ഇല്ലതു ചേരില്ലൊട്ടും
വെളുപ്പണിയാൻ വിധവയോ?
പിന്നെ കറുപ്പ്;
ദുഃഖസ്മരണയുണർത്തിയുല്ലാസം
കെടുത്തുമതു ഞങ്ങളിൽ.
സുന്ദരിയല്ല നീയൊട്ടും ചുവപ്പിൽ.
(വിരണ്ടുപോമീ ചുവപ്പ് കാൺകെ)
പച്ചയിൽ നീയിരുണ്ടു പോം.
മഞ്ഞയിൽ വിളറിയ നിൻ വെളുപ്പ്.
നീയല്ലാകാശനീലയ്ക്കവകാശി.
തെറിച്ചു വീഴാൻ വെമ്പും
കടുവാക്കുകൾ വിഴുങ്ങി;
ചടുലതാളങ്ങളമർത്തി
കടുനിറങ്ങൾ മായ്ച്;
ശീലവതി നീയണിയൂ;
മങ്ങിയ വേഷങ്ങള്‍
അഴിയാ വേഷങ്ങൾ.
3 comments:
നന്നായിരിക്കുന്നു...
അഭിനന്ദനങ്ങള്‍ ...
പിന്നെ
"സുന്ദരിയല്ല-
നീയൊട്ടും-
ചുവപ്പില്‍."
ശക്തമായി വിയോജിക്കുന്നു ..
നന്നായിരിക്കുന്നു...
അഭിനന്ദനങ്ങള്‍ ...
പിന്നെ
"സുന്ദരിയല്ല-
നീയൊട്ടും-
ചുവപ്പില്‍."
ശക്തമായി വിയോജിക്കുന്നു ..
രഘു നന്ദി.
Post a Comment