Tuesday, April 7, 2015

മഴയിലൊലിച്ചെത്തും മാടപ്രാവുകൾ

മഴമേഘം പൂത്തുവിരിഞ്ഞിതളൂർന്ന്‍
ചിതറുമന്തിമാനത്ത്
ആരോ പറത്തിയ പട്ടങ്ങൾ തൻ
മഴനൂലിഴഞ്ഞിഴഞ്ഞൊഴുകും
വഴിത്താരകളിലൊലിച്ചെത്തും
പഥികനൊരുനാൾ ഹൃദയം കവര്ന്ന തും
കുളിർകോരുമമൃതകണങ്ങൾ നിറച്ച്
മയിലാടും സന്ധ്യകൾ മെല്ലെ മറഞ്ഞതും.
അന്തരാളങ്ങളിരുൾമൂടിയുമ്മറക്കല്ലിൽ
പതിയാത്തകലും കാല്‍പ്പാടിൽ
കണ്ണീരുറന്നിറ്റുവീണു മാഞ്ഞുപോയതും
മുറ്റത്തെയോണപ്പൂക്കളമൊലിച്ചുപോയതും
നനയാതെത്ര കുളിച്ചുകയറിയെന്നോർമ്മകളിരമ്പിയിടക്കിടെ.
പൊട്ടിയ കമ്പികൾ ചേര്‍ത്തുവെക്കാനാവാഞ്ഞെന്റെ വര്‍ണക്കുട
കാറ്റിൽ പൊങ്ങിപ്പറന്നതും.
മുറ്റത്തും തൊടിയിലും വട്ടംകറങ്ങിയെങ്ങോ മറഞ്ഞതും
ഒരുമഴത്തുള്ളിയായതിനെത്തെരയുവാൻ
മണ്ണിലിറങ്ങാൻ കൊതിച്ചാവാതനങ്ങാതെയുറഞ്ഞതും
മുഖംനോക്കി പിറുപിറുത്തെന്നെയോര്‍മ്മിപ്പിച്ച്
തെറി പറയും ചാറ്റൽ മഴ.
ഞൊടിയിടയിൽ ഭാവംമാറി.
വെള്ളാരംകല്ലുകളെറിഞ്ഞെന്നെയോടിക്കാൻ
ഇടിവെട്ടിയെന്റെ നെഞ്ചകം പിളര്‍ക്കുവാൻ
ഒരുതുള്ളിക്കൊരുകുടം പേമാരിയായി.
ഒടുവിലീ ജനലഴി പിഴുതകത്തുകയറി
എന്റെ കാല്‍ച്ചുവടിളക്കി.
എത്രയാണ്ടുകൾ കടന്നുപോയ്.
ഗന്ധകം പുകയുമഗ്നിയിൽ
വീണുപിടയും കാഴ്ചകൾ മുന്നിൽ.
കണ്ണുകളിറുക്കിയടക്കാമെന്നാലൊന്നും
കാണില്ലെന്നു നിനപ്പവരൊപ്പം
ചോരമണക്കും വഴികൾ താണ്ടി.
ആഴക്കടലിൻ രുധിരച്ചുഴിയിൽ
ചുറ്റിത്തിരിയുന്നളവിലുമെന്നുടെയകമേ കേള്‍പ്പൂ
ചോരച്ചാലുകൾ നീന്തിക്കേറും
മാടപ്രാവുകൾ കുറുകും ശബ്ദം.
“അക്കരെയക്കരെയുണ്ടൊരു തീരം

4 comments:

Vineeth M said...

പ്രവാസം പൂര്‍ത്തിയാകുമ്പോ അക്കരെ നിന്നും ഇക്കരെ എത്തും....

Salim kulukkallur said...

അശാന്തി പൂക്കുന്ന തീരത്തില്‍ നിന്നും ഒരു പാലായനം ...!

Mohammed Kutty.N said...

മഴനൂലുകളില്‍ കൊരുത്ത അക്ഷരങ്ങളില്‍ കവിതയുടെ മാരിവില്‍ വര്‍ണ്ണങ്ങള്‍ ....

ശാന്ത കാവുമ്പായി said...

വിനീത് വാവ,സലിം കുലുക്കല്ലൂര്‍,മുഹമ്മദ്കുട്ടി എന്‍. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഏറെ ആഹ്ലാദം പകരുന്നവയാണ്. പുതിയ അര്‍ത്ഥങ്ങളിലേക്ക് അത് നയിക്കുന്നു.നന്ദി ഒരുപാട്..