Monday, May 21, 2012

മനം തൊട്ട്,മുഖം കണ്ട് അക്ഷരക്കൂട്ടായ്മ


ഒരു നിയോഗം പോലെയാണ് വെള്ളൂര്‍ ജവഹര്‍ വായനശാലയില്‍
തൂലിക എഴുത്തുകാരുടെ സംഗമത്തില്‍ പങ്കെടുത്തത്. അരയാല്‍
ചുവട്ടില്‍ ഓലമേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ കണ്ണൂരിലെ എഴുത്തുകാര്‍
ഒത്തുകൂടി. കേരളസ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ 2010ലെ
വിവിധ പുരസ്കാരങ്ങളുടെ സമര്‍പ്പണം 2012 മെയ്‌ 23ന് കേരള
നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍വഹിക്കുന്നതിനോടനു
ബന്ധിച്ചാണ് 20ന് ഞായറാഴ്ച്ച എഴുത്തുകാരുടെ കൂട്ടായ്മ നടത്തി
യത്‌.ഏറ്റവും നല്ല ഗ്രന്ഥാലയമായി തെരഞ്ഞെടുത്തത്‌ വെള്ളൂര്‍
ജവഹര്‍ വായനശാല തന്നെയാണ്.പ്രശസ്ത കഥാകാരന്‍ ടി.പദ്മ
നാഭന്‍ എഴുത്തുകാരുടെ സംഗമം ഉദ്ഘാടനംചെയ്തു.
പ്രോഫ.ബി.അഹമ്മദ്‌ മുഹമ്മദ്,ഇ.പി.രാജഗോപാലന്‍,കെ.എം.രാഘ
വന്‍ നമ്പ്യാര്‍,ടി.എന്‍. പ്രകാശ്‌. വൈക്കത്ത്‌ നാരായണന്‍ മാസ്റ്റര്‍
തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത പരിപാടി ഒരനുഭവമായി മാറി. ജില്ല
യിലെ പ്രമുഖരായ കഥാകൃത്തുക്കളും നാടകകൃത്തുക്കളും കവികളും
അതാതു വിഭാഗങ്ങളില്‍ എഴുത്തും ജീവിതവും വിഷയമാക്കി ഗ്രൂപ്പ്‌
തിരിഞ്ഞ് സംവാദം നടത്തി. ഓരോരുത്തരും സജീവമായി പ്രതിക
രിച്ചു,അനുഭവങ്ങള്‍ പങ്കിട്ടു.സംശയനിവാരണം വരുത്തി.
ഞങ്ങളുടെ പുണ്യമെന്നു പറയാവുന്ന മധുരമധുരമയൊരനുഭവം കൈതപ്രം
ദാമോദരന്‍ നമ്പൂതിരി സദസ്സിലും സ്റ്റേജിലും നിറഞ്ഞു നിന്നതാണ്.
അദ്ദേഹം വന്നതും ഞങ്ങള്‍ കവികളുടെ കൂടെയാണിരുന്നത്. ഒരു കവി
യായതില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്.
പിന്നെ അരങ്ങുവാണത് അദ്ദേഹം തന്നെ.കവിതയും സംഗീതവും അനുഭ
വവും തമാശയും.അതിര്‍ത്തികളില്ലാത്ത സ്നേഹം വഴിഞ്ഞൊഴുകി.കോറോം
സ്നേഹഗാഥ ലോകത്തിന്റെ സ്നേഹഗാഥയായി.എത്ര പെട്ടെന്നാണ് സമ
യം നാലരയായത്.ഞങ്ങള്‍ക്ക്‌ അദ്ദേഹത്തെ വിടാന്‍ മനസ്സില്ലായിരുന്നു.
പക്ഷേ, അദ്ദേഹത്തിന് പോയല്ലേ തീരൂ.അദ്ദേഹത്തെ ഞങ്ങള്‍ക്കു മാത്ര
മായി കിട്ടില്ലല്ലോ.അദ്ദേഹം ലോകത്തിന്റെ മുഴുവനല്ലേ.
ഞാനൊന്നിത്തിരി അഹങ്കരിച്ചോട്ടെ.ഇത്തിരിയല്ല കേട്ടോ.ഒരുപാടഹങ്കാ
രമുണ്ടെനിക്ക്.കൈതപ്രം എന്റടുത്ത്‌ വന്നു.എന്നോട് മിണ്ടി.മറ്റൊരാളെന്നു
വിചാരിച്ചാണെങ്കിലും അത് എന്റെ ഭാഗ്യമാണല്ലോ.ഇങ്ങനെ ഒരുപാടു
ഭാഗ്യങ്ങള്‍ തരാന്‍ വേണ്ടിയല്ലേ ദൈവം എനിക്ക് മറ്റുചിലത് തരാതിരു
ന്നത്?

