Friday, December 9, 2011

ബ്യൂട്ടിഫിൾ ഈസ് ബ്യൂട്ടിഫുൾ

 ഇന്നലെ തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടു.ബ്യൂട്ടിഫുൾ.സംവിധാനം
വി.കെ പ്രകാശ് ആണെങ്കിലും അനൂപ് മേനോന്റെ സിനിമ എന്നാണ്
പറയേണ്ടത്.തിരക്കഥ,സംഭാഷണം,ഗാനരചന,അഭിനയം ഒക്കെ അ
നൂപ് മയം.അപ്പോൾ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.എന്താ
യാലും സിനിമ എനിക്കിഷ്ടമായി.
കഴുത്തിനു താഴെ തളർന്ന സ്റ്റീഫൻ ലൂയിസെന്ന കോടീശ്വരനായി ജയ
സൂര്യയുംപാട്ടുകാരനും കൂട്ടുകാരനുമായി അനൂപ് മേനോനും.ആദ്യമായി അ
ത്രയും ആർദ്രമായി പെരുമാറിയ പഴയ സഹപാഠിയിൽ ആ നന്മ ഇപ്പോഴു
മുണ്ടോയെന്ന സ്റ്റീഫന്റെ ചോദ്യത്തിന് ജോണിനുത്തരം പറയാൻ കഴിയു
ന്നില്ല.വളർച്ചക്കിടയിൽ എവിടെയൊക്കെയോ അതിലേറെയും കളഞ്ഞു
പോയെന്ന് സ്റ്റീഫനെപ്പോലെ തന്നെ ജോണിനുമറിയാം.കോടികൾ സ്വന്ത
മാക്കാൻ സ്റ്റീഫന്റെ കസിൻ പീറ്റർ തന്റെ കീശയിൽ സ്റ്റീഫനെ കൊല്ലാനുള്ള
വിഷം വെച്ചുതന്നിട്ടുണ്ടെന്ന് അറിയിക്കാനുള്ള നന്മ ജോണിൽ അവശേഷി
ച്ചത് ആശ്വാസമായി തോന്നി.
നിഷകളങ്കതയുടെയും നന്മയുടെയും അവതാരമായി വന്ന മേഘ്നാ 
രാജിന്റെഅഞ്ജലി അമ്പരപ്പിച്ചുകളഞ്ഞു.അലക്സിന്റെ കാമുകിയും വെപ്പാട്ടി
യുമായ അവൾ സ്റ്റീഫനെ അലക്സിനുവേണ്ടി കൊല്ലാനാണ് ഹോംനേ
ഴ്സായവതരിച്ചതെന്നറിഞ്ഞപ്പോൾ സിനിമ കണ്ടുകൊണ്ടിരുന്ന ചെറുപ്പ
ക്കാർ നായിന്റെ മോളെന്ന് അമർഷത്തോടെ പറയുന്നതുകേട്ടു.മേഘ്ന
യ്ക്ക് കഥാപാത്രമായി മാറാൻകഴിഞ്ഞതിൽ അഭിമാനിക്കാം.
ജോണിന്റെ ഡോക്ടർ മോഹം മനസ്സിൽ നിറച്ച് കയറി വന്ന അനിയത്തി
യെ കണ്ടപ്പോൾ അവളെക്കൊണ്ട് എന്തെങ്കിലും ഒപ്പിച്ചേക്കാമെന്നൊരു
പൈങ്കിളിച്ചിന്ത എന്റെ തലയിലൂടെ കടന്നുപോയി.സ്റ്റീഫനുമായി ഒന്ന് 
ബന്ധിപ്പിച്ചേക്കാമെന്നൊരു തോന്നൽ.പക്ഷേ,ഒന്നുമുണ്ടായില്ല.അവൾ 
വന്നപോലങ്ങ് പോയി.ബാത്റൂമിന്റടുത്തുന്ന് അയാളൊന്ന് ശ്രമിച്ചു.സമ്മ
തിച്ചില്ല.എന്തേ സമ്മതിക്കാഞ്ഞത് എന്ന സ്റ്റീഫന്റെ ചോദ്യത്തിന് എനി
ക്കൊരു മൂഡില്ലായിരുന്നുഎന്ന് കൂളായിപറയുന്ന കന്യക പേരുകൊണ്ടും 
ഒന്ന് കൊട്ടുന്നുണ്ട്.പേരിൽമാത്രമേയുള്ളുവെന്നതിന് അതെപ്പൊഴേ പോയി 
എന്നാണവളുടെ ഉത്തരം.ഒരു മൊട്ടുസൂചികൊണ്ട് ഊതിവീർപ്പിച്ച സംഭവ
ങ്ങളുടെ കാറ്റ് കളയുന്ന വിദ്യ.
തളർന്നുകിടക്കുന്ന സ്റ്റീഫൻ ഗന്ധത്തിലൂടെയാണ് സ്ത്രീയെ അറിയുന്നത്.
കുളിച്ചോയെന്നു ചോദിക്കുമ്പോൾ ഇഷ്ടമായെങ്കിൽ കുളിക്കുന്നേയില്ലെന്ന 
മറുപടി.എന്റെ ബാത്‌റൂമിലെ സോപ്പിനിത്ര മണമോയെന്ന അതിശയം.
ഡോക്ടർ ഉപയോഗിക്കുന്ന പെർഫ്യൂം ഏതെന്ന് അന്വേഷിക്കുമ്പോഴേ 
പ്രേക്ഷകന്റെമൂക്കിലും സ്ത്രീ ഒരു ഗന്ധമായി നിറയുന്നു.
കുഞ്ഞിഷ്ടങ്ങളിലൂടെ പ്രകടമാവുന്ന സ്ത്രീപുരുഷബന്ധങ്ങൾ.തീക്ഷ്ണ
മായപ്രണയമില്ല.അതുകൊണ്ടുതന്നെ നൈരാശ്യവുമില്ല.അത് കാലികമാ
യൊരു പ്രകടനമായി വിലയിരുത്തപ്പെടണം.ഭർത്താവ് ആയാൽ നല്ലൊരു 
ബന്ധം തകർന്നുപോകുമെന്ന് കരുതി കാമുകനെ വിവാഹം കഴിക്കാത്ത 
പ്രവീണയുടെ ഡോക്ടർ കാലത്തിന്റെ പ്രതിനിധി തന്നെ.വർഷത്തിലൊ
രിക്കൽ കാമുകനെ കാണുമ്പോഴുള്ള ആവേശം എന്നും കണ്ടാൽ തീർന്നു
പോകും.പിന്നെ കാമുകനും ഭർത്താവും തമ്മിലെന്തു ഭേദം? കുട്ടികളെപ്രതി 
പരസ്പരം സഹിക്കുന്ന ദമ്പതികളോട് ചോദിച്ചാൽ മറ്റെന്തുത്തരമാണ് 
കിട്ടുക.
ഇതൊക്കെ എനിക്കിഷ്ടമാകാനുള്ള കാരണങ്ങളാണ്.അതിലേറെയിഷ്ടം 
അതിലെ കുറുമൊഴികളാണ്.അതിൽ ചിലതൊക്കെ എന്നോട് ആരൊ
ക്കെയോപറഞ്ഞതാണല്ലോ.പലതും ആരോടൊക്കെയോ ഞാനും പറഞ്ഞി
ട്ടുണ്ടല്ലോ.എന്റെ സഹോദരൻ ആദ്യമായി ബൈക്ക് വാങ്ങിയപ്പോൾ എനി
ക്കതിലൊന്ന്കയറാൻ മോഹം തോന്നി.അത് പ്രകടിപ്പിച്ചപ്പോൾ എന്നെ 
അതിലിരുത്തിഓടിക്കാനുള്ള ധൈര്യമവനില്ല.കെട്ടിയിട്ടാൽ മതിയെന്നു പറ
ഞ്ഞിട്ടും അവനനുസരിച്ചില്ല.പെങ്ങളെ ഇട്ടുപൊട്ടിച്ചവനെന്ന പഴി എന്തിനു 
കേൾക്കണം.

