Tuesday, May 29, 2012
കേശവതീരത്തൊരു കവിതാക്യാമ്പ്
പുറച്ചേരി. കണ്ണൂര്‍ ജില്ലയിലെ ശാന്തസുന്ദരമായൊരു ഗ്രാമം.അവിടെയൊരു ആയുര്‍വേദ
ചികിത്സാലയമുണ്ട്.കേശവതീരം ആയുര്‍വേദാശുപത്രി. ശരീരത്തിന്റെ ആരോഗ്യം മാത്ര
മല്ല ആ ആശുപത്രിയുടെ ഭാരവാഹികള്‍ നിലനിര്ത്തുലന്നത്.സമൂഹമനസ്സിന്റെ സുസ്ഥിതി
ക്കുവേണ്ടതും അവര്‍ ചെയ്യുന്നുണ്ട്.അവിടുത്തെ എം.ഡി.യായ വെദിരമന വിഷ്ണു നമ്പൂതിരി
മുന്കൈകയെടുത്തു നടത്തിയ കവിതാക്യാമ്പില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.
അതിനെക്കുറിച്ച് കവിമണ്ഡലത്തിന്റെ ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന് കണ്ണോം പറ
ഞ്ഞത് ഇങ്ങനെ
‘എല്ലാ വര്ഷനവും ഇത്തരം ക്യാമ്പുകള്‍ അവിടെ സംഘടിപ്പിക്കാറുണ്ട് ’.
അദ്ദേഹവും ഭാര്യ ശ്രീമതി ലതയും കവിതയെയും കവികളെയും സ്നേഹിക്കുന്നവരാണ്.
ആയുര്‍വേദ കോഴ്സിനു പഠിച്ചുകൊണ്ടിരിക്കുന്ന മക്കളായ അശ്വതിയും കേശവനും മാതാ
പിതാക്കളുടെ പാത പിന്തുടരുന്നു.
2012 മെയ്26,27തീയതികളിലായിട്ടാണ് കണ്ണൂര്‍ ജില്ലാ കവിമണ്ഡലം 2012കവിതാക്യാമ്പ്
കേശവതീരത്ത് നടത്തപ്പെട്ടത്.26ന് വൈകുന്നേരം 3മണിക്ക് കവി സോമന് കടലൂര്‍ ക്യാമ്പ് ഉദ്ഘാടനംചെയ്തു.ശ്രീ.എന്‍.കെ. കൃഷ്ണന്റെ അധ്യക്ഷതയില്‍ വെദിരമന വിഷ്ണു നമ്പൂതിരി,
കൃഷ്ണന് നടുവലത്ത്, രാമകൃഷ്ണന് കണ്ണോം ,രാജേഷ് വാര്യര്‍ പൂമംഗലം എന്നിവര്‍ സംസാ
രിച്ചു.കെ.കൈലാസ് സ്വാഗതവും മുല്ലപ്പള്ളി രാഘവന് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
‘സംവാദസദസ്സ്’ ഡോ.കോറമംഗലം നാരായണനും ‘കാവ്യസന്ധ്യ’ പുരുഷന് ചെറുകുന്നും
‘രാത്രിവട്ടം’ഒ.ടി.ഹരിദാസും ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിവസം പ്രകൃതി വന്ദനം,പുഴയോടൊപ്പം പരിപാടിയും കെ.വി.പ്രീത,കെ.മനീഷ,
റോയ്മാത്യു,സുരേഷ് ആനിക്കാട്,സജിത്ത് പാട്ടയം എന്നിവര്‍ നേതൃത്വം നല്കി.വണ്ണാത്തി
പ്പുഴയുടെ കൈപ്പാട്ടിന്‍ തീരത്തുകൂടി നടന്ന്,കണ്ടലുകളോട് കിന്നാരം പറഞ്ഞ്,പാലത്തില്‍
കയറി മുരുകന് കാട്ടാക്കടയെ പുഴയെ കേള്‍പ്പിച്ച്,
പഴയ പുഴയുടെ പാട്ടുകള്‍ പാടി,ഉണ്ണിക്കണ്ണന്റമ്പലത്തില്‍ കയറി കവികള്‍ പ്രകൃതിക്കൊപ്പമാ
ഹ്ലാദിച്ചു.
