Friday, April 13, 2012

കൊന്നപ്പൂക്കണി


സൂര്യതേ‍‍‌ജസിനെയാവാഹിച്ചൊരു
കിങ്ങിണി‍ക്കൊന്നമരം.
സ്വര്‍ണദളങ്ങളൂര്‍ന്നുവീണിടക്കിടെ
മണ്ണില്‍ പൊന്‍ചിത്രപടം വരച്ചു.
മുഗ്ദ്ധമാം സങ്കല്‍പ്പങ്ങള്‍
മൊട്ടിട്ടുവിരിഞ്ഞ
കവിള്‍ത്തടത്തിലിളംകാറ്റ്
തൊട്ടുനോക്കി.
കിങ്ങിണിച്ചാര്‍ത്തുകളിളക്കി
പൊന്‍കണിയൊരുക്കി.
മ‍ഞ്ഞപ്പൂമ്പാറ്റകള്‍ പാറിപ്പറന്നു
വലംവെച്ചെത്തീ കണികാണാന്‍.
മോഹനമക്കാഴ്ചയില്‍ ഞാനും
മിഴിതുറന്നൂ കണികാണുവാന്‍.

8 comments:

മുകിൽ said...

vishu aasamsakal

റിയ Raihana said...

vishudinashamsakal ...nannayitund ...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിഷു ആശംസകള്‍

ഒരു കുഞ്ഞുമയിൽപീലി said...

ഇനിയും വരട്ടെ പാറിപ്പറന്ന് കണികാണാന്‍ വിഷു ദിനാശംസകള്‍

MOIDEEN ANGADIMUGAR said...

വിഷു ദിനാശംസകൾ..!

Harinath said...

വിഷു ആശംസകൾ

Kalavallabhan said...

ഉണ്ടക്കണ്ണുകൾ തുറന്നു പച്ചമാങ്ങയായി
പൊൻപുലരിയിലീ കൊന്നയും ഞാനും

tnbchoolur said...

ethra varNichalum mathiyakilla
svorNa varNaMpol shobhayeruMaa kaNikkonna,parishramicheedatte
aswathikkaan ettaM sukhamay varNicheedum varikaLithupole.