കാണാനാവാത്ത,
മറക്കാനാവാത്ത,
ഓര്‍ക്കാനുമാവാത്ത
വെറും സ്വപ്നങ്ങൾ!
ഉറക്കിലും ഉണർവിലും
സമ്മാനിക്കപ്പെട്ടവ.
വീണുകിട്ടിയവ.
കളഞ്ഞുപോയവ.
തരംതിരിച്ച് സൂക്ഷിക്കാം.
പൊന്നളുക്കിൽ;
പുറത്തെടുക്കരുത്.
സംസാരിക്കാമെന്തും.
സ്വപ്നമരുത്...!
കഠാരകൾ,
ബോംബുകൾ,
ഉടലില്ലാത്തലകൾ
കരിഞ്ഞുപോയ ദേഹങ്ങൾ.
ജാഥയായി സ്വപ്നങ്ങളിൽ.
പുറത്തുപോയ കുഞ്ഞിന്റച്ഛന്‍
മൃതദേഹമായ് തിരിച്ചെത്തി.
ഓമനമകൾ മാന്തിപ്പൊളിച്ച
ദേഹമായുമ്മറത്ത്.
മകന്റെ കൈകളിൽ
കഠാരയും ബോംബും.
സ്വപ്നക്കണ്ണടച്ചു ഞാന്‍.
തുറക്കാതൊരിക്കലും.
4 comments:
എന്നാണിനി
കണ്ണിനു കാഴ്ചകിട്ടും ദിനം
എന്നുവരും
മര്‍ത്യന്നു ബോധവുമുള്‍ക്കാഴ്ചയും...
എന്നെങ്കിലു൦ വരുമെന്ന് പ്രതീക്ഷിക്കാ൦•
നന്നായിരിക്കുന്നു ഈ കവിത...
(word verify വേണോ..?)
A friend is sweet when its new….but it is sweeter when its TRUE! But u know what? Its sweetest when its you.
Post a Comment