Friday, April 30, 2010

കള്ളൻ

എന്റെ വീട്ടിൽ
ഞാന്‍ തനിച്ച്.
എങ്കിലും
കാവലാളേറെ.
ജനാലത്തിരശ്ശീലയ്ക്കു
പിന്നിൽ
തുറുകണ്ണുകളുമായി
ഉറക്കമിളച്ച്
അഷ്ടദിക്പാലകർ.
അദൃശ്യമന്ത്രം പഠിച്ച്;
പിന്നെ മറന്ന്
സ്വയമറിയാതെ
വെളിപ്പെട്ട്
കവർച്ച നടത്താതെ
പിന്തിരിയുന്ന
പാവം കള്ളൻ
അവന്റെ പിന്നിൽ
കവര്‍ച്ച മുതലിൻ
നിലവിളി.
എന്നുറക്കം
കെടുത്തിക്കൊണ്ട്.

16 comments:

vishnu said...

"kallan"..kurachu koodi karyangal ulppeduthamayirunnuu...something moree..

Hari | (Maths) said...

ശാന്ത ടീച്ചറേ,

ഉത്തരാധുനിക കവിതയായതിനാലാകണം, കുറച്ച് ആശയത്തിലേക്കെത്താന്‍ പെട്ടന്നെനിക്ക് കഴിയുന്നില്ല. ജനാലത്തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്ന അഷ്ടദിക് പാലകര്‍ ആരാണ്?

എന്തുമാകട്ടെ, മോഷണം നടത്താതെ പിരിയുന്ന കള്ളനും കവര്‍ച്ച മുതലിന്റെ നിലവിളിയും...?
ഒരു മുതല്‍ മോഷ്ടിക്കപ്പെട്ടാലല്ലേ കവര്‍ച്ച മുതലാകൂ?

സ്ത്രീത്വത്തെയാണോ കവര്‍ച്ച മുതലായി സങ്കല്പിച്ചിരിക്കുന്നത്..

സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. മറുപടി പ്രതീക്ഷിക്കട്ടെ.

Hari | (Maths) said...
This comment has been removed by the author.
hari said...

thikachum vythyaasamaya akhyaana reethi...ishtamaayi..aashamsakal.

ഒരു നുറുങ്ങ് said...

കള്ളനെ പിടികിട്ടി,കവര്‍ച്ചമുതലും കാവലാളും
ഈ നുറുങ്ങിന്‍ അങ്ങട്ട് തലേല്‍ കേറ്ണില്ല...
തുടര്‍കമന്‍റുകള്‍ കൂടി ശ്രദ്ധിച്ചാലെന്തെങ്കിലുമൊക്കെ
മനസ്സിലായേക്കുമെന്ന് കരുതട്ടെ...!
വരികള്‍ക്കിടയില്‍ ഏതാണ്ടൊരുപാടൊക്കെ
മറഞ്ഞിരിപ്പുണ്ടെന്ന് അറിയുന്നു...
ഉറക്കം കെടുത്താന്‍ മാത്രമെന്തിരിക്കുന്നു..?

രാജേഷ്‌ ചിത്തിര said...

different from earlier one's
kurachoode clarity aavamayirunnu.

klishtathakalum ozhivaakkamayirunu..:)

Anonymous said...

സ്വയമറിയാതെ
വെളിപ്പെട്ട്
കവര്‍ച്ച നടത്താതെ
പിന്തിരിയുന്ന
പാവം കള്ളന്‍.
അവന്‍റെ പിന്നില്‍
കവര്‍ച്ച മുതലിന്‍
നിലവിളി.“

പ്രതീക്ഷ നിഷ്ഫലമായതിന്റെ നിലവിളിയൊ?

കുമാരന്‍ | kumaran said...

അവനാരായിരുന്നു..

സോണ ജി said...

സമൂഹത്തിലെ ചില കപഠമുഖങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആണ്കള്ളന്‍ - എന്ന കവിത .കക്കാന്‍ അല്ലയീ കൂട്ടര്‍ എത്തുന്നത്. ആവിശ്യമില്ലാത്ത ഒളിഞ്ഞുനോട്ടമെന്ന ഞരമ്പുരോഗമുള്ള ഒരു വിഭാഗം. കള്ളന്‍മാരെക്കാള്‍ നിക്ര്യഷ്ടരായിട്ടുള്ളൊര്‍..അല്ലെങ്കില്‍ ആവിശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുന്നവര്‍ എന്നും ഇതിനുവിവക്ഷയുണ്ട്.

rajith said...

kavitha valare cherudaayipoyi..
vishupakshiyude thengal pole eluppam thalayi kerunnilla...
thirakkittu ezhidiyadaano?

എറക്കാടൻ / Erakkadan said...

ഞാനാ ആ കള്ളൻ പ്രശ്നം തീർന്നില്ലേ

laloo said...

ധൈര്യമില്ലാത്ത കള്ളൻ പോട്ടെ
ചങ്കൂറ്റമുള്ള മീശമാധവൻ വരും
വരാതിരിക്കില്ല

($nOwf@ll) said...

കള്ളന്‍..കള്ളന്‍..
(ആരാണാവോ..?)

ശാന്ത കാവുമ്പായി said...

രണ്ടു സംശയങ്ങള്‍ ഒന്ന് കള്ളന്‍ ആരെന്നു മറ്റൊന്ന് അഷ്ടദിക്പാലകര്‍ ആര് .ന്യായമായ സംശയങ്ങള്‍ .
മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടു പ്രശ്നമുണ്ടാക്കുന്നവര്‍ അഷ്ടദിക്ക്പാലകര്‍ .അവരുടെ കണ്ണുകള്‍ എപ്പോഴും മറ്റുള്ളവരുടെ മേലായിരിക്കും.അവര്‍ കാവലിനുള്ളപ്പോള്‍ കള്ളനു പോലും കയറാനാവില്ല.അത്രേ ഉദ്ദേശിച്ചുള്ളൂ.കള്ളനു വലിയ പ്രസക്തി ഇല്ല.
വിഷ്ണു,ഹരി(മാതസ്),ഹരി,ഒരു നുറുങ്ങ്,രാജേഷ്‌ ചിത്തിര,അജ്ഞാത,കുമാരന്‍,സോണജി,രജിത്,എറക്കാടന്‍,Laloo.Snowfall കള്ളനെ പിടി കൂടാന്‍ സഹായിച്ചതിനു നന്ദി.

chindhu karthikeyan said...

അധ്യാപക ശാക്തീകരണവും അൽപ്പം ലിംഗവിവേചന ചിന്തകളും
yaa i accept ur vision about the girls , but in our country all of them think abut the life of the girl... silently, in my view of life and love of a girl is fake because she is like water (water had no shape it) if we take 100 boys , on that 80-90 are cheated by girls and some of them are ruined of that girls... is these girls are the giow of a house ...

chindhu karthikeyan said...

ഈ കവിതകളെ വിമര്‍ശിക്കാന്‍ എനിക്ക് അത്ര അറിവില്ല ,

ഈ കവിതകളിലെ ആശയങ്ങള്‍ മനോഹരങ്ങളാണ് പക്ഷെ വരികള്‍ക് പ്രാസവും , താളവും , കുറവാണ് ... പറഞ്ഞഅതില്‍ എങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കണം