Thursday, March 7, 2013

കൊന്നതെന്തിന്?

പുലിപ്പേടിയിലുറക്കംകെട്ടുപോയവര്‍
സ്വപ്നം കണ്ടൂ കാടിറങ്ങും പുലികളെ.
കാട്ടുപുലിയല്ലത് പാവം
കടലാസുപുലിയെന്നോ!
പന്ത്രണ്ടിന്റെ കുസൃതികള്‍ മിന്നും
മിഴികളില്‍ പുലിയെ കണ്ടു വിറച്ചവര്‍
വിറയാര്‍ന്നില്ലൊട്ടും ബലിനല്‍കീടാന്‍.
കുഞ്ഞുവായൊന്നു തുറക്കാന്‍,
അലറിക്കരയാന്‍ ഇടനല്‍കാതെ
അരുമക്കുഞ്ഞിന്‍ പ്രാണനെടുത്തവര്‍.
അരുതരുതെന്നു തടയാന്‍
അരനിമിഷം വൈകിപ്പോയവര്‍
നോവുനിറഞ്ഞ് മാറുചുരന്ന്
സങ്കടപ്പെരുവെള്ളമൊഴുക്കി.
പുഴനിറഞ്ഞതു കടല്‍ കടന്ന്
തിരതല്ലിയൊഴുക്കീ ദന്തഗോപുരങ്ങള്‍.
സുവര്‍ണസിംഹാസനങ്ങളും.
കൊന്നതെന്തിനെന്നു
വീണ്ടുമശാന്തിയുടെ
നിലവിളികള്‍ മുഴങ്ങവേ.
സ്ത്രീശാപത്തിനുമേലൊരു
ബാലശാപവുമേറ്റുവാങ്ങി
രാവണപുരിയൊന്നു കിടുങ്ങി.
ചാമ്പലില്‍ തളിര്‍ത്തതു മുങ്ങീ
മറ്റൊരു പാതാളത്തിന്‍ പടുകുഴിയില്‍.

എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ ശ്രീലങ്കന്‍ സൈന്യം കസ്റ്റഡിയിലെടുത്ത് വെടിവെച്ചു കൊന്നുവെന്ന് വാര്‍ത്ത.

10 comments:

ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

പുലികളും മോശമല്ലായിരുന്നു

ശാന്ത കാവുമ്പായി said...

സജിം, അമൃതംഗമയ നന്ദി. പുലികള്‍ മോശമാണോയെന്നതല്ല വിഷയം. വാര്‍ത്തയില്‍ കണ്ട പന്ത്രണ്ടുകാരനായ കുട്ടിയുടെ മുഖം എന്നിലുണ്ടാക്കിയ സ്വാഭാവിക പ്രതികരണമാണ് കവിത.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുലി..വാല്‍
ദാരുണം..ഭീകരം.

ഭാനു കളരിക്കല്‍ said...

പുലികളെ സൃഷ്ട്ടിച്ചത് ഇതിലും ഭീകരമായ വംശ വിദ്വേഷം തന്നെയാണ്.
ശ്രീലങ്കയില്‍ നടക്കുന്ന ഭീകരത ലോകം കാണാതെ പോകുന്നു.

സൗഗന്ധികം said...

പുലികളും മോശമല്ലായിരുന്നു

ശുഭാശംസകൾ....

AnuRaj.Ks said...

എല്ലാക്കാലത്തും എവിടെയും യുദ്ധത്തിന്റെ നെറിയും നേരും ഇതു തന്നെയാണ്....നമുക്ക് പ്രാര്ത്ഥിക്കാം

Cv Thankappan said...

ബാലശാപവും...........
ആശംസകള്‍

Madhusudanan P.V. said...

ആട്ടിൻകുട്ടിയെ കൊന്ന ചെന്നായയുടെ കഥ കേട്ടിട്ടില്ലേ? ഇത്‌ മനുഷ്യക്കുട്ടി.

Unknown said...

in a world of brutality we are condemned to live our life..without any peace of mind..
excellent..