Monday, October 10, 2011

മനസ്സിലൊളിപ്പിച്ചൊരു മയിൽപ്പീലിത്തുണ്ട്

              ഒ.എൻ.വി.യിൽനിന്നും സമ്മാനം സ്വീകരിക്കുന്ന വിദ്യാർഥി 

പ്രതീക്ഷിക്കാത്തൊരു പുണ്യമായി ഒക്ടോബറിലെ ആദ്യഞായറാഴ്ചയണ
ഞ്ഞു.മലയാളത്തിന്റെ സൂര്യതേജസ്സിനെ നമസ്കരിക്കാൻ ഭാഗ്യമുണ്ടായ 
ദിവസം. പൊൻ‌തൂവലേന്തിയ കൈ നെറുകയിലനുഗ്രഹവർഷം ചൊരി
ഞ്ഞപ്പോൾ അന്നവിടെകൂടിയവരിലേറ്റവും  ഭാഗ്യവതി ഞാനാണെന്നു
തോന്നി
.ഒ.എൻ.വിയുടെ മാന്ത്രികസ്പർശത്താൽ മയിൽപ്പീലി പുരസ്കാരത്തിനും 
ഭാഗ്യം തികഞ്ഞു.മലബാറിനുള്ളിലേക്ക് മഹാകവിയെ ആനയിക്കാനായ
തിൽ സംഘാടകർക്കഭിമാനിക്കാം.
വർഷങ്ങൾക്കുമുമ്പ് ആവണിപ്പാടത്തിറങ്ങി കൊയ്ത്തുകാരുടെ പായ്യാരം
കേട്ടു. പേരറിയാതൊരു പെൺ‌കുട്ടിയെത്തേടി ഗോതമ്പുപാടത്തലഞ്ഞു.
അപ്പോഴെല്ലാം എന്റെ പ്രിയപ്പെട്ട കവിയെ മനസ്സുകൊണ്ട് തൊട്ടു. അദ്ദേഹ
ത്തിനു ഞാൻ പേരറിയാതൊരു പെൺ‌കിടാവുമാത്രം.എന്നെങ്കിലും എന്റെ
പേര് പറഞ്ഞുകൊടുക്കാനാവുമെന്ന് ഞാൻ കരുതിയിരുന്നില്ല.
 2011 ലെ മയിപ്പീലി പുരസ്കാര വിതരണ പരിപാടിയിൽ പങ്കെടുക്കാൻ 
സംഘാടകരയച്ച കാർഡിൽ പുഞ്ചിരിതൂകുന്ന സൌമ്യമുഖമെന്നോടു ചോദിച്ചു.
‘നീ വരില്ലേ?’
 ഞാൻ വരും.ഭൂമിയുടേയും പെണ്ണിന്റേയും കണ്ണീരുകാണുന്ന  കവിയെ 
നേരിൽ കാണണം.സ്ത്രീയെ പെങ്ങളുമമ്മയും പത്നിയും മകളുമായി 
അംഗീകരിക്കുന്ന കവിയുടെ പെങ്ങളോ മകളോ ആവണമെനിക്ക്.

എന്റെ മനസ്സെത്തുന്നിടത്ത് ശരീരത്തെ കൊണ്ടുപോകാനാവില്ല.അതി
നാരെങ്കിലും കനിയുക തന്നെ വേണം.കനിവുള്ളവർ എനിക്കു ചുറ്റുമുണ്ടെ
ങ്കിലും സാധുകല്യാണമണ്ഡപത്തിൽ സമയത്തിനെത്താൻ സാധിച്ചില്ല.
പ്രിയകവിയെ കണ്ണൂരെങ്ങനെയാണ് സ്വീകരിച്ചതെന്നു കാണാനും 
കഴിഞ്ഞില്ല.ഞാനെത്തുമ്പോൾ അദ്ദേഹം തിങ്ങിനിറഞ്ഞ സദസ്സി
നോട് മറുപടി പറയുകയായിരുന്നു.

സ്നേഹം തുളുമ്പുന്ന വാക്കുകൾ മയിൽപ്പീലിത്തുണ്ടുകളായി പെറ്റു
പെരുകുന്നു.പറ്റുന്നത്ര ഞാൻ പെറുക്കിയെടുത്തു.പ്രസംഗം അവസാ
നിപ്പിച്ചിരുന്നപ്പോൾ  ഹൃദയത്തിനു ഭാരമേറി.അസ്ഥാനത്തായി
പ്പോയോ എന്റെ മോഹം.കണ്ടൊരുവാക്കു മിണ്ടണമെന്നുണ്ട്.
ഇരിക്കുന്നിടത്തുപോയി കാണാനെനിക്കാവില്ല.അങ്ങനെ പിന്തി
രിഞ്ഞാൽ ഒരുവട്ടം കൂടിയവസരമുണ്ടായെന്നും വരില്ല.അപ്പോൾ 
ഏതുവഴിക്കെങ്കിലും ശ്രമിക്കണമെന്നെന്റെ ബുദ്ധിയുപദേശിച്ചു.

കുഞ്ഞിരാമേട്ടനോട് എന്റെ സങ്കടം പറഞ്ഞു.അദ്ദേഹം ആരോ
ടൊക്കെയോ പറഞ്ഞു.ഒരാൾ കവിയെ അറിയിച്ചു.ഇറങ്ങുമ്പോൾ 
വരാമെന്നദ്ദേഹം ആർദ്രതയോടെ സമ്മതിച്ചു.