സ്കൂളിൽ താഴത്തെ കെട്ടിടത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ
പന്ത്രണ്ടു പടികളിറങ്ങാൻ കഴിയാതെ കുന്നും കുണ്ടും നിറഞ്ഞ വളഞ്ഞ വഴി
യിലൂടെ മറ്റള്ളവരുടെ ചുമലിൽ പിടിച്ച് നീങ്ങാൻ തയ്യാറെടുക്കുമ്പോൾ സഹ
പ്രവർത്തകൻ ബൈക്കിൽ താഴെ കൊണ്ടുവിടാമെന്നായി.കെട്ടിയാൽ 
കയറാമെന്ന് പറഞ്ഞപ്പോൾ കെട്ടാനൊന്നും വയ്യെന്നവനും.അവന്റെ തമാ
ശയ്ക്കുനേരെ ഓ..യെന്ന് ചുണ്ട് കൂർപ്പിച്ചപ്പോൾ മനസ്സിലോർത്തു.നല്ല 
പ്രായത്തിൽഏതെങ്കിലും കോന്തൻ കെട്ടിയെടുത്തിരുന്നെങ്കിൽ നിന്നോളം 
പോന്നൊരുത്തൻ അമ്മേയെന്നെന്നെ നീട്ടി വിളിച്ചേനെ.
 ‘ജോൺ എന്നെയൊന്നതിൽ കയറ്റി നഗരത്തിലൂടെ ഓടിക്കാമോ?’
‘എങ്ങനെ?’
‘കൊച്ചുകുട്ടികളെപ്പോലെ കെട്ടിയിട്ട്.ഈ ബാഗൊക്കെ കെട്ടിയിടുമ്പോലെ.’
എന്നെയതുപോലെ കെട്ടിയിട്ട് ആരും ബൈക്കോടിച്ചില്ലല്ലോ.നഗരക്കാഴ്ച്ച
കൾ കാണിച്ചില്ല.മഴ നനയിച്ചില്ല.
‘ആദ്യം എന്റെ ഓഫർ ജോൺ സ്വീകരിച്ചില്ല.പിന്നെ ഇപ്പൊഴെന്തുപറ്റി?’
‘പണത്തിന്റെ പ്രയാസം കൊണ്ട്’
‘അല്ലാതെ സഹതാപം കൊണ്ടല്ല?’
‘എന്നാത്തിന്? എന്റെ വീടിനടുത്തൊരാളുണ്ട്.രണ്ടുകൈയും രണ്ടുകാലുമില്ല.
ടെലിഫോൺ ബൂത്തിലേക്ക് നിരങ്ങിയാണ് പോകുന്നത്.അത് കണ്ടാ ഞാൻ വളർന്നത്.സാറിനിതെന്നാത്തിന്റെ കുറവാ?’
അതെ.ജോൺ പറഞ്ഞതാ നേര്.എനിക്കൊന്നിന്റ്റേയും കുറവില്ല.അതു
കൊണ്ട് സെന്റടിച്ചാലും സെന്റിയടിക്കേണ്ട.
  

