കറുത്ത പാട്
വിരൽ ചൂണ്ടിയപ്പോൾ
“ഉരച്ചു കഴുകിയാൽ മാഞ്ഞുപോകും.”
വിരല്‍ത്തുമ്പിൽ
അരിച്ചുകയറിയ കോപം നൊടിഞ്ഞു.
ഉരകല്ലിന്റെ പരുപരുപ്പിൽ
അഞ്ചാണ്ടുരച്ചുരച്ചു
തേഞ്ഞുപോയ വിരലറ്റവും കടന്ന്
പിന്നെയും കയറി
കഴുത്തോളമെത്തി.
അന്നംമുട്ടിച്ച്
തൊണ്ടയിൽ കുടുങ്ങി
മറുവിരലിൽ ചാടാൻ
തക്കംനോക്കി നോക്കി.....
6 comments:
നല്ല കവിത
ശുഭാശംസകൾ.....
ഒറ്റ വായനയിൽ പിടി കിട്ടാത്ത കവിത..
ആശംസകൾ..
സൌഗന്ധികം,ഗിരീഷ് കെ,എസ്.കവിത വായിച്ചതില്‍ സന്തോഷം.ഗിരീഷ് ഒറ്റ വായനയില്‍ പിടി കിട്ടിയില്ലെങ്കില്‍ ഒന്നുകൂടി നോക്കുമോ?
അന്നം മുട്ടിക്കുന്ന കഴുത്തോളമെത്തുന്ന കറുത്ത പാട്
അത് വിരല്‍ത്തുമ്പില്‍ പതിഞ്ഞതാണ്.
aashamsakal
Post a Comment