Monday, December 31, 2012

മുങ്ങിമരിച്ച ഗര്‍ഭപാത്രങ്ങള്‍

ആറുദിവസത്തിന്റെ അധ്വാനത്തിനുശേഷം
ആറുപേരേഴാംദിവസം ഇരപിടിക്കാനിറങ്ങി.
ഡിസംബര്‍ പതിനാറിന്റെ ഞായറാഴ്ച്ചയില്‍
ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളില്‍
ചോരക്കൊതിയൂറും നാക്കുനീട്ടി
വേട്ടനായ്ക്കളലറിപ്പാഞ്ഞു.
ഇരകളെ വായ്ക്കുള്ളിലൊതുക്കി;
കടിച്ചുകീറാന്‍ തക്കംപാര്‍ത്ത്;
തല്ലിക്കൊല്ലാനാളില്ലാഞ്ഞ്;
പേപിടിച്ച പട്ടികള്‍
തലങ്ങും വിലങ്ങും പാഞ്ഞു.
ആണിനെയടിച്ചിട്ട്;
പെണ്‍മാംസം കീറിമുറിച്ച്;
ഷണ്ഡത്വമാഘോഷിച്ച് ;
അന്ധകാരത്തിലൂളിയിട്ടവ.
കത്തിയും കഠാരയും ഇരുമ്പുവടിയും
ആണത്തത്തിന്നടയാളമാക്കി;
ജനനേന്ദ്രിയം ഭേദിച്ച്;
ഗര്‍ഭപാത്രം തുരന്ന്;
വന്‍കുടല്‍ മുറിച്ച്;
ആണത്തം കെട്ടുപോയവര്‍
പിന്‍വാങ്ങുമ്പോള്‍
പണ്ടെപ്പൊഴോ
ജനനേന്ദ്രിയം പിളര്‍ന്ന്
പിശാചുക്കളിറങ്ങിവന്ന
ഗര്‍ഭപാത്രങ്ങള്‍
തലസ്ഥാനനഗരിയിലൊഴുകിയ
പെണ്‍ചോരയില്‍
വിറങ്ങലിച്ച് മുങ്ങിമരിച്ചു.
മൃതിയടഞ്ഞ ഗര്‍ഭപാത്രങ്ങളില്‍
ചെകുത്താന്മാരിപ്പോഴും
മുളച്ചുകൊണ്ടിരിക്കുന്നു.


2012ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ബസില്‍വെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയായി നൊന്തുനൊന്ത് മരിച്ച ജ്യോതി എന്ന പെണ്‍കുട്ടിയുടെ ദുരന്തത്തില്‍ എന്റെ നോവുകൂടി ചേര്‍ക്കുന്നു.




9 comments:

Cv Thankappan said...

ഹോ!മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ചിത്രം!!!

Philip Verghese 'Ariel' said...

ദുഃഖം ദുഃഖം ദുഃഖം!!!
അല്ലാതെന്തു പറവാന്‍.
ഇത്തരം മനുഷ്യാധമന്‍മാര്‍
ഇനിയും ഭൂമിയില്‍ ജനിക്കാതിരിക്കട്ടെ
ആധരാഞ്ജലികള്‍ അര്‍പ്പിക്കുന്നു
നിര്‍ഭയ എന്ന പെ ണ്‍കുട്ടിക്കിവിടെ
അല്‍പകാലത്തെ ഇടവേളയ്ക്കു ശേഷം
ടീച്ചര്‍ എത്തീ വീണ്ടും! സുഖമല്ലേ?
പുതുവത്സര ആശംസകള്‍
ഏരിയല്‍ ഫിലിപ്പും കുടുംബ വും

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഇത്തരം മനുഷ്യാധമന്‍മാര്‍
ഇനിയും ഭൂമിയില്‍ ജനിക്കാതിരിക്കട്ടെ

AnuRaj.Ks said...

നന്നായി.... നല്ല കവിത...ഞെക്കിപ്പിഴിഞ്ഞെടുക്കാതെ നൈസര്ഗ്ഗികമായി വന്ന കവിത...ആശംസകള്

mini//മിനി said...

ഹോ,, പിശാചുക്കൾ വാഴും ലോകം... തുറന്നെഴുതിയതിന് ആശംസകൾ

ഞാന്‍ പുണ്യവാളന്‍ said...

നല്ല കവിത മനസ്സ് മരവിച്ചു പോകുന്നു ഓരോ നിമിഷവും ഓര്‍മ്മയിലതു പടരുമ്പോള്‍

പുതുവല്‍സര ആശംസകളോടെ സ്വന്തം പുണ്യവാളന്‍
@ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

Unknown said...

Parayan vakkukalilla

മുകിൽ said...

ജനനേന്ദ്രിയം പിളര്‍ന്ന്
പിശാചുക്കളിറങ്ങിവന്ന
ഗര്‍ഭപാത്രങ്ങള്‍
തലസ്ഥാനനഗരിയിലൊഴുകിയ
പെണ്‍ചോരയില്‍
വിറങ്ങലിച്ച് മുങ്ങിമരിച്ചു...

athe virangalichu poyi..

ശാന്ത കാവുമ്പായി said...

നന്ദി.വായിച്ചതിന്.