Thursday, April 1, 2010

മുറിവ്


വിണ്ണിന്റെ  കണ്ണീരൊപ്പി   
സാന്ത്വനപ്പൂക്കൾ തൂകി
ആർദ്രമായാഘോഷിക്കും
പൊന്നോണമെങ്ങോ പോയി.
ജീവിത മുറിപ്പാടി‍ൽ;
ആത്മാവിൻ വിങ്ങലിൽ;
കരിയും സ്വപ്നങ്ങളിൽ;
തളിരിട്ടിരുന്നോരോണം.
മങ്ങാതെ മായാതെ
കുറിച്ചയക്കുമോരോ   
സൌഭാഗ്യ സന്ദേശം
വെൺമേഘശകലമായ്.
എത്തിപ്പിടിക്കാൻ 
പണിപ്പെട്ടുയർന്നൂ.  
പൊഴിഞ്ഞു മണ്ണിൽ 
വെറും തൂവലായ് മാറി
പരാജിത ഞാനിന്നീ
വഴിയിലൊറ്റയ്ക്കും.

എങ്കിലുമോണം
 കോരിനിറച്ചത്
 സ്വപ്നത്തിൻ
കണമല്ലേ വീണ്ടും.
പൊട്ടിമുളപ്പതി-
ലോരില മൂവില
മൂവന്തിക്ക്‌ മുന്നാളിൽ.
കരിയും വയറും
കരയും മനവും
കനവിൽ നിറച്ചൂ
മാവേലിത്തമ്പുരാൻ.
കനിവാലെന്നുടെ
കണ്ണീരൊപ്പാൻ‍.

എല്ലാരുമൊന്നുപോൽ
സന്തോഷമാർന്നിടും
മാവേലി മന്നന്റെ
നാട്ടിൽ നിറയുന്നു.
പട്ടിണി പോറ്റുന്ന
ഘോഷയാത്ര.
കൺകളിൽ പന്തവും
കൈകളിൽ വാളുമായ്‌
വന്നെത്തി മറ്റൊരു
ഘോഷയാത്ര.
ചീറ്റും ചുവപ്പിനെ-
നേർപ്പിക്കാനിറ്റിറ്റു
വീഴും മിഴിനീർ
തുടയ്ക്കാതൊഴുകുന്ന
 ഘോഷയാത്ര.
 ഏതു കൊടിയുടെ 
ശീലയിൽ തോർത്താമി-
ക്കണ്ണനീരെന്നോരാതെ
മടുക്കുമെന്നോടന്ത-
ക്കരണം പിന്നെയും
 ചൊൽവൂ
വന്നേക്കാമിനി-
യുമൊരോണം

16 comments:

Anonymous said...

wonderful!!!!
it shows ur actual mind setup...
ur smile shadows ur pain...
but sometimes it burst out as poems...
u r really amazing...
gudluck...

Junaiths said...

വന്നേക്കാമിനി-
യുമൊരോണം

Unknown said...

വന്നേക്കാമിനിയെന്ന് വെറുതെ ആശിക്കാം പക്ഷെ ബന്ധങ്ങൾ പോലും നമ്മുക്ക് അന്യമാകുകയാണ്.
എന്തിനാണ് ഈ യാത്രയെന്ന് ചിലപ്പൊഴെങ്കിലും തോന്നിയിട്ടില്ലേ/

poor-me/പാവം-ഞാന്‍ said...

I thought vishu is coming!!!!!

വീകെ said...

:)

Rahul said...

kollam, nannayittund.

manasil pala nirangaludeyum bhavangaludeyum images undakkunnu..

good luck!!

Unknown said...

:))

Unknown said...

oru nalla ormakal.... good keep it up

Anil cheleri kumaran said...

കവിത ഇഷ്ടപ്പെട്ടു.

poor-me/പാവം-ഞാന്‍ said...

അക്ഷരം ചെറുതാക്കിയാലും...

Hareesh said...

വരികള്‍ ഉള്ളിലെ വിഷമത്തെ സൂചിപിക്കുന്നു ചേച്ചി..... വളരെ നന്നായി ഈ വരികള്‍ .....

Deepa Bijo Alexander said...

ഏതു കൊടിയുടെ
ശീലയില്‍ തോര്‍ത്താമി-
ക്കണ്ണനീരെന്നോരാതെ
മടുക്കുമെന്നോടന്ത-
ക്കരണം പിന്നെയും
ചൊൽവൂ
‘വന്നേക്കാമിനി-
യുമൊരോണം’

നല്ല വരികൾ.

ശാന്ത കാവുമ്പായി said...

എന്റെ മുറിവിനൊരു ആശ്വാസമായി വന്നവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

tharat.blogspot said...

wonderfull your journey through the world of net.i need your help .
i dont get my blog opened.
the fragrance of your poem may spread all over the world.it may change the world to a better one.
keypiyar,your neighbour

kumar said...

it shows the true life.....

Unknown said...

very good linukal.........!