Sunday, February 6, 2011

സ്മൃതിസംഗമം-2010

അറിവിന്റെ കേദാര ഭൂമികയിതു ഞങ്ങ-
ളാത്മാവിൽ കുടിവെക്കുമൊരു പുണ്യ ക്ഷേത്രമാം.
ടാഗോർ വിദ്യാ നികേതക്ഷേത്രത്തിലനുഗ്രഹി-
ച്ചരുളുമീശ്വരന്മാരാം ഗുരുസന്നിധിയിൽ.
സ്മൃതിസംഗമത്തിന്നുൾപ്പുളകത്തിലാറാടാൻ
വന്നെത്തി ഞങ്ങളീ തിരുനടയിലൊന്നായി.
തിളങ്ങുമറിവിന്നഗ്നിയായക്ഷരങ്ങളിൽ
തീർത്തെടുത്ത പൊൻചിറകുമായ്പ്പറന്നു പോയി
പല നാട്ടിൽപ്പലവേഷവുമാടിത്തീർക്കുവാൻ
പാരിൽ പണിതുയർത്തുവാൻ നാകവുമൊന്നാകെ
കരുത്തുറ്റ ഭാവിക്കു വാഗ്ദാനമാകുവാനായ്
കനിവാർന്ന സൂനങ്ങളെത്രയോ വിരിയിക്കാൻ
മന്നിൽ ശാന്തി തൻ പൂക്കളമെങ്ങുംതീർക്കുവാനും
മേൽക്കു മേലുയരട്ടെയെന്നാത്മവിദ്യാലയം

22 comments:

ശാന്ത കാവുമ്പായി said...

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പൂർവ വിദ്യാർഥിസംഗമത്തിൽ ചൊല്ലിയത്.

JITHU said...

:)

jayanEvoor said...

നന്നായി.
ശാന്തേച്ചിക്കും, മാതൃവിദ്യാലയത്തിനും ആശംസകൾ!

കുഞ്ഞൂസ് (Kunjuss) said...

നന്നായി ചേച്ചി...ആശംസകള്‍ !

ajith said...

ശാന്തടീച്ചര്‍ക്ക് ആശംസകള്‍.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

പൂര്‍വ്വ വിദ്യാലയ സ്മരണകള്‍ നന്നായിരിക്കുന്നു ടീച്ചര്‍ :) ആശംസകള്‍..

moideen angadimugar said...

:)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മാതൃവിദ്യാലയത്തിൽ വീണ്ടും ഒത്തു ചേരുക...

ആ വിദ്യാനികെതനത്തെ അനുസ്മരിക്കുക അതിലും നല്ല കാര്യം...

ടീച്ചർ രണ്ടും ചെയ്തിരിക്കുന്നൂ...

ശ്രീനാഥന്‍ said...

നന്നായി സ്ക്കൂൾ മംഗളപത്രം!

Typist | എഴുത്തുകാരി said...

നന്നായിരിക്കുന്നു, മാതൃവിദ്യാലയത്തിനുള്ള ഈ സമർപ്പണം.

മനു കുന്നത്ത് said...

നന്നായിരിക്കുന്നു ഈ മംഗളപത്രം...........!!!
പൂര്‍വ്വകാല സ്മരണകള്‍ മനസ്സില്‍ നിന്നു മായാതിരിക്കട്ടേ...!
ജാതിമതവര്‍ഗ്ഗഭേദമന്യേ എല്ലാവരും ആത്മാവില്‍ കുടിവെക്കുന്ന ക്ഷേത്രം ഇതു തന്നെയല്ലെ.........!!!?

MyDreams said...

നന്നായി എഴുതിരിക്കുന്നു ടീച്ചര്‍ . ഇത് ടീച്ചര്‍ തന്നെ ചൊല്ലിയ കവിത ആണ് എങ്കില്‍ അത് കൂടി പോസ്റ്റ്‌ ചയ്തു എങ്കില്‍ നന്നായിരിക്കും

യൂസുഫ്പ said...

നന്നായിരിക്കുന്നു ടീച്ചറേ..

ജിമ്മി ജോൺ said...

തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ - പണ്ടുതൊട്ടേ, ഈ സ്കൂളിന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ ആരാധനയോടെ നോക്കുമായിരുന്നു.. കുന്നിന്‍‌മുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സ്കൂളും ആ ടാഗോര്‍ പ്രതിമയും - പ്രത്യേക ചന്തം തന്നെ...

Ronald James said...

കാവുമ്പായിക്കാരിയാനല്ലേ... കവിത വായിച്ചപ്പോള്‍ എന്‍റെ നെടുങ്ങോം സ്കൂളിനെപ്പറ്റി ഓര്‍ത്തു..

കൊളാഷ് said...

കൊള്ളാം ടീച്ചര്‍

Kalavallabhan said...

എല്ലാവർക്കും എപ്പോഴും ഓർക്കാൻ സുഖമുള്ള ഒരിടം

സുജിത് കയ്യൂര്‍ said...

ashamsakal

പട്ടേപ്പാടം റാംജി said...

ഓര്‍മ്മകള്‍ ഓര്‍ത്തു ചൊല്ലിയ കവിത ഇഷ്ടപ്പെട്ടു.
"മേൽക്കു മേലുയരട്ടെയെന്നാത്മവിദ്യാലയം"

ജയിംസ് സണ്ണി പാറ്റൂര്‍ said...

വായിച്ചു.വളരെ ഇഷ്ടപ്പെട്ടു

നിശാസുരഭി said...

എന്നാത്മവിദ്യാലയം, പ്രയോഗം ശരിയാണോ എന്നൊരു സംശയം, പത്തീന്ന് വിട്ടതാ മലയാളപഠനം-അതിനാല്‍ അറിവ് കേടാരിക്കും..

പൂര്‍വ്വവിദ്യാര്‍ത്ഥിസംഘമം ഒരു അനുഭവം തന്നെയാട്ടുണ്ടാകും അല്ലെ? നമ്മള്‍ക്കൊന്നും അതിന്ന് ഭാഗ്യമുണ്ടാകുമെന്ന് തോന്നുന്നില്ല. :(

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു ഗുരുമനസ്സിന്‍റെ ഹൃദയസ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന വരികള്‍..