‘കോലത്തുനാടിന്റെ കാവ്യപൈതൃകം'സെമിനാറില്‍ പങ്കെടുക്കാന്‍. നോവിനിടയില്‍ വീണുകിട്ടിയ വിലപ്പെട്ട മണിക്കൂറുകള്‍. എന്റെ മൊബൈലില്‍ പതിഞ്ഞ കുറച്ചു ചിത്രങ്ങളും.
ഫോക്ലോര് അക്കാദമി ആസ്ഥാനത്തിലേക്ക്
ഫോക്ലോര് അക്കാദമി ആസ്ഥാനത്തിലേക്ക്
ജയശ്രീയും മധുസൂദനനും ഞാനും മറ്റൊരാളും(പേര് ചോദിക്കാന്‍ വിട്ടുപോയി.അടുത്ത തവണ കാണുമ്പോള്‍ ചോദിക്കണം.)
പൂവിട്ട പൂത്താലികള് കൂട്ടംകൂടി രഹസ്യം പറഞ്ഞ് ചിരിക്കുകയാണ്. അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കുകയാണോ ഈ ആമ്പല്‍ക്കൂട്ടങ്ങള്‍.
രാജഭരണത്തിന്റെ ഗതകാലപ്രൌഢി വിളിച്ചോതിക്കൊണ്ട് ചിറക്കല്‍ കോവിലകത്തിന്റെ ആമ്പല്‍ നിറഞ്ഞ വിശാലമായ കുളവും കുളപ്പുരയും.
മഴമേഘം താണിരുണ്ടുചാറിയലകള്‍ തീരത്ത്.
പെയ്തൊഴിയാതെ
എത്ര കണ്ടാലും മതിയാവില്ല. ഓഡിറ്റോറിയത്തിന്റെ ബാല്‍ക്കണിയില്‍.
ഇവിടെ ഇങ്ങനെ എത്രനേരം വേണമെങ്കിലും ഇരിക്കാം.
എങ്ങനെ നോക്കാതിരിക്കാം.
ഇങ്ങനെയാണ്
പ്രീതയും ജയശ്രീയും
കൃഷ്ണേട്ടന് ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടോ ?
കൃഷ്ണേട്ടനൊപ്പം അഭിമാനത്തോടെ നബിത
ഞങ്ങളുമുണ്ട്
ഇത്തിരി ലോഗ്യം പറയാം.
'കവിമണ്ഡലത്തിന്റെ ഒമ്പതാം സ്ഥാപകദിനമല്ലേ. നമുക്കൊമ്പത് വൃക്ഷത്തൈ നടണം.' രാമകൃഷ്ണന് കണ്ണോം നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
ഞങ്ങള്‍ റെഡിയാണ്.
ഇവിടെ മതിയോ?
സ്വാഗതമോതിക്കൊണ്ട് രാമകൃഷ്ണന് കണ്ണോം.
അധ്യക്ഷന്‍ മേലത്ത് ചന്ദ്രശേഖരന്‍നായര്‍.
ഉദ്ഘാടനം ഫോക് ലോര്‍ അക്കാദമി ചെയര്മാന് മുഹമ്മദ് അഹമ്മദ്.
'കോലത്തുനാടിന്റെ കാവ്യപൈതൃകം' സെമിനാര്‍ അവതരണം എം.കെ.കൃഷ്ണന്. എണ്‍പതിലേറെ പ്രായമുള്ള കൃഷ്ണേട്ടന് ഒരത്ഭുതമാണ്. എന്തെല്ലാം അറിവുകളാണ് അദ്ദേഹത്തിന്റെ തലയില്‍ സൂക്ഷിച്ചിട്ടുള്ളത്! അതൊക്കെ നമുക്ക് ചോര്‍ത്തിയെടുക്കണം. ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞുതന്നു.
ക്യാമറക്കണ്ണുമായ്
പറഞ്ഞാല്‍ തീരില്ല.
ചിറക്കലിന്റെ ചരിത്രകാരനെ മറയ്ക്കാന്‍(മറക്കാന്‍) പാടുണ്ടോ?
ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാര്‍.
ബഹറിനില്‍ ജോലിചെയ്യുന്ന സുരേഷ് ചെറുകുന്ന്. മലയാളം മറുനാട്ടിലും പഠിപ്പിക്കാന്‍ മുന്‍കൈയെടുത്ത മറുനാടന്‍ മലയാളി.
സുരേഷിന്റെ കുടുംബത്തില്‍ നാലു തലമുറ ഉപയോഗിച്ച കൃഷ്ണപ്പാട്ട്(കൃഷ്ണഗാഥ)
രാജേഷ് വാര്യര്‍ നന്ദിയോടെ സമാപനം.
കാവ്യഗുരോ പ്രണാമം.
അനുഗ്രഹം ചൊരിഞ്ഞാലും.
വടക്കന്‍ പെരുമയിലുറഞ്ഞാടി
വേര്‍പാടില്‍ വ്യഥപൂണ്ട് മിഴികൂമ്പുമാമ്പലേ
വേദന വേണ്ടെന്നോതിയണയും ശശാങ്കന്.
7 comments:
ടീച്ചറെ, വളരെ ഹൃദ്യമായി ഫോട്ടോകളും അതോടൊപ്പം കൊടുത്ത വിവരണങ്ങളും. ഒരു റണ്ണിങ്ങ് കമന്റ്റി പോലെ മനോഹരം
മധുവേട്ടാ മറ്റുള്ളവര്‍ക്ക് ലിങ്ക് അയച്ചുകൊടുക്കാമോ?
വരാൻ കഴിഞ്ഞില്ല.(ഫാമിലി മാറ്റർ)ഖേദം മാറി.വന്നതു പോലെ ഫീൽ ചെയ്തു. ശാന്താ....നന്ദി
ഹൃദയപൂര്‍വം ...നന്ദി . നമസ്കാരം
കവിമണ്ഡലം ബ്ലോഗിൽ ഇട്ടതോടൊപ്പം അന്നുതന്നെ ലിങ്ക് എല്ലാവർക്കും അയച്ചുകൊടുത്തിരുന്നു
ചിത്രങ്ങൾ നന്നായിരിക്കുന്നു.
ആശംസകൾ...
Post a Comment