സ്റ്റേജിൽ നിന്നുമിറങ്ങുമ്പോഴേക്കും ആൾക്കൂട്ടം പൊതിഞ്ഞു.
എല്ലാവരും അദ്ദേഹത്തിന്റെ കൈയൊപ്പിനുവേണ്ടി മത്സ
രിക്കുകയാണ്.എന്റെ മനസ്സിടിഞ്ഞു.ആ തിരിക്കിനിടയിലേക്ക് 
കയറാനാവില്ല.അമ്മയുടെ കൈ പിടിച്ച്പതുക്കെ എഴുന്നേൽക്കാ
നൊരു ശ്രമം നടത്തി.രണ്ടുമൂന്നടി മുന്നോട്ടുവെച്ചു.തള്ളലിൽ 
വീഴുമെന്നുതോന്നിയപ്പോൾ പിന്നോട്ടുമാറി.

 ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി അദ്ദേഹം കസേരയിലിരുന്നു.ആരോഗ്യമുള്ള
വർ എന്നിട്ടുമെന്നെ പിൻ‌നിരയിലാക്കി.രക്ഷയില്ലെന്നു പിറുപിറുത്തപ്പോൾ 
ഒരാൾക്ക് ദയതോന്നി വഴിയൊരുക്കിത്തന്നു.കവിക്ക് സമർപ്പിക്കാൻ കൈ
യിൽ സൂക്ഷിച്ചിരുന്ന എന്റെ കവിത താഴെവീണു.ആരോ എടുത്തുതന്നു.
ഭാഗ്യം.അദ്ദേഹത്തിനെന്റെ പ്രയാസം മനസ്സിലായി.
 നടക്കാൻ പ്രയാസമുണ്ടെങ്കിലും കവിതയിൽ പിച്ചവെക്കാൻ ശ്രമിക്കുന്നു
വെന്ന് പറഞ്ഞുകൊണ്ട് കവിത അദ്ദേഹത്തിനു നൽകി.ആ കുട്ടിക്ക് ഇരി
ക്കാൻ സ്ഥലം കൊടുക്കൂ എന്നദ്ദേഹം കല്പിച്ചപ്പോൾ അടുത്തിരുന്ന ആൾ 
എഴുന്നേറ്റുമാറി.
 അദ്ദേഹമെന്നെ അടുത്തിരുത്തി.സ്നേഹത്തോടെ അണച്ചുപിടിച്ചു.എന്റെ 
തലയിൽ കൈവെച്ചനുഗ്രഹിച്ചു.കുശലംചോദിച്ചു.മതി.എനിക്കു  തൃപ്തിയായി.
എന്റെകാവ്യജീവിതത്തിടനീളം അങ്ങയുടെ അനുഗ്രഹം ഉപ്പായലിഞ്ഞു 
രുചി ചേർക്കുമെന്ന വിശ്വാസത്തോടെ ഞാൻ മുന്നോട്ടുപോകാൻ 
ശ്രമിക്കും.

12 comments:

ഭായി said...

###എന്റെകാവ്യജീവിതത്തിടനീളം അങ്ങയുടെ അനുഗ്രഹം ഉപ്പായലിഞ്ഞു
രുചി ചേർക്കുമെന്ന വിശ്വാസത്തോടെ ഞാൻ മുന്നോട്ടുപോകാൻ
ശ്രമിക്കും.###

:)

സങ്കൽ‌പ്പങ്ങൾ said...

ellavidamaya aasamsakallum

മുകിൽ said...

ithu vaayichu santhoshikkunnu..

SHANAVAS said...

ശാന്താജിയുടെ ഭാഗ്യത്തില്‍ സന്തോഷിക്കുന്നു..ആശംസകള്‍..

Vinodkumar Thallasseri said...

റ്റീച്ചര്‍ സന്തോഷിക്കുമ്പോള്‍ കൂടെ ഞങ്ങളും...

yemceepee said...

ഈ സന്തോഷം ഞങ്ങളുടെയും സന്തോഷം തന്നെ.എല്ലാവിധ ആശംസകളും നേരുന്നു....

ശ്രീനാഥന്‍ said...

റ്റീച്ചർക്ക് വളരെ സന്തോഷമായി എന്ന് കുറിപ്പിൽ നിന്നറിയാം. അതു പങ്കുവച്ചതിനു നന്ദി. ഒപ്പം ഞങ്ങളും സന്തോഷിക്കുന്നു.

ശ്രീ said...

ഭാഗ്യം തന്നെ. ആശംസകള്‍, ചേച്ചീ

ഒരു യാത്രികന്‍ said...

ടീച്ചറെ സന്തോഷം തോന്നുന്നു ഈ കുറിപ്പ് വായിക്കുമ്പോള്‍. ഞാന്‍ അദ്ദേഹത്തിന്റെ ഒരു പോര്‍ട്രൈറ്റ്‌ വരച്ചു വെച്ചിട്ട് നാളേറെയായി. ഇതുവരെ ഒരൊപ്പുവാങ്ങാന്‍ കഴിഞ്ഞില്ല.
ഇനി എന്നാണാവോ എന്റെ ഊഴം........സസ്നേഹം.

Jazmikkutty said...

teacher bhagyavathi thanne!

Muralee Mukundan , ബിലാത്തിപട്ടണം said...

അനുഗ്രഹിക്കപ്പെട്ടവൾ....!

anupama said...

പ്രിയപ്പെട്ട ചേച്ചി,
മനസ്സിലെ കാവ്യ വിഗ്രഹം നേരില്‍ കാണുമ്പോള്‍ അനുഭവിച്ച സന്തോഷം മനോഹരമായി പങ്കു വെച്ച ഈ പോസ്റ്റ്‌ വായിച്ചു സന്തോഷിക്കുന്നു.
ഹൃദ്യമായ ആശംസകള്‍!
സസ്നേഹം,
അനു