Tuesday, August 3, 2010

പ്രിയ തോഴരേയും കാത്തു ഞാൻ

കൂട്ടുകാരേ,
 പ്രശസ്ത ബ്ലോഗർ കെ.പി.സുകുമാരന്റെ ഒരു നിർദ്ദേശമാണ്‌.ഈ പുസ്തക പ്രകാശനച്ചടങ്ങ്‌ ഒരു ബ്ലോഗ്‌ മീറ്റാക്കി മാറ്റിയലോ എന്നു.എനിക്ക്‌ നൂറു വട്ടം സമ്മതം.എങ്കിൽ പുസ്തക പ്രകാശനത്തിനു ശേഷം നമുക്ക്‌ പരിചയപ്പെടുകയും അൽപ സമയം ഒന്നിച്ചു ചെലവഴിക്കുകയും ആവാമല്ലോ.ആർക്കൊക്കെ വരാൻ പറ്റുമെന്ന് ഇവിടെ കമന്റായി ഇടുമല്ലോ.
സസ്‌നേഹം
ശാന്ത കാവുമ്പായി
സുഹൃത്തുക്കളേ സമയത്തിൽ ചെറിയ മാറ്റമുണ്ട്‌.ആഗസ്റ്റ്‌14 നു11 മണി കൂടുതൽ വിവരങ്ങൾക്ക്‌ ഇവിടെ നോക്കൂ.
http://kpsukumaran.blogspot.com/2010/08/blog-post_06.html

37 comments:

അലി said...

ആശംസകൾ!

sm sadique said...

പറയാനുള്ളതെല്ലാം പറയുക.
ഒന്നും ഉള്ളിൽ ഒളിച്ച് വെക്കണ്ട.
ടീച്ചറുടെ പുസ്തകവും ബ്ലോഗും വായിക്കാൻ ഞാനുണ്ട്, ഞങ്ങളുണ്ട്.
ആശംസകൾ………

ഒരു നുറുങ്ങ് said...

ക്ഷണം സ്വീകരിച്ചു...
ആശംസകള്‍ !

അനൂപ്‌ കോതനല്ലൂര്‍ said...

ആശംസകൾ ടീച്ചറേ

ശ്രീനാഥന്‍ said...

ആശംസകൾ നേരുകയാണു റ്റീച്ചർ!

mini//മിനി said...
This comment has been removed by the author.
mini//മിനി said...

നമ്മുടെ കണ്ണൂരിൽ വെച്ച് നടക്കുന്ന മഹത്തായ സംഭവത്തിന് ആശംസകൾ നേരുന്നു. ആ ചടങ്ങിന് അന്നേദിവസം നേരത്തെ കാലത്തെ വന്ന് സീറ്റ് പിടിക്കും എന്ന് അറിയിക്കുന്നു.

A.FAISAL said...

ആശംസകള്‍..!
വരാന്‍ പറ്റാത്ത ഞങ്ങള്‍ക്കായി മീറ്റിനു ശേഷം വിശേഷങ്ങള്‍ വിശദമായി അറിയിക്കണേ..!!

ചിതല്‍/chithal said...

ആശംസകൾ. മീറ്റിനു് വരാൻ കഴിയില്ലെന്നു് ഖേദപൂർവം പറയട്ടെ.

അക്ഷരം said...

എനിയ്ക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ് കണ്ണൂര്‍
അവരുടെ സ്നേഹം ലഭിച്ച ഒരു മനുഷ്യന്‍.... 3 വര്‍ഷം ...
പക്ഷെ ഇപ്പോള്‍ കടലിനക്കരെ ഇരിന്നു ആശംസിയ്ക്കുന്നു..... ടീച്ചറെ.....

Blog Academy said...

കണ്ണൂര്‍ ബ്ലോഗ് മീറ്റ് ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഈ പോസ്റ്റ് ഉള്ളടക്കം കണ്ണൂര്‍ ബ്ലോഗ് അക്കാദമി ബ്ലോഗിലും ചേര്‍ത്തിരിക്കുന്നു.
കണ്ണൂരില്‍ ശാന്ത ടീച്ചറുടെ പുസ്തക പ്രകാശനവും, ബ്ലോഗ് മീറ്റും ആഗസ്ത് 14 ന് ബ്ലോഗ് മീറ്റുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗ് വായനക്കാരും, ബ്ലോഗര്‍മാരും ഇവിടെ ബന്ധപ്പെടാനുള്ള ഫോണ്‍ നംബറോ ഈ മെയില്‍ ഐഡിയോ സഹിതം കമന്റിടാന്‍ അഭ്യര്‍ഥിക്കുന്നു.
ആശംസകളോടെ....

shajiqatar said...

അഭിനന്ദനങ്ങള്‍ :)

വി. കെ ആദര്‍ശ് said...

ആശംസകള്‍. ഇനിയും ബ്ലോഗും പുസ്തകങ്ങളും എഴുതാന്‍ ടീച്ചര്‍ക്ക് ആശംസകള്‍

സോണ ജി said...

ഹൃദയാശംസകള്‍!!!!!!!!!

പൊറാടത്ത് said...

ആശംസകള്‍..

ബിന്ദു കെ പി said...