ഉദ്ഘാടനകര്‍മ്മം
കണ്ണുംനട്ട്


ടി.എന്‍.പ്രകാശ്


എഴുതിത്തെളിയാന്‍


ഓലപ്പുരയുടെ തണുപ്പില്‍


ഒരു ബുക്ക് കൂടി വെളിച്ചത്തിലേക്ക്


ഇതെന്തു കഥതനിച്ചല്ലൊരിക്കലും


കവിത തുളുമ്പുന്നു


ഒരു സംശയം


ദെന്താപ്പൊത്ര സംശയം


എന്താ ശരിയല്ലേ


എല്ലാം ശരി തന്നെ


ഒരു കാര്യം കൂടികൈക്കുടന്നയില്‍നിന്നൂര്‍ന്നുപോയൊരുതുള്ളിക്കായ്
കൊതിച്ചിവിടെ മറഞ്ഞിരിപ്പൂ ഞാനതിമോഹിയായ്

11 comments:

mini//മിനി said...

നന്നായി,,, അല്പം കൂടി വിശദീകരിക്കാമായിരുന്നു,,

Harinath said...

പരിപാടിയിൽ പങ്കെടുക്കുകയും അതെക്കുറിച്ച് എഴുതുകയും ചെയ്തതിന്‌ നന്ദി...
കുറച്ചുകൂടി വിശദീകരിക്കാമായിരുന്നില്ലേയെന്ന് തോന്നുന്നു. ഇനിയാണെങ്കിലും എഡിറ്റ് ചെയ്ത് ചേർക്കുമോ ? സംവാദത്തിലും ചർച്ചയിലും ഉപകാരപ്രദമായ പല വിവരങ്ങളും കടന്നുവന്നിരിക്കില്ലേ ?

ഒരു കുഞ്ഞുമയിൽപീലി said...

ആഹാ സുന്ദരമായ മുഹൂര്‍ത്തങ്ങള്‍ ആശംസകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

ശാന്ത കാവുമ്പായി said...

മിനി,ഹരിനാഥ്,കുഞ്ഞുമയില്‍പീലി നന്ദി.വിശദീകരിക്കാന്‍ ഒരുപാടുണ്ട്.
എന്റെ മടിയാണ് കുറഞ്ഞുപോയതിനു
കാരണം.

റിയ Raihana said...

ആഹാ എല്ലാ ആശസകളും....! മടി വേണ്ടാട്ടോ എന്നെ പോലെ ആവല്ലേ( ലോക മടിച്ചിയ ഞാന്‍ )....

Unknown said...

വിശദമാക്കാന്‍ ഇനിയും ഒരു പാടുള്ളത് പോലെ...
അത് വഴിയെ വരുമെന്ന് കരുതുന്നു...

ardra...... said...

niyogangal ingineyum saphalamavum ennu manassilayille teacher? nannayi....kurachukoodiyavamayirunnu....iniyum pratheekshikamallo....kootaymakalile sajeevasannidyamakan daivam anugrahikkatte ennu prarthichukondu...

Harinath said...

നിയോഗങ്ങൾ ഇങ്ങനെയും സഫലമാവും എന്ന് മനസ്സിലായില്ലേ ടീച്ചർ ? നന്നായി... കുറച്ചുകൂടിയാവാമായിരുന്നു... ഇനിയും പ്രതീക്ഷിക്കാമല്ലോ... കൂട്ടായ്മകളിലെ സജീവസാന്നിധ്യമാകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്...

ardra...

Philip Verghese 'Ariel' said...

ടീച്ചറെ കുറെനാള്‍ മുന്‍പ് മിനിടീച്ചറുടെ പേജില്‍ നിന്നും
ഇവിടെയെത്തി ഒന്ന് നോക്കിപ്പോയതാരുന്നു
വീണ്ടും വരാനും കാണാനും കഴിഞ്ഞത്
ബൂലോകം പേജിലൂടെയാണ്
ഞാന്‍ അവിടെ ഒരു കമന്റു
ആദ്യ കമന്റു തന്നെ പോസ്ടിയിട്ടുണ്ട്
ആ മോഹപ്പക്ഷി കൂടുതല്‍ കൂടുതല്‍
ഉയരങ്ങളിലേക്ക് പറക്കട്ടെ എന്ന
ആശംസകളോടെ
ബ്ലോഗിലെ മറ്റൊരു സുഹൃത്ത്‌
ആന്ധ്രാ പ്രദേശിലെ
സിക്കന്ത്രാബാടില്‍ നിന്നും
ഏരിയല്‍ ഫിലിപ്പ്

ഞാന്‍ പുണ്യവാളന്‍ said...

പി വി എരയാല്‍ സാര്‍ നല്‍കിയ ലിങ്കിലൂടെ കടന്നു വന്നു , ഇഷ്ടമായി ഫേസ് ബുക്കില്‍ ഈ യിടെ കണ്ടിരുന്നു ശ്രദ്ധിച്ചിരുന്നു ..... സന്തോഷം ടീച്ചര്‍ വീണ്ടും കാണാം

Cv Thankappan said...

പി.വി.സാര്‍ നല്‍കിയ ലിങ്കിലൂടെയാണ്
ഞാന്‍ ഇവിടെ എത്തിചേര്‍ന്നത്.
മനസ്സില്‍ സന്തോഷുണ്ടാക്കുന്ന ചിത്രങ്ങള്‍
കാണാന്‍ കഴിഞ്ഞതുതന്നെ ഒരു ഭാഗ്യമായി കരുതുന്നു.
എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്