ബഹുമാനപ്പെട്ട തമിഴുനാട് മുഖ്യമന്ത്രീ,
ഞങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി.
ജീവൻ ഏതുനിമിഷവും പ്രളയജലത്തിൽ മുങ്ങിമറയുമെന്ന ഭീതി
യിൽ കഴിയുമ്പോൾ ഞങ്ങളെങ്ങനെയുറങ്ങും?നൂറ്റിപ്പതിനാറ്
വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡെമോക്ലസിന്റെ
വാൾ പോലെ ഞങ്ങളുടെ ജീവനു മുകളിൽ തൂങ്ങിക്കിടക്കുന്ന കാര്യം
മറ്റാരേക്കാളും താങ്കളറിയണം.നാല്പത് ലക്ഷം ജനങ്ങളും അഞ്ച് ജി
ല്ലകളും നൂറ്റിപ്പതിനാറ് വർഷങ്ങളായി സംഭരിച്ചുവെച്ച വെള്ളപ്പാച്ചി
ലിൽ മറഞ്ഞുപോയാൽ താങ്കൾ എന്തുചെയ്യും?അപ്പോഴും തമിഴ്നാട്ടി
ലെ അഞ്ചു ജില്ലകളിലെ സമ്പൽസമൃദ്ധി നിലനിർത്താൻ താങ്കൾക്ക്
കഴിയണം.അവ മരുഭൂമിയാകാതെ സൂക്ഷിക്കുകയും വേണം.അങ്ങ
നെ ആചന്ദ്രതാരം തമിഴ് മണ്ണിൽ തമിഴ്മക്കളുടെ കൈയടിയും വാങ്ങി
സുഖമായി വാഴാമല്ലോ .
മുഖ്യമന്ത്രിയുടെ സിംഹാസനത്തിൽ ഭരണത്തിന്റെ സർവസൌഭാഗ്യ
ങ്ങളും അനുഭവിച്ച് കഴിയുന്ന താങ്കൾ നാല്പത് ലക്ഷം ജീവനെക്കുറിച്ച്
എന്തിനു വേവലാതിപ്പെടണം!താങ്കളുടെ പക്കൽ പണ്ടെപ്പൊഴോ
ആർത്തി പെരുത്ത ഭരണാധികാരികൾ ചാർത്തിത്തന്ന തൊള്ളായിര
ത്തിത്തൊണ്ണൂറ്റൊമ്പത് കൊല്ലത്തെ പാട്ടക്കരാറുണ്ടല്ലോ.അത് കാക്ക
ത്തൊള്ളായിരമാക്കിയില്ലല്ലോ എന്നാശ്വസിക്കാനല്ലേ പാവം പ്രജ
കൾക്കാവൂ.ഭരണാധികാരികളെ ദൈവമായി കാണേണ്ടവരല്ലേ ഞ
ങ്ങൾ.
ഭൂമീദേവി തന്നിലേല്പിച്ച ഭാരംകൊണ്ട് ക്രുദ്ധയായി ഞെട്ടിവിറക്കുമ്പോൾ
ജീവനെ ഒളിപ്പിക്കാനിടമില്ലാതെ അലറിവിളിച്ചോടുകയാണ് ഞങ്ങൾ.
എന്നാലും താങ്കളുടെ സിംഹാസനത്തിന് ഇളക്കം തട്ടില്ലെന്നറിയാം.അ
തുകൊണ്ട് താങ്കൾ കേരളമക്കളെ മുക്കിക്കൊല്ലാനുള്ള പിടിവാശി ഇനിയും
ഉപേക്ഷിക്കാൻ സാധ്യത കാണുന്നില്ല.
എങ്കിലും ഞങ്ങൾ താങ്കളെ ഒന്നോർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.താങ്കളും
ഒരു സ്ത്രീയാണ്.സ്ത്രീ അമ്മയാണ്.അമ്മ സ്വന്തം പ്രാണനേക്കാൾ മക്ക
ളെ സ്നേഹിക്കും.വേണ്ടിവന്നാൽ മക്കൾക്കുവേണ്ടി സ്വന്തം പ്രാണനുപേ
ക്ഷിക്കും.ഒരിക്കലും മക്കളുടെ പ്രാണനെടുക്കില്ല.പ്രാണൻ കൊടുക്കുന്നവളാ
ണമ്മ.താങ്കളുടെചുണ്ടിന്റെ കോണിൽ ഒരു പരിഹാസച്ചിരി വിരിയുന്നത് ഞ
ങ്ങൾക്കിപ്പോൾ കാണാം.അതിന്റെ അർത്ഥമിതായിരിക്കാമെന്ന് ഞങ്ങൾക്കൂ
ഹിക്കാൻ കഴിയുന്നുണ്ട്.താങ്കളുടെ മക്കൾ തമിഴ് മ്ക്കളാണെന്ന് മറന്നുപോ
യോ വിഡ്ഢികളേയെന്നാണല്ലോ.അവിടെ താങ്കൾക്ക് തെറ്റി.അമ്മയ്ക്ക്
എല്ലാമക്കളും ഒരുപോലെയാണ്.കേരളമക്കളെന്നോ തമിഴ് മക്കളെന്നോ
അവളോർക്കില്ല.
എല്ലാമക്കളും ഒരുപോലെയാണ്.കേരളമക്കളെന്നോ തമിഴ് മക്കളെന്നോ
അവളോർക്കില്ല.
