Friday, March 8, 2013

വനിതകള്‍ക്കെത്ര ദിനം?

ദാരിക വധത്തിനു സമയമായ്
ദാരികന്മാരനേകര്‍ ചൂഴ്ന്നു നില്‍ക്കെ.
പിറന്നു വീഴണമായിരം കൈകളില്‍
ആയുധമേന്തിയ ദുര്‍ഗമാര്‍.
ചടുലനൃത്തമാടിയറുത്തുവീഴ്ത്തണം
അരങ്ങുവാഴും ദാരികശിരസ്സുകള്‍.
പൊടിച്ചുവളര്‍ന്നൊരുദരം മറന്നവര്‍
പിറന്നു വീണ മണ്ണു മറന്നവര്‍
നരകാഗ്നിയിലെരിക്കും പെണ്ണുടല്‍.
ആങ്ങളയല്ലച്ഛനല്ലമ്മാവനും
ആര്‍ത്തിപൂണ്ടു കടിച്ചുകീറാന്‍
ആര്‍ത്തണയും നരാധമന്മാര്‍.
അമ്മയും പെങ്ങളും പഴഞ്ചനായ്
പകരം വെക്കാനിരകള്‍ മാത്രം.
പകുത്തു തിന്നാനിരകള്‍ മാത്രം.
കാല്‍ച്ചുവട്ടിലിരുന്നു കരയും
കാമിനിയായ് മാറിടൊല്ല
കാരിരുമ്പ് കരളിലേന്തി
സംഹരിക്കാന്‍ കൈയിലേന്തി
വരുന്നു ഞങ്ങള്‍ വരിവരിയായ്
വനിതകള്‍ക്ക് വഴിയൊരുക്കാന്‍.
വനിത ഞാനുമേതു ദിനവുമെനിക്കു സ്വന്തം
ഏതു വഴിയുമെന്റെ കാല്‍ച്ചുവട്ടില്‍
ഏതു ചക്രവും തിരിക്കുമെന്റെ കൈയുകള്‍.

10 comments:

ഒരു കുഞ്ഞുമയിൽപീലി said...

വനിതാക്ഷരങ്ങള്‍ക്ക് ആശംസകള്‍

mini//മിനി said...

സമയമായി,, ഇനിയങ്ങട്ട് ഇറങ്ങുക,,,

AnuRaj.Ks said...

അപ്പോള് എല്ലാം തീരുമാനിച്ച് ഉറപ്പിച്ചു. അല്ലേ...

Cv Thankappan said...

തിന്മയോട് അടരാടാന്‍ ശക്തിയുണ്ടാവട്ടെ!
ആശംസകള്‍

സൗഗന്ധികം said...

ദാരിക വധത്തിനു സമയമായ്
ദാരികന്മാരനേകര്‍ ചൂഴ്ന്നു നില്‍ക്കെ.
പിറന്നു വീഴണമായിരം കൈകളില്‍
ആയുധമേന്തിയ ദുര്‍ഗമാര്‍.

ശുഭാശംസകൾ....

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ദാരിക വധത്തിനു സമയമായ്.............

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരുന്നു ഞങ്ങള്‍ വരിവരിയായ്..ആശംസകള്‍

ഭാനു കളരിക്കല്‍ said...

Come again and again
mother goddess...

Madhusudanan P.V. said...

അഭിനവ ദാരികർ വിലസും മണ്ണിൽ
അഭയം നൽകാൻ ദുർഗ്ഗേ നിൻ പദ-
മനിശം പൂജിച്ചീടും സ്ത്രീകൾ-
ക്കേകുക നാന്ദക ഖഡ്ഗം സദയം

ശാന്ത കാവുമ്പായി said...

ഒരുകുഞ്ഞുമയില‍്പ്പീലി,മിനി,അരുണ്‍രാജ്,സി.വി.തങ്കപ്പന്‍,സൗഗ
ന്ധികം,അമൃതംഗമയ,ആറങ്ങോട്ടുകര മുഹമ്മദ്,ഭാനു കളരിക്കല്‍,
മധുസൂദനന്‍ പി.വി.കാലഘട്ടത്തിന്റെ ആവശ്യമായ സ്ത്രീശാക്തീക
രണത്തിന് നമുക്കൊന്നിച്ച് പരിശ്രമിക്കാം.