Tuesday, August 24, 2010

രക്ഷകൻ


വിറകൊള്ളും ചുണ്ടുകളിൽ
ചതഞ്ഞു ചിതറും ശബ്ദം
"പുറത്തുണ്ടാവാമപ്പാവ-
മുണ്ണാതെയുറങ്ങാതൊട്ടും.
പൊയ്പ്പോയ കാലിശൂന്യ-
സ്ഥലികളികൈനീട്ടാതെ;
കാണാകൊതിപ്പൂ മറയും
ചേതനയിലവ്യക്തം  രൂപം.
പ്രാണനെടുക്കുമുലകിൽ
പറന്നു പോകാൻ തുനിയും
പ്രാണനെ കണ്ണാലെ കണ്ട
പടരും ചെഞ്ചോരയിൽ
കാൽ നനച്ചടയാളമിട്ട   
കടന്നു പോകും പഥികർ.
ഞെരങ്ങും പ്രാണനെത്തന്റെ
കൈക്കുടന്നയിലൊതുക്കി-
ക്കടന്നു വന്നൂ കനിവായ്,
കാവലാളായ്‌ പുറത്തൊരാൾ.
ആതുരാലയത്തിന്നുള്ളിൽ
ജീവരക്ഷകനാകും ഞാനും
ജീവന്റെയുടയോനാകും
ദയവിമുന്നിൽ നമിക്കാം.

18 comments:

mini//മിനി said...

കവിത നന്നായിരിക്കുന്നു.

മുകിൽ said...

നന്നായിരിക്കുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രാണനെടുക്കുമുലകിൽ പറന്നു പോകാൻ തുനിയും
പ്രാണനെ കണ്ണാലെ കണ്ടു പടരും ചെഞ്ചോരയിൽ
കാൽ നനച്ചടയാളമിട്ടു കടന്നു പോകും പഥികർ..

കൊള്ളാം...കേട്ടൊ

ഒരു നുറുങ്ങ് said...

എന്താ,ഒരു മറ..
“..മറയുംചേതനയിലവ്യക്തം..”
വരികള്‍ക്ക് ഈണമുണ്ട്,പാടാനാവും..

Pranavam Ravikumar said...

കവിത നന്നായി.... ആശംസകള്‍

കൊച്ചുരവി

nirbhagyavathy said...

'ചേതനയില്‍ അവ്യക്ത രൂപം...'
കവിതയില്‍ ആഴം കാണാം.
പരന്നു പോകാന്‍ തുണിയും
പ്രാണനെ കണ്ണാലെ കണ്ടുവോ?
നന്നായിട്ടുണ്ട്.

കുഞ്ഞൂട്ടന്‍ | NiKHiL P said...

ഇങ്ങനെ താളം കാക്കുന്ന , അതേ സമയം തന്നെ വരികളോട് കോംപ്രമൈസ് ചെയ്യാത്ത കവിതകള്‍ തീരെ കുറവാണു... അഭിനന്ദനങ്ങള്‍ ടീച്ചറേ...

ഒരാള്‍ said...

നന്നായിരിക്കുന്നു.

പാവപ്പെട്ടവൻ said...

ദയ തേടുന്ന ജീവന് കഴിയുംപോലെ കരുണ പകര്‍ന്നാല്‍ മതിയാകും അത്തരം മനസുണ്ടാകത്തതാണ് ഇന്നിന്റെ കുറവ്

M.R.Anilan -എം. ആര്‍.അനിലന്‍ said...

പടരും ചെഞ്ചോരയിൽ
കാൽ നനച്ചടയാളമിട്ടു
കടന്നു പോകും പഥികർ.
-വരികൾ നന്നായി

Sunil said...

ടീച്ചറെ, നല്ല കവിത,ശക്തമായ വരികള്‍......

"പ്രാണനെടുക്കുമുലകിൽ
പറന്നു പോകാൻ തുനിയും
പ്രാണനെ കണ്ണാലെ കണ്ടു
പടരും ചെഞ്ചോരയിൽ
കാൽ നനച്ചടയാളമിട്ടു
കടന്നു പോകും പഥികർ."

ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ.

jacob said...

കാണാൻ കൊതിപ്പൂ മറയും
ചേതനയിലവ്യക്തം രൂപം.
പ്രാണനെടുക്കുമുലകിൽ
പറന്നു പോകാൻ തുനിയും
പ്രാണനെ കണ്ണാലെ കണ്ടു......gud oooh that "chethanayile vayktha roopaam"...which u " kaanaakothippoo marayum..". gud verses impregnated with meanings...overall a good creation..

ശ്രീനാഥന്‍ said...

നന്നായി റ്റീച്ചറേ!

നീലത്താമര said...

ആശംസകള്‍ ടീച്ചറേ....

ജോയ്‌ പാലക്കല്‍ - Joy Palakkal said...

അതിമനോഹരമായ ആലേഖനം!!!

ഹൃദയംനിറഞ്ഞ ആശംസകള്‍!!

ജയരാജ്‌മുരുക്കുംപുഴ said...

arthapoornnamaaya varikal..... aashamsakal.......

Sapna Anu B.George said...

ഇവിടെ കണ്ടതിലും,വായിച്ചതിലും സന്തോഷം റ്റീച്ചറെ

Jithin Raaj said...

Hai teacher njan innu rashtradeepikayil kandu angane nokkiyatha njan cheruthayi oke ezhuthi pattumenkil nokkane pls

9497143628

www.tkjithinraj.blogspot.com