Tuesday, June 7, 2011

പോയ് വരൂ


ആയിളം താരുണ്യങ്ങൾ തൊട്ടുതലോടി
യന്നാദിത്യനൊരുവേള മറയാതെ.
ഇതൾവിരിഞ്ഞൂർന്നു വീണു നെറുകയി-
ലുമ്മവെച്ചനുഗ്രഹിക്കും പൂമരങ്ങൾ.
മഞ്ഞക്കുടന്നകൾ വാരിപ്പുതച്ചിതാ
മരതകച്ചാർത്തൊളിച്ചൊളിച്ചെത്തുന്നു.
ഇന്നോളമീമരച്ചോട്ടിലൊന്നിച്ചവർ
ഇനിയെന്നൊരാകാംക്ഷയിൽ മന്ദമായി
ചുറ്റിത്തിരിഞ്ഞിളംകാറ്റുചോദിക്കവേ.
ചുറ്റിലും നോക്കുന്നുണ്ടാർദ്രമാം കണ്ണുകൾ.
കരളിൽ നിറച്ചൊരായിരം കനവുകൾ
കവിളത്തു വിരിയിച്ച കുങ്കുമപ്പൂ.
സായന്തനത്തിന്റെ സൌവർണശോഭയ്ക്കു
സൌമ്യദീപ്തവർണം ചാലിച്ചു ചേർക്കുന്നു.
യാത്രാമൊഴിയേതുമോതാതെയിന്നിതാ
യാത്രയാക്കുന്നു മക്കളെ  പൂവാകകൾ.
പാറിപ്പറന്നു പ്രകാശം പരത്തുവാൻ
പോയ്‌ വരൂ നിങ്ങളീ വിദ്യാങ്കണത്തിലും.
 

17 comments:

Kalavallabhan said...

"കരളിൽ നിറച്ചൊരായിരം കനവുകൾ
കവിളത്തു വിരിയിച്ച കുങ്കുമപ്പൂ"
കാലൂന്നുന്നതീ വിദ്യാങ്കണത്തിലെങ്കിലും
കാലം രാക്ഷസന്മാരുടേതാണേ

ponmalakkaran | പൊന്മളക്കാരന്‍ said...

ടീച്ചറേ..കവിതക്കൊരു പെൻഷൻ മണം... റിട്ടയറായോ....?

സായന്തനത്തിന്റെ സൌവർണശോഭയ്ക്കുസൌമ്യദീപ്തവർണം ചാലിച്ചു ചേർക്കുന്നു.യാത്രാമൊഴിയേതുമോതാതെയിന്നിതാ

നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.....

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വായിച്ചു... നന്നായിരിക്കുന്നു യാത്രാമൊഴി.

ശ്രീനാഥന്‍ said...

പ്രകൃതി മുഴുവനും ഓതാതെയോതുന്ന ഈ യാത്രാമൊഴി പടിയിറങ്ങുന്ന കുഞ്ഞുങ്ങളൂടെ ജീവിതവീഥിയിൽ പ്രകാശമാകട്ടേ! അവ്രും പ്രകാശമാകട്ടെ.

mini//മിനി said...

സ്ക്കൂളുകളെല്ലാം തുറക്കുന്ന നേരത്ത് സ്വാഗതഗാനത്തിനു പകരം ഒരു യാത്രാമൊഴി!?
കവിത നന്നായിരിക്കുന്നു.

ശാന്ത കാവുമ്പായി said...

കലാവല്ലഭൻ അതേ,ലോകം രാക്ഷസൻ‌മാരുടെ പിടിയിലാണ്.അവരിൽനിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിച്ചേ തീരൂ.പൊന്മളക്കാരൻ റിട്ടയറായില്ല.മിനിടീച്ചറെ പത്താംക്ലാസിന്റെ യാത്രയയപ്പുവേളയിൽ എഴുതിയതാണ്.ഇപ്പോൾ പ്രസിദ്ധീകരിച്ചു എന്നേയുള്ളു.ഡോക്റ്റർ.ആർ.കെ.തിരൂർ,ശ്രീനാഥൻ നന്ദി.

Yasmin NK said...

യാത്രാമൊഴി നന്നായി. എല്ലാ ആശംസകളും

പരിണീത മേനോന്‍ said...

ടീച്ചറെ ഇഷ്ടപ്പെട്ടു... :)

SHANAVAS said...

സ്വന്തം വിദ്യാര്തികള്‍ക്കുള്ള , ആശംസകളോടെ ഉള്ള , യാത്രാമൊഴി അസ്സലായി ശാന്താജീ. ആശംസകള്‍.

പദസ്വനം said...

നല്ലൊരു യാത്രാമൊഴി.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനിയെന്നൊരാകാംക്ഷയിൽ മന്ദമായി
ചുറ്റിത്തിരിഞ്ഞിളംകാറ്റുചോദിക്കവേ.
ചുറ്റിലും നോക്കുന്നുണ്ടാർദ്രമാം കണ്ണുകൾ.
കരളിൽ നിറച്ചൊരായിരം കനവുകൾ
കവിളത്തു വിരിയിച്ച കുങ്കുമപ്പൂ....!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല പദാവലികളോടെ ഒരു യാത്രാമൊഴി..ആശംസകള്‍

ചന്തു നായർ said...

യാത്രാമൊഴിയേതുമോതാതെയിന്നിതാ യാത്രയാക്കുന്നു മക്കളെ പൂവാകകൾ.പാറിപ്പറന്നു പ്രകാശം പരത്തുവാൻപോയ്‌ വരൂ നിങ്ങളീ വിദ്യാങ്കണത്തിലും. നല്ല വരികൾ എല്ലാഭാവുകങ്ങളും

Unknown said...

ഇതുയൊരു സ്ചൂളിലെക്ക് ഉള്ള ഒരു യാത്ര മൊഴി ആണ് അല്ലെ ..കൊള്ളാം ...ടീച്ചറെ പോലെ ഉള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന യാത്ര മൊഴി

Sapna Anu B.George said...

നന്നായിട്ടുണ്ട് ശാന്തച്ചേച്ചി

Unknown said...

നല്ല കവിത

Unknown said...
This comment has been removed by the author.