നൂറ്റാണ്ടുകൾ നീണ്ട സമരത്തിനൊടുവിൽ കിട്ടിയ സ്വാതന്ത്ര്യം നമുക്കെന്താണ് നല്‍കിയത്? പട്ടിണി കിടക്കാനുള്ള സ്വാതന്ത്ര്യം, പാവപ്പെട്ടവനെ ഒന്നുകൂടി നിസ്വനാക്കി മാറ്റുന്ന ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം, കോടികളുടെ അഴിമതി നടത്തി കീശ വീര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം. വര്‍ഗത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ സഹോദരനെ കൊല്ലാനുള്ള സ്വാതന്ത്ര്യം. അങ്ങനെ ഒരുപാട് സ്വാതന്ത്ര്യങ്ങൾ ഭാരതീയര്‍ക്ക് ലഭിച്ചു. ഇതിനെയൊക്കെ നന്നായി പോഷിപ്പിച്ച സര്‍ക്കാരുകളായിരുന്നു ഇതുവരെ ഭാരതം ഭരിച്ചത്. അഴിമതിയിലും വിലക്കയറ്റത്തിലും പൊറുതിമുട്ടിയ ജനം എൻ.ഡി.എ.സഖ്യത്തെ അധികാരത്തി ലേറ്റിക്കൊണ്ട് ഒന്ന് മാറിച്ചിന്തിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിൽ
എനിക്ക് ഒട്ടും സന്തോഷം തോന്നിയില്ല. കാരണം കോണ്‍ഗ്രസ് എന്നത് അഹിംസയിൽ അടിസ്ഥാനമിട്ട,
മതേതരത്വത്തിലും ഭാരതത്തിന്റെ അഖണ്ഡതയിലും വിശ്വസിക്കുന്ന ഒരു മഹാപ്രസ്ഥാനം
എന്നാണ് ഞാൻ മനസ്സിലാക്കിയി രുന്നത്. പകരംവെക്കാന്‍ മറ്റൊരു സംവിധാനം ഉയര്‍ന്നുവരാത്ത
കാലത്തോളം കോണ്‍ഗ്ര സിന്റെ നാശം മതേതരത്വത്തിന് ഭീഷണിയാകുമെന്ന് എനിക്ക്
തോന്നുന്നു. ഈ സാഹചര്യ ത്തിൽ അഴിമതിയിലേക്കും അധാര്‍മ്മികതയിലേക്കും
കൂപ്പുകുത്തുന്ന കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് രാഷ്ട്രം
ആഗ്രഹിക്കുന്നത്. ഈ പരാജയത്തില്‍നിന്നും പാഠമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് തെറ്റ്
തിരുത്തിയേ തീരൂ.
കോണ്‍ഗ്രസിന്റെ അഴിമതി ഭരണം
മാത്രമാണ് ഈ വന്‍വിജയത്തിന്റെ അടിത്തറയെന്നു കരുതാൻ കഴിയാത്ത ചില അനുഭവങ്ങൾ
പങ്കുവെക്കുകയാണ്.
എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ
വോട്ട് ചെയ്തില്ല എന്നറിഞ്ഞപ്പോൾ അല്‍പ്പം കുറ്റപ്പെ ടുത്തി സംസാരിച്ചു. അപ്പോൾ
എന്റെ ഇടതുപക്ഷ ആഭിമുഖ്യം അറിയുന്ന ആൾ തനിക്ക് ബി.ജെ.പി.യോടാണ് ഇപ്പോൾ
അടുപ്പമെന്നും പോയിരുന്നെങ്കിൽ ബി.ജെ.പി.ക്ക് വോട്ട് ചെയ്യുമായിരുന്നു
എന്നുമറിയിച്ചപ്പോൾ അല്‍പ്പം വിഷമം തോന്നി. ബി.ജെ.പി.ക്ക് വോട്ടു ചെയ്യും എന്നു
പറഞ്ഞതിലല്ല പ്രയാസം തോന്നിയത്. അതിനുള്ള കാരണമാണ് എന്നെ ഞെട്ടിച്ചത്.
‘ബി.ജെ.പി. ഹിന്ദുക്കളുടെ പാര്‍ട്ടിയാണ്.
ഇനി ഹിന്ദുക്കളും ഉയരട്ടെ. ഹിന്ദുക്കള്‍ക്ക് മാത്രമാണ് വര്‍ഗ്ഗബോധമില്ലാത്തത്.’