11 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല അവലോകനമായിട്ടുണ്ട് കേട്ടൊ ടീച്ചറെ..

പിന്നെ എന്തെങ്കിലും ഒരു കുറവില്ലാത്തവർ ലോകത്തിലുണ്ടോ..?

മുകിൽ said...

ഇഷ്ടപ്പെട്ടു ഈ അവലോകനവും ആത്മവിശകലനവും.

mini//മിനി said...

വളരെ നന്നായി

PRATHEESH RAVI said...

ഒരു കുഞ്ഞു കടലാസു തുണ്ടില്‍ കമെന്റ് ഒതുക്കാന്‍ കഴിയുനില്ല

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ അവലോകനത്തിനു നന്ദി..പടം കാണാൻ പറ്റിയില്ല.

ആശംസകൾ !

Unknown said...

സ്ഥിരം പട്ടേര്‍നില്‍ നിന്നു മാറ്റിപ്പിടിച്ച ഒരു സിനിമയാണ് എന്നു തോന്നുന്നുണ്ട്

Anonymous said...

hai teacher ee film kanda prathheethy vishakalanam nannayee any way god bless ur pen to write like this

manoos said...

നന്നായിട്ടുണ്ട് , ഏതായാലും നാളെ ഇത് കാണാന്‍ തീരുമാനിച്ചു

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പടം കാണാന്‍ പറ്റിയില്ല ,അനൂപ്‌ കിളിമാനൂര്‍ എന്നാ ബ്ലോഗര്‍ നല്ല അഭിപ്രായം പറഞ്ഞു എഴുതിയ ബ്ലോഗ്‌ വായിച്ചിരുന്നു ,കാണണം ...നാട്ടില്‍ പോകുംപോഴാവാം ...ആശംസകള്‍

Unknown said...

വളരെ നന്നായിട്ടുണ്ട് ലേഖനം

Kannur Passenger said...

"ബ്യൂടിഫുള്‍ " വളരെ നല്ല പടമാണ്..അതിനെക്കാള്‍ ആയിരം മടങ്ങ്‌ ബ്യൂടിഫുള്‍ ആണ് ഈ ലേഖനം.. :)
ഞാന്‍ ടീച്ചറിന്റെ ക്ലാസ്സില്‍ പഠിക്കുന്ന ശിഫാസിന്‍റെ ബ്രദര്‍ ആണ്.. അവന്‍ പറഞ്ഞു ബ്ലോഗ്ഗില്‍ വന്നു, വായിച്ചപ്പോള്‍ വളരെ മനോഹരമായി തോന്നി എല്ലാ ലേഖനവും..
ഭാവുകങ്ങള്‍..
ഫിറോസ്‌
http://kannurpassenger.blogspot.com/