അവസാനം സുകുമാർ അഴീക്കോടിനെ കാണാൻ വിലാസിനി
ടീച്ചറെത്തി.അഴീക്കോടൻ മാഷിനും വിലാസിനി ടീച്ചർക്കുമിനി
യൊരു പ്രണയത്തിന്റെ പൂക്കാലം ഉണ്ടാകുമോയെന്ന ആകാം
ക്ഷയിലായിരിക്കും അന്ന് കേരളക്കരയുറങ്ങാൻ പോയത് നാല്പ
ത്താറ് വർഷങ്ങൾക്ക് മുമ്പ് കൊഴിഞ്ഞുപോയൊരു പ്രണയത്തി
ന്റെ പേരിൽ പരസ്പരം ചെളിവാരിയെറിയാൻ തുടങ്ങിയിട്ട്
നാളുകളേറെയായി.അന്ന് ആഘോഷിച്ചവർക്കിന്നും വേണമെ
ങ്കിൽ ആഘോഷിക്കാം.അല്ല രാവിലെ തന്നെ ആഘോഷം
തുടങ്ങിയിരുന്നല്ലോ.
തൃശൂർ അമല ആശുപത്രിയിൽ അർബ്ബുദരോഗത്തിന്റെ കടുത്ത
വേദനയിൽ സംസാരിക്കാൻ പോലും പ്രയാസപ്പെട്ടുകിടക്കുമ്പോൾ
മാഷ് ഓർത്തു.വിലാസിനി ടീച്ചറിനെ.തന്റെ പഴയപ്രണയിനിയെ.
അദ്ദേഹം മനസ് തുറന്നു.‘എത്രയോ പേർ കാണാൻ വരുന്നു.അ
വർക്കെന്താ ഒന്നു വന്നാൽ.’ഇന്ത്യാവിഷൻ ലേഖകൻ ടീച്ചറെ വി
വരമറിയിച്ചപ്പോൾ ആ വിളിക്കുവേണ്ടി കാതോർത്തിരിക്കുകയായി
രുന്നു അവർ.വാശിയും വൈരാഗ്യവുമൊക്കെ ഒരു നിമിഷം കൊ
ണ്ടലിഞ്ഞുപോയി.തനിച്ചൊന്നു കാണാൻ.സങ്കടവും പരിഭവവും
പരസ്പരം പങ്കുവെക്കാൻ അവർകൊതിച്ചു.അവർ കണ്ടു.മിണ്ടി.
കാലമെത്ര കഴിഞ്ഞാലും തീവ്രമായ സ്നേഹം മറക്കാൻ കഴിയി
ല്ലെന്ന് അങ്ങനെയവർ തെളിയിച്ചു.ഒരു സന്യാസിനിയെപ്പോലെ
ജീവിതത്തിന്റെ നീണ്ടകാലം പിന്നിട്ട ടീച്ചർക്ക് തന്റെ പ്ര
ണയം മറ്റുള്ളവരുടെ മുന്നിൽ ഒളിച്ചുവെക്കേണ്ടൊരു അശ്ലീലമല്ല.
ഒരു സ്ത്രീക്കുമാത്രം കഴിയുന്ന സ്നേഹത്തോടെ,ദയയോടെ
അവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.‘എനിക്കൊരുവിഷമവുമില്ല.
എല്ലാം എന്റെ വിധിയാണ്.’
വേണമെങ്കിൽ അവർക്കാ വിധിയെ മാറ്റിമറിക്കാമായിരുന്നു.സുന്ദ
രിയും വിദ്യാസമ്പന്നയുമായൊരു സ്ത്രീക്ക് ഇങ്ങനെയൊരു ഏകാ
ന്തവാസത്തിന്റെ വിധി ഒരിക്കലുമുണ്ടാകുമായിരുന്നില്ല.അവർ ആ
വിധിയെ സ്വയം വരിച്ചതാണ്.എന്തിനാണെന്ന് സാമാന്യബുദ്ധിയു
ള്ളവർ ചോദിച്ചേക്കാം.ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടു
ണ്ടെങ്കിൽ അയാളെ മറന്നിട്ട് മറ്റൊരാളെ സ്നേഹിക്കാൻ പ്രയാ
സമായതുകൊണ്ടെന്ന ലളിതമായ ഉത്തരം പലർക്കും ദഹിക്കില്ല.