ദൂരെ ഇരുന്നുകൊണ്ട് എല്ലാവിധ ആശംസകളും നേരുന്നു.. എല്ലാം ഭംഗിയായി നടക്കട്ടെ..

jayarajmurukkumpuzha said...

elaavidha nanmakalum , aashamsakalum nerunnu...........

കെ.പി.സുകുമാരന്‍ said...
This comment has been removed by the author.
MKERALAM said...

ശാന്താ കാവുംബായിക്ക് പുസ്തകപ്രകാശനത്തിന് എല്ലാ ആശംസകളും നേരുന്നു.

ബ്ല്ലോഗു മീറ്റില്‍ പങ്കെടുക്കുക എന്നുമൊരു സ്വപനമാണ്. ഇതുവരെ സാധിക്കാത്ത സ്വപ്നം. പങ്കെടുക്കുന്നവര്‍ക്ക് നല്ല സമയം ആശംസിച്ചുകൊണ്ട്.

കൊട്ടോട്ടിക്കാരന്‍... said...

പങ്കെടുക്കാന്‍ കഴിയുമെന്നാ‍ണു പ്രതീക്ഷ.
നോമ്പുമാണ്, പെട്ടെന്ന് തിരികെയെത്തുകയും വേണം.

Blog Academy said...

ശാന്ത ടീച്ചറുടെ പുസ്തക പ്രകശ ചടങ്ങില്‍ പങ്കെടുക്കുക,
പങ്കെടുക്കാനാകാത്തവര്‍ അവരെ ആശംസിക്കുക.
അതിനു മുന്‍പായി നാളെ നടത്തപ്പെടുന്ന കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.

Kalavallabhan said...

അടുത്ത കാലത്തിറങ്ങുന്ന രണ്ടാമത്തെ പുസ്തകമാണു ശാന്തടീച്ചറുടേതെന്നാണെന്റെ തോന്നൽ, ഇതിനു മുൻപ് കുമാരന്റെയും.

എല്ലാവിധ ആശംസകളും നേരുന്നു.

poor-me/പാവം-ഞാന്‍ said...

മനസ്സു കൊണ്ടു ഞാനും ഉണ്ടായിരിക്കും ഭാവുകങള്‍..

SK JAYADEVAN KAVUMBAYI said...

kathu kitti....aasamsakal...14-nu 11 manikku kannuril varan sramikkam.....

SK JAYADEVAN KAVUMBAYI said...

please visit skjayadevan.blogspot.com

സരൂപ്‌ ചെറുകുളം said...

congratulations

saroopcalicut.blogspot.com

ലീല എം ചന്ദ്രന്‍.. said...

വരും .തീര്‍ച്ചയായും
മൂന്നു ദശാബ്ദങ്ങള്‍....അത്ര ചെറിയ കാല അളവൊന്നും അല്ലല്ലോ.
കാണാന്‍ ....ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍...
ഇത്രയും അരികെയായിരുന്നിട്ടും .....നമ്മള്‍ ഇത്ര ദൂരെ ആയിരുന്നു.
വീണ്ടും കണ്ടുമുട്ടാന്‍ സഹായിച്ച അക്ഷരങ്ങളോട് ....ബ്ലോഗിനോട്
നമ്മള്‍ എത്ര കടപ്പെട്ടിരിക്കുന്നു..!!!

Akbar said...

മീറ്റിനു വരാനാവില്ല. ഇപ്പോള്‍ മനസ്സ് നിറഞ്ഞ ആശംസകള്‍ മാത്രം. പുസ്തക പ്രകാശനം ഗംഭീരമാകട്ടെ. നന്മകള്‍ നേരുന്നു

Echmukutty said...

എല്ലാ ആശംസകളും അറിയിയ്ക്കുന്നു.

മുകിൽ said...

ഹൃദയം നിറഞ്ഞ ആശംസകൾ. ഇരിക്കുന്നതു ദൂരെയാണ്. വരാനാവില്ല. എങ്കിലും മനസ്സുകൊണ്ടു പങ്കെടുക്കാം.

the man to walk with said...

ആശംസകൾ………

താന്തോന്നി said...

കടലിനക്കരെ ഇരുന്നുകൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു...

ajin said...

teacher i wishing a wonderfull begining .wish u all the best .

mayflowers said...

മോഹപ്പക്ഷിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
ഭാവിയില്‍ പുതിയ പുതിയ ചക്രവാളങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

നോമ്പ് ആണല്ലോ,
കണ്ണൂരില്‍ പോയി തിരിച്ചു വരുമ്പോഴേക്കും തളര്‍ന്നു പോകും.അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു.

SURESH said...

പുസ്തകപ്രകാശനത്തിനു എല്ലാവിധ ആശംസകളും നേരുന്നു.അന്നേ ദിവസം കണ്ണൂരിലുണ്ട്.പങ്കെടുക്കാന്‍ കഴിയുമെന്നു കരുതുന്നു.
എല്ലാവിധ ആശംസകളും ഒരിക്കല്‍ക്കൂടി നേര്‍ന്നു
കൊണ്ട്.............

സുനിൽ പണിക്കർ said...

ആശംസകൾ ചേച്ചീ..
മനസ്സുകൊണ്ടവിടെയുണ്ടാകും..

Muhamad Aslam said...

"ഇനിയും നല്ല നല്ല ഉയരങ്ങള്‍ കാല്കീഴിലോതുങ്ങട്ടെ..........."