സ്നിഗ്ദ്ധമാം നറുവെണ്ണയിലാണ്ടുപോം
മുടിനാരുപോലറിയാതെ
ആർദ്രമെന്നുള്ളിൽ കുരുങ്ങുന്നു
വലിച്ചെടുക്കാനാവാതെയെന്തോ.
ആഘോഷത്തിമർപ്പിന്നിടയിൽ
മൂകമായ് മൊഴിയുന്നാരോ
കളഞ്ഞുപോയെന്തോ
കൈയിലോ,കരളിലോ
ആഹ്ലാദപ്പൂന്തേൻ നുകരാൻ
വെമ്പും മനമേ,
നീറിപ്പടരുമുമിത്തീയെരിഞ്ഞു
തീർന്നതില്ലിനിയും.
ഇന്നതിൻ നീറ്റലിൽ കരിഞ്ഞുപോയ്
ആത്മഹർഷത്തിന്നിളംമൊട്ടുകൾ.
ആർഭാടാഘോഷങ്ങളിൽ
നീന്തിത്തുടിച്ചാർത്തുരസിക്കണം.
മുങ്ങിത്താഴ്ന്നു മരിക്കണമതിൽ
ഇല്ലതിനിടയിൽ ഞൊടിയിടപോലും
ഇരുൾമൂടുമന്തരാത്മാവിന്നാഴങ്ങളിൽ
മുങ്ങിത്തപ്പിയെടുക്കാൻ മണിമുത്തുകൾ
6 comments:
മണിമുത്തുകള്‍.......
ആശംസകള്‍
അന്തരത്മാവിലെ മണിമുത്തുകൾ തിരികെ കിട്ടട്ടെ
..ആശംസകൾ
താങ്കൾക്ക് അതിനു സാധിക്കുമാറാകട്ടേ. ആശംസകൾ
തിരികെ ലഭിക്കട്ടെ.
നല്ല കവിത.
ശുഭാശംസകൾ....
മണിമുത്തുകള്‍ പോലെ മനോഹരമായ വരികള്‍
മുത്തുകൾ കോർത്ത് വെച്ചൊരു ഗാനം പോലെ
Post a Comment