തുടര്‍ന്ന് ഗുരുമൊഴി പയ്യന്നൂര്‍ കുഞ്ഞിരാമനും സര്ഗിസംവാദം ഡോ.എ.എസ്. പ്രശാന്ത്
കൃഷ്ണനും കവിയരങ്ങ് സി.എം.വിനയചന്ദ്രനും ഉദ്ഘാടനംചെയ്തു.കവികള്‍ സ്വന്തം കവിത
ചൊല്ലി.സ്വയം പരിചയപ്പെടുത്തി. ആശുപത്രി കാന്റീനിലെ സഹോദരിമാര്‍ സ്നേഹപൂര്‍വ്വം
പായസമടക്കമുള്ള സദ്യ വിളമ്പി.ഭക്ഷണശേഷം എല്ലാവരും പടമെടുക്കാന്‍ അണിനിരന്നു.
പടമെടുക്കാന്‍ തുടങ്ങുമ്പോള്‍ പ്രൊ. മേലത്ത് ചന്ദ്രശേഖരനും മഹാകവി പി. കുഞ്ഞിരാമന്
നായരുടെ മകന് രവീന്ദ്രന് നായരുമെത്തി.ഒറ്റക്കിരുന്നു മുഷിഞ്ഞ എന്റെ അടുത്താണ് അവര്‍
ഇരുന്നത്.പിന്നെ ഫോട്ടോഗ്രാഫര്‍മാര്‍ തുരുതുരെ പടമെടുത്തു.ഓരോരോ ഭാഗ്യങ്ങള്‍ എനിക്ക്
വരുന്നവഴി നോക്കൂ.
അതിനിടയില്‍ ഞാന്‍ ചെറിയൊരു പുട്ടുകച്ചോടം നടത്തി. കവിപുത്രനോട് എന്റെ സഹപ്ര
വര്ത്തരകയായിരുന്ന സബിത ടീച്ചറെക്കുറിച്ച് അന്വേഷിച്ചു. സ്കൂളില്‍ ഒന്നിച്ച് ജോലിചെയ്യു
മ്പോള്‍ അവര്‍ സ്വയം പരിചയപ്പെടുത്തിയത് മഹാകവി പി.കുഞ്ഞിരാമന് നായരുടെ കൊച്ചു
മകന്റെ ഭാര്യ എന്നായിരുന്നു.സബിത രവീന്ദ്രന് സാറിന്റെ മരുമകന്റെ ഭാര്യയാണെന്നും അടു
ത്താണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ അവസാനം അദ്ദേഹം
മൊബൈലില്‍ ഞങ്ങളൊന്നിച്ചിരിക്കുന്ന ഫോട്ടോ എടുപ്പിച്ചു. സബിതയ്ക്ക് കാണിച്ചുകൊടു
ക്കാന്‍.
മഹാകവി പി. സ്മൃതി സംഗമം പ്രൊ.മേലത്ത് ചന്ദ്രശേഖരന് ഉദ്ഘാടനംചെയ്തു.
അദ്ദേഹം കവി മണ്ഡലത്തിന്റെ രക്ഷാധികാരി കൂടിയാണ്.മഹാകവി അന്തരിച്ചതിനുശേഷം
ഒരു തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണെന്നദ്ദേഹം സമര്‍ഥിച്ചു.കവിയുടെ മകന് രവീ
ന്ദ്രന്‍ നായര്‍ അച്ഛനെക്കുറിച്ചുള്ള സ്മരണകള്‍ അയവിറക്കി. കവിയൊത്തുള്ള ജീവിതം കുടും
ബാംഗങ്ങള്‍ക്ക് ഒട്ടും ആഹ്ലാദകരമായിരുന്നില്ല.ദു:ഖത്തെ അന്വേഷിച്ച് പോകുന്ന ആളാ
യിരുന്നു കവി.എല്ലാമുണ്ടായിട്ടും എല്ലാം ത്യജിച്ച അവധൂതനായിരുന്നു അദ്ദേഹം.
കവിയൊത്തുള്ള ബാല്യകാലം, പില്ക്കാലം എല്ലാം മകന്റെ നാവില്‍നിന്ന് പ്രവഹിച്ചപ്പോള്‍
കവികള്‍ കാതുകൂര്‍പ്പിച്ചിരുന്നു.കവിയുടെ കാല്‍പ്പാടുകള്‍ പിന്‍പറ്റി നടന്ന പുത്രനും നിരൂപകനും
ഞങ്ങള്‍ പുസ്തകങ്ങള്‍ അക്ഷരദക്ഷിണ സമര്‍പ്പിച്ചു.