അമ്മ എല്ലാവരേയും ഒരപകടത്തിനും വിട്ടുകൊടുക്കാതെ മാറോടണച്ചുപിടി
ക്കും.താങ്കളും അങ്ങനെ ചെയ്യണം.പ്രളയജലത്തിന് വിട്ടുകൊടുക്കാതെ ഈ
മക്കളെ രക്ഷിക്കണം.ഇല്ലെങ്കിൽ സർവനാശമായിരിക്കും ഫലം.അങ്ങനെ
സംഭവിച്ചാൽ ലോകചരിത്രത്തിലെ ഏറ്റവും ക്രൂരയായ പിശാചിനിയായി
താങ്കൾ വാഴ്ത്തപ്പെടും.കാലം താങ്കൾക്കൊരിക്കലുംമാപ്പ് തരില്ല.ഞങ്ങളുടെ
ആത്മാക്കളും.
എന്ന്
ജീവനുവേണ്ടിയുള്ള യാചനയോടെ
കേരളമക്കൾ
11 comments:
എത്രയും പെട്ടെന്നൊരു പരിഹാരം ഉണ്ടാവട്ടെ...
‘എങ്കിലും ഞങ്ങൾ താങ്കളെ ഒന്നോർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.താങ്കളും
ഒരു സ്ത്രീയാണ്.സ്ത്രീ അമ്മയാണ്.അമ്മ സ്വന്തം പ്രാണനേക്കാൾ മക്ക
ളെ സ്നേഹിക്കും.വേണ്ടിവന്നാൽ മക്കൾക്കുവേണ്ടി സ്വന്തം പ്രാണനുപേ
ക്ഷിക്കും.ഒരിക്കലും മക്കളുടെ പ്രാണനെടുക്കില്ല.പ്രാണൻ കൊടുക്കുന്നവളാ
ണമ്മ.താങ്കളുടെചുണ്ടിന്റെ കോണിൽ ഒരു പരിഹാസച്ചിരി വിരിയുന്നത് ഞ
ങ്ങൾക്കിപ്പോൾ കാണാം.അതിന്റെ അർത്ഥമിതായിരിക്കാമെന്ന് ഞങ്ങൾക്കൂ
ഹിക്കാൻ കഴിയുന്നുണ്ട്.താങ്കളുടെ മക്കൾ തമിഴ് മ്ക്കളാണെന്ന് മറന്നുപോ
യോ വിഡ്ഢികളേയെന്നാണല്ലോ.അവിടെ താങ്കൾക്ക് തെറ്റി.അമ്മയ്ക്ക്
എല്ലാമക്കളും ഒരുപോലെയാണ്.കേരളമക്കളെന്നോ തമിഴ് മക്കളെന്നോ
അവളോർക്കില്ല.‘
ഈ അമ്മ മഹാത്മ്യമൊന്നും ആ അമ്മയുടെ ചെവിയിൽ കേറില്ല കേട്ടൊ ടീച്ചറെ
കേള്‍ക്കുന്ന കാതുകളല്ല ഹൃദയമാണവര്‍ക്ക് വേണ്ടത്. അതില്ലാതായി.. കത്ത് നന്നായി.
( പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായനക്ക് സൗകര്യം ആവും )
എന്ന്
ജീവനുവേണ്ടിയുള്ള യാചനയോടെ
കേരളമക്കൾ
ഒപ്പ്
ആ അമ്മച്ചി വിചാരിക്കില്ല.. വിചാരിക്കാന്‍ അവര്‍ക്ക് കഴിയില്ല.. അണ്ണന്മാര്‍ അവരെക്കൊണ്ട് വിചാരിപ്പിക്കില്ല.. അതാണ് പ്രശ്നം..
കഠിനമായ ക്രിമിനല്‍ അന്യായമാണിത്.
തിരിച്ചാണു ഇങ്ങനെ ഒരവസ്ഥയെങ്കില്‍ എന്തായേനെ സ്ഥിതി! തമിഴമ്മ തിന്നേനെ കേരള മക്കളെ.
എത്രയും പെട്ടെന്നു എന്തെങ്കിലും ചെയ്യാന്‍ സംഗതികള്‍ ഉരുത്തിരിഞ്ഞു വരട്ടെ എന്നു പ്രാര്‍ഥിക്കാം. വളരെ വളരെ ആശങ്കയുണ്ട്.
....താങ്കള്‍ ഒന്നോര്‍ക്കണം.
തമിഴരുടെ അവകാശമല്ല,മുല്ലപ്പെരിയാര്‍,,
കേരളീയര്‍ നിങ്ങള്ക്ക് കനിഞ്ഞെകിയ ഒൌദാര്യം മാത്രമാണ്.
ആ കനിവിന്റെ ഒരംശം നിങ്ങളിലുണ്ടായിരുന്നെങ്കില്‍ ഒട്ടും കാലതാമസമില്ലാതെ ലക്ഷങ്ങളുടെ ജീവനെ രക്ഷിച്ചേനെ...
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു..
നന്നായി ടീച്ചർ..!!
ആരെങ്കിലും ഇതൊന്ന് തമിഴിലാക്കി ലവന്റെയൊക്കെ പെട്ടിയിൽ ഇട്ട് കൊടുക്കാമോ..?!!
വികാരം പങ്കു വെക്കുന്നു...
അമ്മയായവർക്കല്ലെ മക്കളുടെ വികാരവും വേദനയും മനസ്സിലാകൂ...!?
അവർ ‘കുമാരി’യാണു ചേച്ചി.
നമ്മളെ ഈ ഭൂമുഖത്തു നിന്നും തുടച്ചുനീക്കുകയാണ് അവരുടെ ലക്ഷ്യമെന്നു തോന്നുന്നു.
ആശംസകൾ...
നല്ല കത്ത്.
കാലികം.
Post a Comment