Friday, December 20, 2013

മുള്ളുകള്‍


ഇനിയെന്നെ ഭയപ്പെടുത്താന്‍
കൂര്‍ത്ത മുള്ളുകള്‍ക്കാവില്ല.
മുള്ളില്‍ വീണ് കീറിമുറിയാ
ഞാനൊരിലയാവില്ല.
മുള്ളുകളെക്കുറിച്ചുള്ള ഗവേഷണം
നിര്‍ത്തിയിട്ടേറെ നാളായി.
എഴുതിരിയിട്ട
നിലവിളക്കിന്‍ മുന്നി
ആവണപ്പലകമേൽ  
പൂജയ്ക്കു വെക്കാതെ.
തട്ടിന്‍പുറത്ത്
പാതി പൂര്‍ത്തിയായ,
പൊടി മൂടിയ,
ഗവേഷണ പ്രബന്ധങ്ങളില്‍ 
വാലന്‍പുഴക്കപുളയ്ക്കുന്നു.
മുട്ടുവിന്‍ തുറക്കപ്പെടും
എന്ന ന്യായേന പാപിക
വാതിലില്‍ മുട്ടി വിളിച്ചു.
അവരുടെ കൈകളില്‍ മുള്‍ക്കിരീടം
എന്റെ ശിരസ്സിനത് പാകമല്ലെന്നു
വാതില്‍ കൊട്ടിയടച്ച്
പിന്തിരിഞ്ഞ് കണ്ണാടി നോക്കി
ഉടുപ്പൂരിയെറിഞ്ഞു. 
നഗ്നമേനിയില്‍
മുള്ളുകള്‍ മുളച്ച്
മുനകൂര്‍പ്പിക്കുന്നതും കാത്ത്
ഞാനിരുന്നു.
എന്നിട്ടു വേണമിനി
മുള്ളിനെ മുള്ളുകൊണ്ടെടുക്കാന്‍. 

6 comments:

പട്ടേപ്പാടം റാംജി said...

അതെ.
മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കണം.

Harinath said...

ഏതുമുള്ളിനെയാണ്‌ മുള്ളുകൊണ്ടെടുക്കേണ്ടത് ? കൂർത്തമുള്ളുകൾ സൃഷ്ടിക്കുന്ന അസ്വസ്ഥത നിഴലിക്കുന്നതുപോലുള്ള വരികൾ.

Cv Thankappan said...

മുള്ളിനെ മുള്ളുകൊണ്ടെടുക്കുമ്പോഴും നൊമ്പരം ശേഷിക്കുന്നു!
ആശംസകള്‍

Unknown said...

തട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം

സൗഗന്ധികം said...

നല്ല കവിത

ആവണപ്പലകയല്ലേ എന്നൊരു സന്ദേഹം ഇല്ലാതില്ല.

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.




ശുഭാശം സകൾ....

ശാന്ത കാവുമ്പായി said...

മുള്ളില്‍ വീണവര്‍ക്ക് നന്ദി.സൌഗന്ധികം തെറ്റാണെങ്കില്‍ തിരുത്താം.