പാതിരാവിൽ
പാലപ്പൂവിന്റെ
മദഗന്ധം മുടിയഴിച്ചിട്ടുലാത്തി പ്രണയവഴികളിൽ തടസ്സംപിടിച്ചതറിഞ്ഞ് നാളെയെന്നോതി
പിന്‍വാങ്ങിയ ഏകാന്തരാവുകളുടെ കാത്തിരുന്നു വിറങ്ങലിച്ചു മരച്ച മൂക്കിന്‍ തുമ്പത്തൊന്നാഞ്ഞു കുത്താനൊരുറുമ്പ്
കടന്നുവരും വഴികളിലരിച്ചുപെറുക്കിയതും ഏഴയലത്തും തേടിനടന്നതും ചെത്തവും ചൂരുമറിയിക്കാതെ മറഞ്ഞുപോയതും തനിച്ചിരുന്നടിയിളക്കി കരിയിളക്കിക്കുടിച്ചതും കാണാമറയത്താരോ കാണാതായത് കാതില്ലാഞ്ഞോ,
കണ്ണില്ലാഞ്ഞോ!
7 comments:
പ്രണയവഴികളിൽ കണ്ണും,കാതും നന്നായി തുറന്നിരിക്കണമെന്നോർമ്മപ്പെടുത്തുന്ന വരികൾ.
നല്ല കവിത.
ശുഭാശംസകൾ.....
ഈ വരികള്‍ക്കും പാലപ്പൂമണം..
Teacher good.
നല്ല വരികള്‍
ആശംസകള്‍
നല്ല വരികള്‍
വായിച്ചു. ആശംസകൾ...
സൌഗന്ധികത്തിന്റെ അഭിപ്രായം വായിച്ചപ്പോള്‍ ആഹ്ലാദം തോന്നി. ഞാന്‍ വിചാരിച്ചതിനപ്പുറം കണ്ടെത്തിയല്ലോ. പാലപ്പൂമണവും മുല്ലപ്പൂമണവും ഏറെ ഉന്മാദം പകര്‍ന്നിട്ടുണ്ട് മുഹമ്മദ് ആറങ്ങോട്ടുകര.വിനോദ്കുമാര്‍ തലശ്ശേരി,സി.വി.തങ്കപ്പന്‍,മൊയ്ദീന്‍ അങ്ങാടിമുഗര്‍,ഹരിനാഥ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
Post a Comment