Friday, April 9, 2010

ആത്മഹത്യ

ക്കളെ കണ്ടും മാമ്പൂ കണ്ടും
മത്തു പിടിച്ച്;
കള്ളർക്കായിരം
പിള്ളർക്കായിരം
ഉടയോന്
പന്തീരായിരമെന്നു മറന്നു.


കൊതിക്കണ്ണുമായുണ്ണികൾ
വഴി തടയുമിരുമ്പു ഗേറ്റിൽ.
ആയിരം ചങ്ങലപ്പൂട്ടിൽ
മരുത്തിൻ കരുത്തുമായ്‌
അടിച്ചുടക്കാൻ
കൈകൾ നീട്ടി.
മാടി വിളിച്ച് 
കണ്ണീർ പൊഴിച്ചു.
മാനം മുട്ടിയാലും
വെറുമൊരു മരമാം ഞാൻ‍.
മണ്ണപ്പം ചുടാൻ
കഞ്ഞിയും കറിയും വെക്കാൻ
ആദ്യത്തെ മാമ്പഴം
പെറുക്കുവാൻ
കൂട്ടുകാരൊത്തോടി
വന്നില്ലുണ്ണികൾ .
ഭാരത്താല്‍ കുനിയും
തോളുമായ് നിവരാൻ
പണിപ്പെട്ടു ഞാൻ കണ്ടു.
തുള്ളിത്തുളുമ്പിയെത്തും
കരുമാടിക്കുട്ടനവ‍ൻ.
പുളകിതഗാത്രയായി
പറിച്ചെടുത്താലും കുഞ്ഞേ.
കുഞ്ഞിക്കൈകളിലാ‌ർദ്രമായ്‌
വെച്ചൂ മധുരക്കനികൾ ‍.
സഫലമായെൻ ജന്മം
ഉണ്ണിവയറിനമൃതേത്തായി.
നിർവൃതിയാലടഞ്ഞെൻ
കൺകളൊരു നിമിഷം!
ആരതെന്നലർച്ചയിൽ
ഞെട്ടിത്തെറിച്ചു പോയ്‌.
ഓടിച്ചിട്ടു പിടിച്ചെൻ
കൈകളിലൊന്നൊടിച്ചു
അരുതേ പറയാൻ
നാവില്ലടി തടയാനും.
ആക്രോശങ്ങളലമുറകൾ
നേർത്തുപോം നിലവിളി.
കണ്ണീരിനിടയിൽ;
ഇരുമ്പുഗേറ്റിൻ മുരൾച്ചയിൽ
തെറിച്ചു വീഴുമെൻ
കറുത്ത മുത്ത്.
മെയ്യിൽ വരച്ചിട്ട
ചോരക്കളങ്ങൾ.
നിന്നു വിറച്ചു ഞാൻ
മണ്ണിലിറങ്ങണോ
വിണ്ണിൽ മറയണോ.
വേരുകൾ മടക്കി
ശ്വാസമടക്കി.
ഇലകൾ പൊഴിച്ച്;
കനികൾ പൊഴിച്ച്;
കമ്പുകളൊന്നൊന്നാകെ..
ഒറ്റത്തടിയിൽ
പൊട്ടിപ്പിളരും പ്രാണൻ.
കണ്ണീർ വീഴ്ത്തും മണ്ണിൽ
തണലേകില്ലിനി ഞാനും.


(മുണ്ടയാട്ടുകാരൻ സജീവൻ ഏതോ നിയോഗം പോലെ എന്റെ മുമ്പിലെത്തി.ഇത് അദ്ദേഹം പറഞ്ഞ കഥ.മാവിന്റെ കഥ.)

12 comments:

Unknown said...

മക്കളെ കണ്ടും മാമ്പൂ കണ്ടും
മത്തു പിടിച്ച്;
കള്ളര്‍ക്കായിരം
പിള്ളര്‍ക്കായിരം
ഉടയോന്
പന്തീരായിരമെന്നു മറന്നു.

Good

Junaiths said...

Manoharam..

ജീവി കരിവെള്ളൂർ said...

“തണലേകില്ലിനി ഞാനും.“ - ആത്മഹത്യയൊ കൊലപാതകമോ .നന്നായി വരികള്‍ .

ഒരു നുറുങ്ങ് said...

സഫലമായെന്‍ ജന്മം... സജലമായെന്‍ കണ്ണുകള്‍

ശ്രീ said...

നന്നായിട്ടുണ്ട് ചേച്ചീ

Unknown said...

നന്നായിട്ടുണ്ട് വരികള്‍ .

Unknown said...

super...

jayanEvoor said...

മാമ്പഴം നിറഞ്ഞ തേന്മാവും
ചക്കപെരുത്ത വരിക്കപ്ലാവും
മധുരക്കനിനിറയും അയിനിയും
കുനുകുനെക്കായിച്ച പുളിമരവും

ഒന്നും ഇന്നത്തെ കുട്ടികലെ ആകർഷിക്കുന്നില്ല. ഏതെങ്കിലും കരുമാടിക്കുട്ടൻ അതുകണ്ടു കൊതിച്ചാൽ നാണക്കേടാർക്കാ!?

അച്ഛനുമമ്മയും പുളിങ്കമ്പോടിക്കും!

പാവം കൂട്ടികൾ!
നഷ്ടപ്പെടുന്നതെന്തെന്ന് അവർ അറിയുന്നുപോലുമില്ലല്ലോ!

നല്ല വരികൾ ചേച്ചീ.

രാജേഷ്‌ ചിത്തിര said...

നന്നായി...

nashtangalude maambazhakkalam..

sm sadique said...

ഇങ്ങനെയൊക്കെ ആണെങ്കിലും നമുക്ക് മോഹിക്കാം ........

SHEFIN THUNDIYIL said...

good keep it up

ഷെരീഫ് കൊട്ടാരക്കര said...

കവിതക്കായിരം അഭിനന്ദനങ്ങൾ