കാരണം അവർ അത്തരത്തിൽ ആരേയും സ്നേഹിച്ചിട്ടില്ലല്ലോ.
അത്രയ്ക്കും സ്നേഹിച്ചതുകൊണ്ടാണല്ലോ എത്രയൊക്കെ ആ
ക്ഷേപിച്ചിട്ടും നാല്പത്താറ് കൊല്ലങ്ങൾക്കുശേഷം അദ്ദേഹത്തെ
തേടി വന്നത്.കഴിഞ്ഞതെല്ലാം പൊറുത്തത്.തന്റെ കൂടെ വന്നാൽ
പൊന്നുപോലെ നോക്കിക്കോളാമെന്നുപറഞ്ഞത്.നഷ്ടപ്പെട്ടുപോയ
ജീവിതം കൈപ്പിടിയിലൊതുക്കി സന്തോഷത്തോടെ ഇനിയും കഴി
യാമെന്ന കൊതികൊണ്ടല്ല.‘ഞാൻ സ്നേഹിച്ചിരുന്നു.എന്റെ
സ്നേഹമൊരു കള്ളമല്ല.ഇപ്പോഴും ഞാൻ സ്നേഹിച്ചുകൊണ്ടിരി
ക്കുന്നു.’ഇങ്ങനെ അദ്ദേഹത്തോടും ലോകത്തോടും ഉറക്കെ വിളി
ച്ചുപറയുകയാണവർ.
എന്തിനായിരുന്നു അവർ പിരിഞ്ഞത്?എന്തിനായിരുന്നു പരസ്പരം
പിണങ്ങിയത്?പിന്നെന്തിനായിരുന്നു മറക്കാതിരുന്നത്?സുകുമാർ
അഴീക്കോട് പറഞ്ഞതൊന്നും അന്നും ഇന്നും ആരും വിശ്വസിച്ചു
എന്ന് തോന്നുന്നില്ല.വിവാഹംകഴിക്കാഞ്ഞത് മഹാഭാഗ്യമായിരുന്നു.
രക്ഷപ്പെടുകയായിരുന്നു എന്നൊക്കെ ചുറ്റിലുമുള്ള ആൾക്കൂട്ടത്തെ
വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹമത് സ്വയം വിശ്വസി
ച്ചിരുന്നില്ല എന്ന് ഇപ്പോഴെങ്കിലും തെളിഞ്ഞല്ലോ.രോഗംഎല്ലാ
പൊയ്മുഖങ്ങളേയും പിച്ചിച്ചീന്തും.
എനിക്കറിയാം.അദ്ദേഹവും അത്രയേറെ ടീച്ചറെ സ്നേഹിച്ചിരുന്നു.
അദ്ദേഹമെഴുതിയ പ്രണയലേഖനം കണ്ടിട്ട് തനിക്കാരുമിത്തരത്തി
ലൊന്നെഴുതിയില്ലല്ലോ എന്ന മാധവിക്കുട്ടിയുടെ നിരാശയെപ്പറ്റി
ഞാൻ കേട്ടിട്ടുണ്ട്.അപ്പോൾപിന്നെന്താണ് സംഭവിച്ചത്.പല പുരു
ഷന്മാർക്കുമുള്ള പിൻവലിയലാണോ?കാരണമെന്തോ ആവട്ടെ.
പ്രണയവും ജീവിതവുമൊന്നും മലയാളിക്ക് സ്വന്തമല്ലല്ലോ.മറ്റാരൊ
ക്കെയോ തീരുമാനിക്കുന്നതനുസരിച്ച് മലയാളി ജീവിച്ചുതീർക്കുന്നു.
