ഇറോം ശര്‍മിള സമരത്തിലിന്നും.
പത്തുവര്‍ഷത്തിലേറെ പട്ടിണി സമരം.
പല്ലുതേക്കാതെ,
ചുണ്ടുനനയ്ക്കാതെ,
ചുണ്ടുനനയ്ക്കാതെ,
ഉണ്ണാതെയുറങ്ങാതൊട്ടും.
എരിയുമിംഫാലിന്നഗ്നി
പടർന്നഹവുമെരിഞ്ഞു പോയ്
ജട പിടിച്ച തലയ്ക്കുള്ളിൽ.
ദാഹം പൊറുക്കാത്തധികാരത്തിന്‍
രുധിരക്കൊതിയടയിരുന്നൂ
സമവായമില്ലാ മൌനത്തിൽ.
‘മനോരമ’യുടെ നഗ്നമേനിയില്‍
പരിഹാസം കൂര്‍പ്പിച്ചുതിര്‍ത്തൂ
വെടിയുണ്ടക‘ളഫ്സ്പ’.
ഉടയാടയുരിഞ്ഞെറിഞ്ഞ്
കല്‍പ്രതിമകളായവര്‍
ബലമായെടുക്കുമഹന്തയ്ക്ക്
ബലിയായ് നല്കീ മാനം.
കണ്ണടക്കാന്‍ മറന്നുപോയ്-
ക്കാലമക്കാഴ്ചയിൽ.
അഹംഭാവത്തില്‍
രമിപ്പവരതിരുടുമാശുപത്രി-
ക്കിടക്കയിലാത്മബല-
ത്തിന്നുരുക്കുകവചമണിഞ്ഞവൾ.
കിരാത ഭരണകൂടത്തിന്
കരളിലൂറും കരാളവിഷനിയമത്തെ;
അഗ്നി വര്‍ഷിക്കുമായുധത്തെ;
ദേഹവും ദേഹിയുമെടുത്ത്;
നേരിടുന്നൂ നിരായുധയായവൾ.
കവിതയുപേക്ഷിച്ച്;
തൂലിക വലിച്ചെറിഞ്ഞിവൾ.
മണിപ്പൂരിന് മണിമുത്തൊരു
കവിതയായവസാനസമരത്തിൽ.
തെരുവില്‍ വെടിയേറ്റു വീണ്
മരണ സമരത്തിലണിചേരും
മൃതദേഹങ്ങളേറുന്നൂ വീണ്ടും.
‘തമസോ മാ ജ്യോതിര്‍ ഗമയ’
മന്ത്രമാവര്‍ത്തിച്ചവർ,
പന്തം കൈകളിലേന്തുമമ്മമാര്‍
കാവലായരുമമകള്‍ക്കരികിൽ.
കരാളമൃത്യു ഫണം മടക്കി
പിന്മാറിയുരുവിടുന്നൂ കൂടെ
‘മൃത്യോര്‍മ അമൃതം ഗമയ’
മണ്ണിലും വിണ്ണിലുമലയടിച്ചെത്തി-
യിന്നെന്‍ കാതിലുമതിന്‍ ധ്വനി.
അതേറ്റുപാടിയൊരു
തിരിനാളം കൊളുത്തട്ടെ ഞാനുമിനി.
********
വിജയശ്രീലാളിതയിന്നിവള്‍
ഇറോം ശർമിള ചാനു
മണിപ്പൂരിന് വീരപുത്രി
നിനക്കഭിവാദ്യങ്ങൾ.
അഫ്സപ:മണിപ്പൂരില്‍ നടപ്പിലാക്കിയ പ്രത്യേക സൈനികാധികാര നിയമം.
12 comments:
We can expect "World withot war".
മണിപ്പൂരിന് വീരപുത്രി
നിനക്കഭിവാദ്യങ്ങള്‍ ..!
പ്രത്യേക സൈനികാധികാര നിയമം എടുത്തു മാറ്റുമെന്ന് പ്രത്യാശിയ്ക്കാം. ഇന്ന് അങ്ങനെയെന്തൊക്കെയോ പറയുന്നത് കേട്ടു
പ്രതികരിക്കുന്നവർ പ്രതികരിച്ചുകൊണ്ടേയിരിക്കുന്നു ഭരണകൂടം കേട്ടും മിണ്ടാതിരിക്കുന്നു.
മൌനത്തിന്റെ പ്രതികരണത്തിനാശംസകൾ...
അഭിവാദ്യങ്ങൾ,,,
ഇറോം ശര്‍മ്മിളക്കും ഈ വരികള്‍ക്കും ആശംസകള്‍
ഇങ്ങനെ കവിതയെ വീര്പ്പുമുട്ടിക്കുന്നതെന്തിന്? പദങ്ങളില്‍ മനപ്പൂര്‍വ്വം വരുത്തുന്ന അപരിചിതത്വം കവിതയില്‍ നിന്ന് വായനക്കാരനെ അകറ്റുന്നു.. പ്രമേയം നന്ന്.. ആശംസകള്‍
മണിപ്പൂരിയൻ വീരപുത്രിക്ക് അഭിവാദ്യങ്ങൾ..
നന്നായി ഇറോമിനു സമർപ്പിച്ച ഈ വരികൾ
ആശംഷകള്‍
ഇറോം ശർമ്മിളക്ക് അഭിവാദ്യങ്ങൾ...
Post a Comment