പിന്നീട് മറ്റുള്ളവർ കാണിക്കുന്ന
തോന്ന്യാസങ്ങള്‍ക്ക് കുറെ ഉദാഹരണങ്ങളും നിരത്തി. അതൊക്കെ തോന്ന്യാസങ്ങൾ തന്നെ
എന്നംഗീകരിച്ചാലും എനിക്ക് ഈ വാദം സമ്മതിച്ചു കൊടുക്കാന്‍ കഴിയില്ല. തല്‍ക്കാലം ഞാൻ
തര്‍ക്കിച്ചുനിന്നെങ്കിലും എന്റെ മനസ്സിൽ അത് ഭാരമായി നിലനില്‍ക്കുകയാണ്. രാജ്യത്തെ
ജനങ്ങളെ വ്യത്യസ്ത കള്ളികളിൽ പെടുത്തി സ്വന്തം ചേരിയെന്നും എതിർ ചേരിയെന്നും തരം
തിരിച്ച് പരസ്പരം സ്പര്‍ദ്ധ വളര്‍ത്തി കൊല്ലാൻ
പ്രേരിപ്പിക്കുന്ന രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാൻ എനിക്ക് കഴിയില്ല. പാകിസ്ഥാനെയോ,
ബംഗ്ലാദേശിനെയോ,അറേബ്യൻ രാഷ്ട്രങ്ങളെയോ പോലുള്ള മതരാഷ്ട്രത്തെ ഭാരതത്തിൽ സങ്കല്‍പ്പിക്കാൻ
പോലും ആവില്ല. ഭാരതത്തിൽ മാത്രമല്ല, ലോകത്ത് ഒരിടത്തും മതരാഷ്ട്രമുണ്ടാകരുത്
എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഏതു വ്യക്തിക്കും തന്റെ മതവിശ്വാസം മാറ്റാം. ഒരു
മതത്തിലും വിശ്വസിക്കാതിരിക്കാം. മനുഷ്യനെ സ്നേഹിക്കാൻ മതമോ,രാഷ്ട്രീയമോ,നിറമോ
ഒന്നും തടസ്സമല്ല. പാരമ്പര്യവും സംസ്കാ രവുമൊക്കെ മനുഷ്യനെ പരസ്പരം സ്നേഹിക്കാനാണ്
പ്രേരിപ്പിക്കേണ്ടത്. ലോകം തന്നെ ഒരു തറവാടായി കാണുന്ന വിശാലവീക്ഷണം എന്ന് മനുഷ്യനുണ്ടാവുമോ അന്ന് ഭൂമി സ്വര്‍ഗ്ഗമായിരിക്കും.
ബി.ജെ.പി. കേവല
ഭൂരിപക്ഷത്തിനപ്പുറത്ത് ഒറ്റയ്ക്ക് 285 എന്ന മോഹിപ്പിക്കുന്ന ഭൂരിപക്ഷം നേടി വിജയശ്രീലാളിതമായി
വിലസുന്ന അവസരത്തിലും പറയുകയാണ്. ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുത്ത് ഹിന്ദു
അജണ്ട നടപ്പാക്കുന്ന ഒരു സര്‍ക്കാരിനെയല്ല നമുക്കാവശ്യം. ഓരോ ഭാരതീയ പൌരന്റെയും
ക്ഷേമം ഉറപ്പാക്കുന്ന പ്രവര്‍ത്തനമാണ് പുതിയ
ഗവണ്മെന്റില്‍നിന്നും പ്രതീക്ഷിക്കുന്നത്.
എൻ.ഡി.എ.സഖ്യം ജനത്തിന്റെ മുന്നിൽ
വെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ വിശ്വസിച്ചാണ് 339 സീറ്റുകൾ അവര്‍ക്ക്
ലഭിച്ചതെങ്കിൽ അത് നല്ലൊരു കാര്യം തന്നെ.
അടുത്ത 5വര്‍ഷം ജനസേവകരായി നരേന്ദ്രമോദിയും കൂട്ടരും പ്രവര്‍ത്തിക്കുമെന്ന് ആഗ്രഹി ക്കുകയേ നമുക്ക് ഇനി നിര്‍വാഹമുള്ളൂ.
അധികാരം ലഭിച്ച് അടുത്ത ദിവസം മുതൽ ജനസേവ കരെന്നു പറയുന്ന ജനപ്രതിനിധികൾ
ജനത്തിന്റെ യജമാന ന്മാരായി ജനത്തെ കല്‍ക്കീഴിലിട്ടു ഞെരിക്കുന്ന മുന്നനുഭവം
ധാരാളമുള്ളതുകൊണ്ട് എന്റെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.
നരേന്ദ്രമോദിയുടെ
നേതൃത്വത്തിലുള്ള എൻ.ഡി.എ.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങൾ കാണാ നിരിക്കുന്നേയുള്ളൂ.
വികസനത്തിൽ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് വോട്ട് ചെയ്ത വലിയൊരു വിഭാഗത്തെ പുതിയ സര്‍ക്കാർ
നിരാശപ്പെടുത്തില്ല എന്നു വിശ്വസിക്കാം.
.
2 comments:
BJP bharanthil vanathinu kurichu vaachalayayathu nallathu. Idathu paksham enthu kondu otakathil othungi ennu koodi chinthichaal nallathu. Para Nari prayogavum, Kasuri Rangan reportum ellam nannayi falichu Keralathil. Enthaayalum Raajyam nannavan nammukku orumichu pravarthikkam. Jai Hind
കാത്തിരുന്നു കാണാം ടീച്ചറെ
ആശംസകള്‍
Post a Comment