ആരെയൊക്കെയോ ബോധ്യപ്പെടുത്തി നല്ലപിള്ള ചമഞ്ഞു കാലം
കഴിക്കും.മറ്റുള്ളവരുടെ മുന്നിൽ ഇമേജ് സൂക്ഷിക്കാൻ സ്വന്തം ഹൃ
ദയത്തോട് അനീതി കാണിക്കും.അതിനിടയിൽ സ്വന്തം ഇഷ്ടങ്ങ
ളും ആഗ്രഹങ്ങളും മരവിച്ച് മൃദുലവികാരങ്ങളെല്ലാം കരിഞ്ഞുപോയി
ല്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇഷ്ടപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുക എന്നത് ഏതൊരാളുടെയും
അവകാശമാണ്.ആവശ്യമാണ്.അത് പാടില്ല എന്നുപറയാൻ സമൂഹ
ത്തിനോ,ബന്ധുക്കൾക്കോ അധികാരമില്ല.പലപ്പോഴും ഇല്ലാത്ത അധി
കാരം പ്രയോഗിച്ചിട്ടാണ് പലരുടേയും ജീവിതത്തെ നശിപ്പിക്കുന്നത്.
ഇത് എന്റെ ജീവിതം.എനിക്കിഷ്ടമുള്ളവരോടൊപ്പം ഞാൻ ജീവിക്കും
എന്നുപറയാനുള്ള തന്റേടം വിലാസിനി ടീച്ചർ കാണിച്ചു.അതുകൊണ്ടാണ്
എന്റെ കൂടെ പോരുന്നോ എന്ന് മറ്റുള്ളവരുടെ മുന്നിൽ വെച്ച് അവർ
സുകുമാർ അഴീക്കോടിനോട് ചോദിച്ചത്.അത് കേൾക്കാനുള്ള മഹാഭാഗ്യം
എനിക്കുണ്ടായി എന്ന് അദ്ദേഹം തിരിച്ചുപറഞ്ഞു.സ്വന്തം ജീവിതം കൊണ്ട്
അദ്ദേഹം അത് തെളിയിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം.
19 comments:
തന്റേടം കാണിക്കാൻ ഇത്രയും കാലം വേണമായിരുന്നോ?,,
നല്ല ലേഖനം,,,
മനുഷ്യന് ചില ദുരഭിമാന ചിന്തകള്‍ക്ക് അടിമയായാല്‍ ഇങ്ങിനെയൊക്കെ സംഭവിക്കും.
നല്ലത് വരട്ടെ !
വ്യാഖ്യാനിക്കും തേറും വ്യാഖ്യന പരിധിവിട്ട് ദുരൂഹതയിലേക്ക് സഞ്ചരിക്കുന്ന അത്ഭുതപ്രതിഭാസമാണ് സ്നേഹം.ഈ സ്നേഹം അന്യേന്യം നിറയുമ്പോൾ എതിർ ദിശയിലേക്ക് പോകുന്ന ഒരു നോട്ടം ഒരു ചിരി എന്തിന് അസ്ഥാനത്ത് പറയുന്ന ഒരു തമാശ പോലും വ്യഥയായും വേദനയായും നിറഞ്ഞ് മനസ്സിനെ വിങ്ങലുകൾക്ക് വിധേയമാക്കുന്നു.ഇത് സത്യമായ(?) സ്നേഹത്തിന്റെഒരു പരിശ്ചേതമാണ്.
