ഇനിയെന്നെ ഭയപ്പെടുത്താന്‍
കൂര്‍ത്ത മുള്ളുകള്ക്കാവില്ല.
മുള്ളില്‍ വീണ് കീറിമുറിയാൻ
ഞാനൊരിലയാവില്ല.
മുള്ളുകളെക്കുറിച്ചുള്ള
ഗവേഷണം
നിര്ത്തിയിട്ടേറെ നാളായി.
എഴുതിരിയിട്ട
നിലവിളക്കിന് മുന്നിൽ
ആവണപ്പലകമേൽ
പൂജയ്ക്കു വെക്കാതെ.
തട്ടിന്‍പുറത്ത്
പാതി പൂര്‍ത്തിയായ,
പൊടി മൂടിയ,
ഗവേഷണ പ്രബന്ധങ്ങളില്‍
വാലന്പുഴക്കൾ പുളയ്ക്കുന്നു.
മുട്ടുവിന്‍ തുറക്കപ്പെടും
എന്ന ന്യായേന പാപികൾ
വാതിലില്‍ മുട്ടി വിളിച്ചു.
അവരുടെ കൈകളില്‍ മുള്‍ക്കിരീടം
എന്റെ ശിരസ്സിനത്
പാകമല്ലെന്നു
വാതില്‍ കൊട്ടിയടച്ച്
പിന്തിരിഞ്ഞ് കണ്ണാടി
നോക്കി
ഉടുപ്പൂരിയെറിഞ്ഞു.
നഗ്നമേനിയില്‍
മുള്ളുകള്‍ മുളച്ച്
മുനകൂര്പ്പിക്കുന്നതും
കാത്ത്
ഞാനിരുന്നു.
എന്നിട്ടു വേണമിനി
മുള്ളിനെ
മുള്ളുകൊണ്ടെടുക്കാന്‍.
6 comments:
അതെ.
മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കണം.
ഏതുമുള്ളിനെയാണ് മുള്ളുകൊണ്ടെടുക്കേണ്ടത് ? കൂർത്തമുള്ളുകൾ സൃഷ്ടിക്കുന്ന അസ്വസ്ഥത നിഴലിക്കുന്നതുപോലുള്ള വരികൾ.
മുള്ളിനെ മുള്ളുകൊണ്ടെടുക്കുമ്പോഴും നൊമ്പരം ശേഷിക്കുന്നു!
ആശംസകള്‍
തട്ടിന് പുറം നന്മകളാല് സമൃദ്ധം
നല്ല കവിത
ആവണപ്പലകയല്ലേ എന്നൊരു സന്ദേഹം ഇല്ലാതില്ല.
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശം സകൾ....
മുള്ളില്‍ വീണവര്‍ക്ക് നന്ദി.സൌഗന്ധികം തെറ്റാണെങ്കില്‍ തിരുത്താം.
Post a Comment