Saturday, February 14, 2015

പ്രണയത്തോട്

എത്രയോവട്ടമിറക്കിവിട്ടിട്ടും പ്രണയമേ,
നീയെൻ മുന്നിൽ നെഞ്ചുവിരിച്ചുനിന്നു.
മാറത്തണയ്ക്കാനാഞ്ഞു നീ നില്ക്കെ
കാണാത്ത മട്ടിലൊഴിഞ്ഞുപോയേക്കാം.
നിന്നഹന്തയിലെൻ വിരൽ തൊട്ടാൽ
പൊള്ളിയടര്‍ന്നു പോമെന്റെ നെഞ്ചകം.

5 comments:

ബഷീർ said...

പ്രണയത്തെ പടിയിറക്കി വിടാതിരിക്കുക

Shahid Ibrahim said...

ആശംസകൾ

സങ്കൽ‌പ്പങ്ങൾ said...

സത്യം ...അതാണു സ്നേഹം .അതു മാത്രം....അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും.ആശംസകൾ.

Cv Thankappan said...

"സ്നേഹമാണഖിലസാരമൂഴിയില്‍..."
ആശംസകള്‍ ടീച്ചര്‍

സുധി അറയ്ക്കൽ said...

കാണാത്ത മട്ടിലൊഴിഞ്ഞു പോമെൻ പ്രണയിനി,
നിനക്കായ്‌ ഞാൻ കെട്ടിയ സ്വപ്നക്കൂടിൻ ......,