പിന്നീട് കാലത്തിന്റെ ഇഴച്ചിലിൽ പഴിചാരലായും കുറ്റപെടുത്തലായും നഷ്ട്ടബോധമായും ഒക്കെ ഈ സ്നേഹം നമ്മെ വ്യാകുലമനസ്കരക്കുമ്പോൾ,കാലങ്ങൾക്ക് പിന്നിൽ, സ്നേഹത്തിന്റെ ഹരിതഭൂമിയിൽ, ഓർമകളുടെ അരിപ്രാവുകൾ കുറുകി ചോദിക്കും: “ഇപ്പോഴും നിങ്ങൾ സ്നേഹിക്കുന്നില്ലേ ?”(ഇത് ഞാൻ എന്റെ സ്നേഹത്തെ കുറിച്ച് പതിനഞ്ച് വർഷം മുമ്പ് ഡയറിയിൽ കുത്തി കുറിച്ചത്)എങ്കിലും, സുകുമാർ അഴീക്കോട് മാഷും വിലാസിനി ടീച്ചറും സ്നേഹമാകുന്ന (എല്ലാത്തരം)വികാരങ്ങൾ കുടികൊള്ളുന്ന മനുഷ്യരല്ലേ ? ഇപ്പോൾ ഇത് വിളമ്പരപ്പെടുത്തുന്നത് രണ്ട് പേർക്കും കുഞ്ഞൂങ്ങളും ഇണകളും ഇല്ലാത്തത് കൊണ്ട് മാത്രം.പിന്നെ,പത്ര-ചാനൽ-ബ്ലോഗ്ഗ്-മറ്റ് നെറ്റ്വർക്കുകൾക്ക് ഒക്കെ പ്രണയകാലമല്ലേ?
സ്വന്തം ജീവിതം കൊണ്ട്
അദ്ദേഹം അത് തെളിയിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം.
....പ്രണയവും ജീവിതവുമൊന്നും മലയാളിക്ക് സ്വന്തമല്ലല്ലോ.മറ്റാരൊക്കെയോ തീരുമാനിക്കുന്നതനുസരിച്ച് മലയാളി ജീവിച്ചുതീർക്കുന്നു.
അതൊരു നല്ല നിരിക്ഷണം തന്നെ.
അഴീക്കോട് വേഗം തന്നെ രോഗവിമുക്തനായി തിരിച്ചു വരട്ടെ എന്നാണ് പ്രാർത്ഥന
ഇനി ഒരു പ്രണയകാലം കാത്തു സൂക്ഷിക്കാന്‍ അദേഹത്തിന് ആയുസ്സ് കൊടുക്കണേ .....
Seen No. 1
എന്തിനായിരുന്നു അവർ പിരിഞ്ഞത്?എന്തിനായിരുന്നു പരസ്പരം
പിണങ്ങിയത്?
.വിവാഹംകഴിക്കാഞ്ഞത് മഹാഭാഗ്യമായിരുന്നു.
രക്ഷപ്പെടുകയായിരുന്നു
Seen No. 2
കൂടെ വന്നാൽ ... ???
കൂടെ വരട്ടെ ? എന്നെന്തുകൊണ്ട് ടീച്ചർ ചോദിച്ചില്ല ?
മാഷിനോടൊപ്പം കൂടാനല്ല, മാഷിനെ കൂടെ കൂട്ടാനാണിഷ്ടം
ഒന്ന് മാറ്റിച്ചിന്തിക്കെന്റെ കലാവല്ലഭാ.സംരക്ഷണം
ആവശ്യമുള്ളവർക്കാണ് കൊടുക്കേണ്ടത്.
ഒരു വിശുദ്ധ പ്രണയത്തിന്റെ ബാക്കി പത്രം.. നന്നായി...
ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര
സ്വകാര്യതകള്‍ ഇത്രയൊക്കെ ചര്‍ച്ച ചെയ്യപ്പെടെണ്ടതാണോ?
അഴീക്കോടിന്റെ സന്ദര്‍ശകര്‍ക്കായി കോളങ്ങള്‍ ഒഴിച്ച് വിട്ടു രോഗശയ്യ പൂരപ്പറമ്പാക്കുകയാണ് മാധ്യമങ്ങള്‍...
നല്ല വായന സമ്മാനിച്ചു.. നന്ദി.
നനായി ലേഖനം, ആ, ആർക്കറിയാം?
നല്ലത് വരട്ടെ...
