Friday, July 5, 2013

കളഞ്ഞുപോയത്

സ്നിഗ്ദ്ധമാം നറുവെണ്ണയിലാണ്ടുപോം
മുടിനാരുപോലറിയാതെ
ആർദ്രമെന്നുള്ളിൽ കുരുങ്ങുന്നു
വലിച്ചെടുക്കാനാവാതെയെന്തോ.
ആഘോഷത്തിമർപ്പിന്നിടയിൽ
മൂകമായ് മൊഴിയുന്നാരോ
കളഞ്ഞുപോയെന്തോ
കൈയിലോ,കരളിലോ
ആഹ്ലാദപ്പൂന്തേൻ നുകരാൻ
വെമ്പും മനമേ,
നീറിപ്പടരുമുമിത്തീയെരിഞ്ഞു
തീർന്നതില്ലിനിയും.
ഇന്നതിൻ നീറ്റലിൽ കരിഞ്ഞുപോയ്
ആത്മഹർഷത്തിന്നിളംമൊട്ടുകൾ.
ആർഭാടാഘോഷങ്ങളിൽ
നീന്തിത്തുടിച്ചാർത്തുരസിക്കണം.
മുങ്ങിത്താഴ്ന്നു മരിക്കണമതിൽ
ഇല്ലതിനിടയിൽ ഞൊടിയിടപോലും
ഇരുൾമൂടുമന്തരാത്മാവിന്നാഴങ്ങളിൽ
മുങ്ങിത്തപ്പിയെടുക്കാൻ മണിമുത്തുകൾ

6 comments:

Cv Thankappan said...

മണിമുത്തുകള്‍.......
ആശംസകള്‍

ശരത് പ്രസാദ് said...

അന്തരത്മാവിലെ മണിമുത്തുകൾ തിരികെ കിട്ടട്ടെ
..ആശംസകൾ

Madhusudanan P.V. said...


താങ്കൾക്ക്‌ അതിനു സാധിക്കുമാറാകട്ടേ. ആശംസകൾ

സൗഗന്ധികം said...

തിരികെ ലഭിക്കട്ടെ.

നല്ല കവിത.

ശുഭാശംസകൾ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മണിമുത്തുകള്‍ പോലെ മനോഹരമായ വരികള്‍

ഒരു കുഞ്ഞുമയിൽപീലി said...

മുത്തുകൾ കോർത്ത്‌ വെച്ചൊരു ഗാനം പോലെ