Sunday, January 23, 2011

അറവുമാടുകൾ


വിശുദ്ധതാഴ്വരയിലറവു മാടുകൾ
ഇന്നലെയോളമവയുഴവു മാടുകൾ.
മാതാവിന്റെ പൈമ്പാൽ മുട്ടിക്കുടി-
ച്ചൊരേ പറമ്പിലോടിക്കളിച്ചവർ.
പിണങ്ങുമ്പോൾ കുത്തിയോടിച്ചു-
മിണങ്ങുമ്പോൾ നക്കിത്തുടച്ചും.
പൌരുഷത്തിൻ കൂത്താട്ടത്തിൽ
കൈകടത്തിയറുത്തെറിയും ക്രൂരത.
ഉടഞ്ഞുപോയ പൌരുഷത്തിലന്യം
നിന്നുറഞ്ഞുപോയ തലമുറകൾ.
വരിയുടച്ചുറപ്പിച്ച സൌമ്യതയിലാട്ടി-
ത്തെളിച്ചൊരു നുകത്തിൽ കെട്ടി.
പുളയും ചൂരലിൻ നോവുകളന്യോന്യം
നക്കിത്തുടച്ചൊരു മാത്ര കഴുത്തിൽ
കൊമ്പു ചേർത്താശ്വസിപ്പിക്കാനു-
ടപ്പിറപ്പായവനിന്നീ നിമിഷം വരെ.
കൈയിൽ തിളങ്ങും കത്തിയുമായൊരാൾ
മൂക്കു കയർ വലിച്ചു കാൽകളിൽ കുടുക്കി.
അമറുവാനാവാതെ കണ്ണീരുമൊലിപ്പിച്ച്
വീണുകിടക്കുമുടപ്പിറപ്പിൻ കൊമ്പിൽ
പിടിമുറുക്കും കരങ്ങളെ കൊമ്പാൽ
കോർത്തെടുക്കാൻ കൊതിച്ചാവാതൊ-
തൊന്നുമുരിയാടാതീ മിണ്ടാപ്രാണി.
കെട്ടിയിട്ട കുറ്റിയിൽക്കറങ്ങിത്തളർന്ന്
കണ്ണീർ കിനിയും മിഴിയാലുഴിഞ്ഞവൻ.
കുരലരിഞ്ഞു താഴും കത്തിയിൽ;
പിടഞ്ഞു തുള്ളിത്തെറിക്കുമുടലിൽ;
വേർപെടും തലയിൽത്തുറികണ്ണിൽ;
പ്രാണന്റെയവസാന ചലനത്തിൽ.
വിറകൊള്ളും കഴുത്തിലാഴും കത്തി തൻ
നോവറിഞ്ഞൊളിക്കാനിടമില്ലല്ലോ..!


Sunday, January 9, 2011

മുത്തപ്പാ എന്നു വിളിച്ചാൽ....



കാനനേശനുത്സവമായി
കാട്ടുപാതയിനി നാട്ടുപാത.


 

അനുഗ്രഹവഴിയിലൊറ്റക്ക്





                                   ദാ..എത്തിപ്പോയി




                                        ഒറ്റത്തിരിനാളമെരിയും മടപ്പുരയിൽ



           അസ്തമന സൂര്യനെ തിരുനെറ്റിയിലാവാഹിച്ചൊരു സൂര്യനായ്



 

എപ്പോഴുമെപ്പോഴുമനുഗ്രഹിച്ചരുളുമീശൻ
കുന്നത്തൂർ പാടിയിൽ കുടികൊള്ളുമീശൻ



ചന്തനായ്,ശിലയായ് പുനർജ്ജനിയായ്,
പ്രസാദമായിത്തിരി പനങ്കള്ളും.


                      
                                           അന്തിക്കള്ളിവിടെ പ്രസാദമാകും



ഇവിടമാണധ്യാത്മ വിദ്യാലയം  



                                          ചൊല്ലുവാനേറെയുണ്ട്
                                          പൈതങ്ങൾ കേട്ടാലും



         
                                        നടഭണ്ഡാരമൊന്നു തുറക്കട്ടെ


ഭദ്രമായിനിയടച്ചേക്കാം



കൈവെച്ചനുഗ്രഹിച്ച് കൈക്കൊള്ളും കാരുണ്യമൂർത്തി





   നായ്ക്കളും ഭൂതഗണങ്ങളും
  തൃപ്തിയായ് വാഴ്ക.


  
                                        ആധിയും വ്യാധിയും തീർത്ത് രക്ഷിക്കാൻ



    
                                     കർത്താവിന് വെറ്റില പ്രസാദം നൽകട്ടെ





                                      സന്താപത്രാസ് പൊങ്ങാതെ കാപ്പോം



                                                           

     കാവലാളായെന്നും



                                         അമ്പെടുത്ത് തൊടുക്കാം ഞാണിന്മേൽ



                                          ആയുധമൂരട്ടെ



                                         താളത്തിനൊപ്പം താണ്ഡവം



                                         കരളിലെ കനൽ കണ്ണിലൂടൊഴുകി


                      
                                          ഇനി കുറച്ച് വീത്ത് കൊടുത്താലും




                               അടിച്ചു തളിച്ച് അന്തിത്തിരി വെക്കും പൈതങ്ങളെ
                              എപ്പോഴുമെപ്പോഴും കാത്തു രക്ഷിക്കും മുത്തപ്പൻ


                                    
                                      മൂലം‌പെറ്റമ്മയ്ക്കും തിരുമുടിയുയരണം.




വാണവർക്കിനി മറ്റെന്തും ദേവകാര്യശ്ശേഷം.


                                    
                     വാണവർ തൻ സൌഹൃദത്തണലിലിത്തിരി വിശ്രമം.



                                 സങ്കടക്കനമിറക്കി വെച്ചിനി മടക്കം




                                 വറ്റാത്ത കനിവിന്നുറവയിൽ മനം
                                 കുളുർപ്പിക്കാനടുത്താണ്ടെത്താം