Monday, February 14, 2011

പ്രണയത്തിനൊരാശംസ

അകലുമ്പോളടുക്കാൻ കൊതിച്ച്;
അടുക്കുമ്പോൾ കൈപ്പിടിയിലൊതുക്കി;
കൈയിലൊതുങ്ങിയാൽ വലിച്ചെറിഞ്ഞ്;
ചളുങ്ങി നാശമായ പ്രണയത്തിനാശംസിക്കാം.
കാക്കത്തൊള്ളായിരമാണ്ടിന്റെയായുസ്സിന്നീ
പ്രണയ ദിനത്തിലൊരിക്കൽക്കൂടി ഞാനും.

28 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആശംസകള്‍

sm sadique said...

തന്നിൽ നിന്നും പറന്നകലുന്നതിനെ പിന്തുടരാനും
പറന്നടുക്കുന്നതിൽ നിന്നും പറന്നകലാനുമാണ് പല പ്രണിയിനികൾക്കും താല്പര്യം.

യൂസുഫ്പ said...

പ്രണയത്തിനായി ഒരു ദിനം ആശംസിക്കണോ റ്റീച്ചറേ...?

പട്ടേപ്പാടം റാംജി said...

ഓടിക്കൊണ്ടിരിക്കുന്ന കൊല്ലങ്ങള്‍ക്കപ്പുരത്തെക്ക് നിറങ്ങളില്‍ മാറ്റം വരുത്തി തുടര്ന്നുകൊനെയിരിക്കും.

രമേശ്‌അരൂര്‍ said...

ആശംസിക്കാം ..മരിക്കാന്‍ കൂട്ടാക്കാത്ത പ്രണയത്തിനു ..

MyDreams said...

ഈ ഞാനും.

moideen angadimugar said...

യൂസുഫ്പയുടെ അഭിപ്രായം തന്നെയാണു ടീച്ചർ എനിക്കുമുള്ളത് ?

Tomz said...

പ്രണയ ദിനാശംസകള്‍

ajith said...

അയ്യോ, ടീച്ചറും??

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പ്രണയിക്കുന്നൂ നിന്നെഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും
പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
അണികളോട് ;അതിഥിയോടാതിഥേയൻ ; മുതലാളിയോ,
പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട്‌ ;

പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള്‍ !
പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !

ശ്രീനാഥന്‍ said...

നന്നായി ടീച്ചർ, ടീച്ചറുടെ വരികൾ വായിച്ചപ്പോൾ ഹാപ്പി ഡെത്ത് എന്ന നോവലിൽ ആൽബർ കാമു പറഞ്ഞ വരികൾ ഓർത്തു പോയി-love is possessing a beautiful thing and humiliating it by the mere possession of it.

കുഞ്ഞൂസ് (Kunjuss) said...

ഒരു ദിവസത്തിന്റെ പൊള്ളയായ ആശംസയില്‍ തീരുന്നു പ്രണയവും!

Manickethaar said...

ആശംസകള്

നാമൂസ് said...

ലഭിക്കാതെ പോയതല്ല, ലഭ്യമായതിനെ ആസ്വദിക്കാനാവാതെ പോയതാണ് നഷ്ടം..!!

nikukechery said...

പ്രണയമിനിയും ജീവിക്കും നിങ്ങളിലൂടെ (നമ്മളിലൂടെ.....!)

ശ്രീദേവി said...

നല്ല വരികള്‍

Sabu M H said...

പ്രണയത്തിനു ഒരു ദിനം വേണോ എന്നാണ്‌ എല്ലാ ചോദ്യവും.

ഗാന്ധിയെ ആരാണ്‌ എന്നും ഓർക്കുന്നത്‌ ? ഗാന്ധി ജയന്തി ദിവസം മാത്രമല്ലേ?
എന്തിന്‌? നമ്മുടെ സ്വാതന്ത്ര്യം പോലും നമ്മൾ ഓർക്കുന്നത്‌ വർഷത്തിൽ ഒരു ദിവസം മാത്രം.

അപ്പോൾ ഭാഗ്യമെന്നല്ലേ പറയേണ്ടത്‌ നമ്മൾ ഒരു ദിവസമെങ്കിലും പ്രണയത്തെ കുറിച്ച്‌ ഓർക്കുന്നത്‌?
ആ ഓർക്കുന്ന അവസരത്തിനും നന്ദി പറയുക.
(മുകളിൽ എഴുതിയതൊന്നും നിത്യ കാമുകർക്ക്‌ ബാധകമല്ല)

Satheesh Haripad said...

പ്രണയം ലോകാവസാനം വരെ പാടിയും പറഞ്ഞും എപ്പോഴും ഇവിടെ ഉണ്ടാവും- ഈ വായുവിൽ, മഴയിൽ, മഴവില്ലിൽ,...

satheeshharipad.blogspot.com

tharat.blogspot said...

very good, tvs
by kpr

ഒരില വെറുതെ said...

പിന്നെ, ആശംസക്ക് ഒരു കുറവും വേണ്ട്. പത്രങ്ങളായ പത്രങ്ങളെല്ലാം ആശംസിച്ചു കൊന്നു കഴിഞ്ഞു.

സുജിത് കയ്യൂര്‍ said...

ashamsakal

മനു കുന്നത്ത് said...

വരാന്‍
വൈകി...
വന്നപ്പോള്‍
വരച്ചുവെച്ച
വാക്കുകള്‍
വല്ലാതിഷ്ടമായി....!

പാലക്കുഴി said...

പ്രണയം പൂവണിയട്ടെ.....

jayarajmurukkumpuzha said...

pranaya aashamsakal.......

തൂവലാൻ said...

nalla kavitha

ജെ പി വെട്ടിയാട്ടില്‍ said...

appol teacheru oru kaviyaanalle?
manassil thonnunnathu sarikkum kuththikkurikkaan mal font pani mudakki.

varaam pinneed ee vazhikku.
greetings from trichur

ശാന്ത കാവുമ്പായി said...

പ്രണയം മറന്ന് മറ്റ് പലതുമാവുന്ന ഈ കാലഘട്ടത്തിൽ ഓർക്കാൻ ഒരു ദിവസം നല്ലതു തന്നെ.എന്നോടൊപ്പം ആശംസയിൽ പങ്കു ചേർന്നവർക്കെല്ലാം നന്ദി.

ജയിംസ് സണ്ണി പാറ്റൂര്‍ said...

പ്രണയാമൃതം ഭുജിച്ചമരത്വം
നേടുവാനിന്നും വെമ്പുന്നു മാനസം