൾ കേള്‍ക്കാതെ,
കപടവേഷങ്ങൾ കാണാതെ,
ഒന്നുമേയുരിയാടാതെ,
സ്വസ്ഥമായി....

ഡോളറിന്‍ ഹുങ്കൊടുങ്ങി
വിനയാന്വിതമിപ്പോൾ.
പഞ്ചപുച്ഛമടക്കേണ്ട രൂപേ,
ഡോളറും യൂറോയുമൊപ്പം
‘വഹ്നിസന്തപ്തലോഹസ്ഥാംബു’വിൽ
കത്തിയെരിയാം.
അഷ്ടദിക്കുകൾ കീഴടക്കാൻ
വാളെടുത്തുറയുമവനവൻ കോമരങ്ങൾ
മന്ത്രിയും മന്ത്രിപത്നിയും
താരവും താരകുമാരനും
തെരുവിലടിയുവോരുമേക-
ലോകത്തിന്‍ കീഴിൽ...
മഹാമാരികളുയിരേകും
സാമ്യവാദത്തിന്‍ കീഴിൽ.
മൃഗലോകം പകരംവെച്ചത്  
മായ്ച്ചുകളയുമോ മര്‍ത്യലോകം?
കീഴടങ്ങുകില്ല മര്‍ത്യനെന്നാൽ
വിജിഗീഷുവല്ല താനും!

Sunday, March 8, 2020

വാഴ് വ്



വാഴ്ക...വാഴ്ക
കാറ്റത് കേള്‍ക്കെ,
ജലമത് കൊള്‍കെ
വിണ്ണത് കാണ്‍കെ,
മണ്ണില്‍ വാഴ്ക
വാഴ്വിന്‍ ശക്തി
ശക്തിസ്വരൂപിണി....

Saturday, January 11, 2020

ഭ്രാന്ത്

മാനം മുട്ടെ പണിയാം
ഞൊടിയടയിൽ വീഴ്ത്താൻ
നാറാണത്ത് ഭ്രാന്തായ നമ: