കടുംപച്ചയുടുപ്പുരിഞ്ഞ്
മദിപ്പിക്കും ഗന്ധമൊഴുക്കി
ശലഭങ്ങൾ വണ്ടുകൾ
ചൂഴ്ന്നേഴിലംപാല പൂത്തു.
മദഗന്ധമുണരുമുടലിൻ
മധുകണമൂറ്റിയെടുത്തൊരു
വെൺപട്ടാട ചാർത്തി;
നെറുകയിലാണി തറച്ചേ-
ഴിലംപാലയിൽ കുടിവെക്കാം.
അഭയാർത്ഥികളൊഴിയാതെ
അഭീഷ്ട വരദായിനിയായി.
കാരിരുമ്പിന്റെ നീറ്റലുമായ്
പാണികളഭയ മുദ്രയിൽ.
ഇരുമ്പാണി പറിച്ചെറിയാതെ
കുടികൊള്ളുമനുഗ്രഹമൂർത്തി
പിന്നെയുമേഴിലംപാലയിൽ.
26 comments:
മധുകണമൂറ്റിയെടുത്തൊരു
വെൺപട്ടാട ചാർത്തി;
നെറുകയിലാണി തറച്ചേ-
ഴിലംപാലയിൽ കുടിവെക്കാം.
ശക്തം ഈ വാക്കുകള്‍.
സർവ്വംസഹിയായ ഏഴിലംപാല??
തിരുത്തു പറയട്ടെ ..?
നെറുകയിലാണി തറച്ചേ-
ഴിലംപാലയിൽ കുടിവെക്കാം. ഇതു കഴിയില്ല ആണിതറച്ചാൽ പിന്നെ മനുഷ്യജന്മമായി പിന്നെ എങ്ങനെ ഏഴിലംപാലയിൽ കുടിയിരുത്തും ?
നല്ല താളമുണ്ടു കവിതക്കു
അഭീഷ്ട വരദായിനിയായി ഒരു ഏഴിലമ്പാല..!
ഏഴിലംപാലയിൽ കവിത പൂത്തു റ്റീച്ചറേ!
നല്ല കവിത, ഏഴിലം പാല പൂത്തല്ലൊ,
അഭീഷ്ട വരദായിനിയായി.
കാരിരുമ്പിന്റെ നീറ്റലുമായ്
പാല പൂത്തത് കവിതയിലൂടെ.
നിറയെ പൂത്തുനിൽക്കുന്ന ഏഴിലംപാല കണ്ടപ്പോൾ മനസ്സിൽ വന്നതാണ്.എഴുതിത്തുടങ്ങിയപ്പോൾ പാല മറഞ്ഞുപോയി.പാലയിൽ തറച്ചു നിർത്തുന്ന പുരാവൃത്തങ്ങളോർത്തു.ആണിയിൽ തറക്കപ്പെടുന്നതിന്റെ വേദന അനുഭവിക്കാനുള്ള മഹാഭാഗ്യമുള്ള വർഗത്തിൽ ജനിച്ചതുകൊണ്ട് ആ വേദന മാത്രം ബാക്കിയായി.പാവപ്പെട്ടവൻ പറഞ്ഞതുപോലെ മനുഷ്യ ജന്മം തന്നെയാണ് വിഷയം.
:)
സര്‍വ്വസഹനത്തിന്റെ ജന്മങ്ങളില്‍ ഒന്നിന്റെ ചിത്രം.അതിന്‍റെ വര്‍ണ്ണന,മനോഹരം
മനോഹരം !!
കവിതയുടെ പാലപ്പൂ പരിമളം
നിലത്തു തൊടാത്ത താമരപ്പാദങ്ങള്‍
nannayirikkunnu.
:)
ÈßùæÏ ÉâJá ÈßWAáK ¯ÝßÜ¢ ÉÞÜ µIçMÞZ ²øá µÕßÄ ¼ÈߺîçÜïÞ. ÈKÞÏß.ÉÞÜÏßæÜ Ïfß µáÜàÈÏÞÏßøßAâ! æÕ{áJ ÉâAZ æµÞIí æÈùáµÏßæÜ ¦ÃßMÝáÄí ÎùÏíAáKÕZ.ÉâAZ çÉÞÏßGí ÈKÞÏß Îá¿ß ºàµÞXçÉÞÜáÎÞÕÞJ µøßOÈÏßæÜ µùáJ ÏfßæÏ µáùߺîí ²øá ÕøßæÏCßÜᢠµáùßAÞÈÞÕÞJÄßæa, Õß×΢ ²øá µÕßÏÞµÞÈÞÕÞJÄßæa Õß×ÎçJÞæ¿ ¥ùßÏßçºîÞæG ¿àºîçù.....
ÕßÇá çºÞdÉ µHâV

ഈ ശാന്തേച്ചി ഇതെന്തു ഭാവിച്ചാ...
ഈ ഏഴിലം പാലയിൽ ആണി തറക്കാനും പറിക്കാനും മറ്റും നടക്കാൻ...!!?
കവിത കൊള്ളാട്ടൊ...
ആശംസകൾ...
ഏഴിലം പാലയുടെ മദഗന്ധം പോലെ ..
കവിത ഇഷ്ടായി ..
ആശംസകള്‍
ഏഴിലം പാലയില്‍ പൂത്ത കവിതക്ക് പാലപ്പൂവിന്‍ സുഗന്ധമുണ്ട്....അഭിനന്ദനങ്ങള്‍
Nannaayirikkunnu Teacher!
കവിത നന്നായിട്ടുണ്ട്. ഇവിടെ കുറച്ചു വൈകിയാണ് എത്തിയത്. ഇനി പതിവുകാരനാവാം.
ആശംസകള്‍.
കവിതയ്ക്കും പാലപ്പൂമണം!
:)
എന്റെ ഏഴിലംപാലപ്പൂവിന്റെ സുഗന്ധമാസ്വദിച്ചവർക്കെല്ലാം നന്ദി.വീണ്ടും വരുമല്ലോ എന്നെ തിരുത്താൻ.
Post a Comment