ദൈവമേ, ഇതിനെയെങ്കിലും നല്ല കണ്ണോടെ കാണാന്‍ മലയാളിക്കു നല്ല കണ്ണു കൊടുക്കണേ.
(ചില്പ്പോ മാഷിനി രോഗശയ്യ വിട്ടെഴുന്നേറ്റു ഉഷാറാവും എന്നെന്റെ മനസ്സു പറയുന്നു. പ്രണയത്തിന്റെ ശക്തി നിസ്സാരമാണോ!)
എക്സാറ്റിലി കലാവല്ലഭാ, ടീച്ചറുടെ മറുപടി ഞാനും ആവര്‍ത്തിക്കുന്നു.
പ്രണയവും ജീവിതവുമൊന്നും മലയാളിക്ക് സ്വന്തമല്ലല്ലോ.മറ്റാരൊ
ക്കെയോ തീരുമാനിക്കുന്നതനുസരിച്ച് മലയാളി ജീവിച്ചുതീർക്കുന്നു.
ആരെയൊക്കെയോ ബോധ്യപ്പെടുത്തി നല്ലപിള്ള ചമഞ്ഞു കാലം
കഴിക്കും.മറ്റുള്ളവരുടെ മുന്നിൽ ഇമേജ് സൂക്ഷിക്കാൻ സ്വന്തം ഹൃ
ദയത്തോട് അനീതി കാണിക്കും.അതിനിടയിൽ സ്വന്തം ഇഷ്ടങ്ങ
ളും ആഗ്രഹങ്ങളും മരവിച്ച് മൃദുലവികാരങ്ങളെല്ലാം കരിഞ്ഞുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇഷ്ടപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുക എന്നത് ഏതൊരാളുടെയും അവ്കാശമാണ്.ആവശ്യമാണ്.അത് പാടില്ല എന്നുപറയാൻ സമൂഹ ത്തിനോ,ബന്ധുക്കൾക്കോ അധികാരമില്ല.പലപ്പോഴും ഇല്ലാത്ത അധി
കാരം പ്രയോഗിച്ചിട്ടാണ് പലരുടേയും ജീവിതത്തെ നശിപ്പിക്കുന്നത്. ഈ വരികൾ ചിന്തിപ്പിക്കുന്നൂ..ഇത് തന്നെയല്ലേ നമ്മുടെ നാട്ടിൽ നടക്കുന്നത്...സഖേ നല്ല എഴുത്തിനെന്റെ അഭിവാദ്യങ്ങൾ
ആരെയൊക്കെയോ ബോധ്യപ്പെടുത്തി നല്ലപിള്ള ചമഞ്ഞു കാലം
കഴിക്കും.മറ്റുള്ളവരുടെ മുന്നിൽ ഇമേജ് സൂക്ഷിക്കാൻ സ്വന്തം ഹൃ
ദയത്തോട് അനീതി കാണിക്കും.അതിനിടയിൽ സ്വന്തം ഇഷ്ടങ്ങ
ളും ആഗ്രഹങ്ങളും മരവിച്ച് മൃദുലവികാരങ്ങളെല്ലാം കരിഞ്ഞുപോയി
ല്ലെങ്കിലേ അത്ഭുതമുള്ളൂ.
Thannethaan ariyathavan ethra kemanaayaalum ee anthya nimishangalilenkilum aa vilasini teachere guruvaayi swekarichukondu venamenkil sukumarinu kannadaykkaam.
anganenkil adutha janmathilenkilum "eeswarapremam" athava "eeswaran" enthennu aRiyaan sukumaranu kazhinjekkaam......perum ,perumayum.awardukalumonnum koode kondu pokillallo...ennal vilasiniyude premam kondupovukathanne cheyyum
സ്നേഹം അവസാനിക്കാത്ത ലോകത്തേക്ക് യാത്രയായ സുകുമാര്‍ അഴീക്കോടിന് ആദരപൂര്‍വം സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.
വളരെ നന്നായിട്ടുണ്ട് ലേഖനം
Post a Comment