പരിപാടി തീര്‍ന്നു പിരിയനൊരുങ്ങുമ്പോള്‍ മഹാകവിയുടെ പി.യുടെ കടുത്തൊരാരാധകന്‍
മകന് കാട്ടുപൂക്കളുടെ നറുതേന്കുപ്പി സമ്മാനിച്ചു.അപ്പോള്‍ മകന് പറഞ്ഞ വാക്കുകള്‍. ‘ഞാന്‍
മറ്റുള്ളരില്‍ നിന്നും ഒന്നും സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.കൊടുക്കാനാണെനിക്കിഷ്ടം.’ആഭി
ജാത്യം നിറഞ്ഞ ആ വാക്കുകള്‍ പി.കുഞ്ഞിരാമന് നായരുടെ മകന്റേതാണ്. കവിയുടെ സാ
ത്വിക പാരമ്പര്യം മുഴുവന്‍ പൈതൃകമായി ലഭിച്ച പുത്രന്റെ വാക്കുകള്‍. അതിനുമുന്നില്‍ എന്റെ
ശിരസ്സറിയാതെ കുനിയുന്നു.
ആരാധകന്റെ നിര്‍ബ്ബന്ധം മുറുകിയപ്പോള്‍ അദ്ദേഹം തന്നെ പോംവഴി കണ്ടെത്തി. കുട്ടികള്‍
അടക്കമുള്ള കവികള്‍ക്ക് നല്‍കുക. എന്റെ കൈവെള്ളയിലും അദ്ദേഹം തേന്‍ പകര്‍ന്നു.
ഏതാനും തുള്ളികള്‍ അതില്‍ നിന്ന് തറയില്‍ തൂവി. സോറി പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
‘ഒരു കുഴപ്പവുമില്ല. ’അതിനെത്രയോ മുമ്പേ എന്റെ ഹൃദയം നിറഞ്ഞു തൂവിത്തുടങ്ങിയല്ലോ.
‘മധുരമുള്ള കവിതയ്ക്കു വേണ്ടിയാണ് മധു നല്കുറന്നത് എന്നാരോ വിളിച്ചുപറഞ്ഞു.’
അതെ.സ്നേഹത്തിന്റെ മധുരമുള്ള കവിത എമ്പാടും പ്രവഹിക്കട്ടെ.
*********************************************************************
ഇനി ഒരുകാര്യം. എന്റെ ക്യാമറയില്‍ പതിഞ്ഞത് അതേപടി ഇവിടെ പതിക്കുന്നു.അടിക്കുറി
പ്പിന്റെ ഭാരമില്ലാതെ. ഞങ്ങളെ നിങ്ങള്‍ക്കറിയാമല്ലോ. അതില്‍ പന്ത്രണ്ടു വയസ്സുകാര്‍ മുതല്‍
സപ്തതി പിന്നിട്ടവര്‍ വരെയുണ്ട്. കണ്ടെത്താനും തിരിച്ചറിയാനും നിങ്ങള്‍ക്ക് കഴിയുമെന്ന
പ്രതീക്ഷയോടെ....
Monday, May 21, 2012
മനം തൊട്ട്,മുഖം കണ്ട് അക്ഷരക്കൂട്ടായ്മ
ഒരു നിയോഗം പോലെയാണ് വെള്ളൂര്‍ ജവഹര്‍ വായനശാലയില്‍
തൂലിക എഴുത്തുകാരുടെ സംഗമത്തില്‍ പങ്കെടുത്തത്. അരയാല്‍
ചുവട്ടില്‍ ഓലമേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ കണ്ണൂരിലെ എഴുത്തുകാര്‍
ഒത്തുകൂടി. കേരളസ്റ്റേറ്റ് ലൈബ്രറി കൌണ്‍സിലിന്റെ 2010ലെ
വിവിധ പുരസ്കാരങ്ങളുടെ സമര്‍പ്പണം 2012 മെയ് 23ന് കേരള
നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന് നിര്വഹിക്കുന്നതിനോടനു
ബന്ധിച്ചാണ് 20ന് ഞായറാഴ്ച്ച എഴുത്തുകാരുടെ കൂട്ടായ്മ നടത്തി
യത്.ഏറ്റവും നല്ല ഗ്രന്ഥാലയമായി തെരഞ്ഞെടുത്തത് വെള്ളൂര്‍
ജവഹര്‍ വായനശാല തന്നെയാണ്.പ്രശസ്ത കഥാകാരന് ടി.പദ്മ
നാഭന്‍ എഴുത്തുകാരുടെ സംഗമം ഉദ്ഘാടനംചെയ്തു.
