Monday, March 9, 2009

സൗഹൃദങ്ങളെക്കുറിച്ച്..

ഒന്ന്

കാണാമറയത്തൊ-
രുശീലയ്ക്കപ്പുറം;
സൗഹൃദത്തിന്‍
അതിര്‍ത്തിരേഖകൾ.

സ്നേഹം നടിച്ച്‌
വെറുപ്പിലഭിരമിച്ച്;
മുഖംമൂടിയഴിഞ്ഞ്;
കോടിയ മുഖങ്ങൾ.
കൂര്‍ത്തനഖങ്ങളില്‍
ജീവരക്തമൂറും ഹൃദയം

പിടയും പ്രാണനില്‍ 

ചുവന്ന കോമ്പല്ലുകള്‍ ‍.
നിലവിളിയമര്‍ത്തി
കൊലവിളിച്ചാര്‍ക്കും
സൗഹൃദങ്ങൾ


രണ്ട്

യുഗങ്ങളായാത്മാവില്‍  
കൂട്ടു കൂടി.
സ്നേഹമയരായി
മൃതസഞ്ജീവനിയായി
മൃതികവാടമടച്ച്.
ആത്മഹര്‍ഷങ്ങളായി  
സൌഹൃദങ്ങള്‍ .




2 comments:

വരവൂരാൻ said...

കാണാമറയത്തൊ-
രുശീലയ്ക്കപ്പുറം;
സൗഹൃദത്തിന്ന-
തിര്ത്തിരേഖകള്

ഇഷ്ടായ്‌

ശാന്ത കാവുമ്പായി said...

ഇഷ്ടത്തിനൊരുപാടു വില കല്പിക്കുന്നു.