പ്രോഫ.ബി.അഹമ്മദ് മുഹമ്മദ്,ഇ.പി.രാജഗോപാലന്‍,കെ.എം.രാഘ
വന്‍ നമ്പ്യാര്‍,ടി.എന്‍. പ്രകാശ്. വൈക്കത്ത് നാരായണന് മാസ്റ്റര്‍
തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത പരിപാടി ഒരനുഭവമായി മാറി. ജില്ല
യിലെ പ്രമുഖരായ കഥാകൃത്തുക്കളും നാടകകൃത്തുക്കളും കവികളും
അതാതു വിഭാഗങ്ങളില്‍ എഴുത്തും ജീവിതവും വിഷയമാക്കി ഗ്രൂപ്പ്
തിരിഞ്ഞ് സംവാദം നടത്തി. ഓരോരുത്തരും സജീവമായി പ്രതിക
രിച്ചു,അനുഭവങ്ങള്‍ പങ്കിട്ടു.സംശയനിവാരണം വരുത്തി.
ഞങ്ങളുടെ പുണ്യമെന്നു പറയാവുന്ന മധുരമധുരമയൊരനുഭവം കൈതപ്രം
ദാമോദരന്‍ നമ്പൂതിരി സദസ്സിലും സ്റ്റേജിലും നിറഞ്ഞു നിന്നതാണ്.
അദ്ദേഹം വന്നതും ഞങ്ങള്‍ കവികളുടെ കൂടെയാണിരുന്നത്. ഒരു കവി
യായതില്‍ എനിക്ക് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്.
പിന്നെ അരങ്ങുവാണത് അദ്ദേഹം തന്നെ.കവിതയും സംഗീതവും അനുഭ
വവും തമാശയും.അതിര്‍ത്തികളില്ലാത്ത സ്നേഹം വഴിഞ്ഞൊഴുകി.കോറോം
സ്നേഹഗാഥ ലോകത്തിന്റെ സ്നേഹഗാഥയായി.എത്ര പെട്ടെന്നാണ് സമ
യം നാലരയായത്.ഞങ്ങള്‍ക്ക് അദ്ദേഹത്തെ വിടാന്‍ മനസ്സില്ലായിരുന്നു.
പക്ഷേ, അദ്ദേഹത്തിന് പോയല്ലേ തീരൂ.അദ്ദേഹത്തെ ഞങ്ങള്‍ക്കു മാത്ര
മായി കിട്ടില്ലല്ലോ.അദ്ദേഹം ലോകത്തിന്റെ മുഴുവനല്ലേ.
ഞാനൊന്നിത്തിരി അഹങ്കരിച്ചോട്ടെ.ഇത്തിരിയല്ല കേട്ടോ.ഒരുപാടഹങ്കാ
രമുണ്ടെനിക്ക്.കൈതപ്രം എന്റടുത്ത് വന്നു.എന്നോട് മിണ്ടി.മറ്റൊരാളെന്നു
വിചാരിച്ചാണെങ്കിലും അത് എന്റെ ഭാഗ്യമാണല്ലോ.ഇങ്ങനെ ഒരുപാടു
ഭാഗ്യങ്ങള്‍ തരാന്‍ വേണ്ടിയല്ലേ ദൈവം എനിക്ക് മറ്റുചിലത് തരാതിരു
ന്നത്?
ഉദ്ഘാടനകര്‍മ്മം

ടി.എന്‍.പ്രകാശ്
എഴുതിത്തെളിയാന്
ഓലപ്പുരയുടെ തണുപ്പില്‍
ഒരു ബുക്ക് കൂടി വെളിച്ചത്തിലേക്ക്
ഇതെന്തു കഥ
തനിച്ചല്ലൊരിക്കലും
കവിത തുളുമ്പുന്നു
ഒരു സംശയം
ദെന്താപ്പൊത്ര സംശയം
എന്താ ശരിയല്ലേ
എല്ലാം ശരി തന്നെ
ഒരു കാര്യം കൂടി
കൈക്കുടന്നയില്നിന്നൂര്ന്നുപോയൊരുതുള്ളിക്കായ്
കൊതിച്ചിവിടെ മറഞ്ഞിരിപ്പൂ ഞാനതിമോഹിയായ്
Subscribe to:
Posts (Atom)