Wednesday, May 11, 2011

അന്ത്യം


സൂര്യതേജസിൽ
വെട്ടിത്തിളങ്ങും
വെളിമ്പ്രദേശം
കടന്ന്;
നിഴലുകളിണചേരും
പാഴ്പറമ്പുകളിലലഞ്ഞ്;
കൂർത്ത മുള്ളിന്നാലിംഗനങ്ങളിൽ
മുറിഞ്ഞ്;
പായൽക്കെട്ടിൽ
കാലിടറി;
കൊടുംകാട്ടിന്നറകളിൽ,
ക്രൂര ഗർജ്ജനങ്ങളിൽ,
മുരൾച്ചകളിൽ
നടുങ്ങി;
വിഷദംശനമേറ്റ്;
നീലിച്ച്;
കരിഞ്ഞൊടുങ്ങാ-
മൊടുക്കം.

 കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രസക്തി മാസിക ഏപ്രിൽ ലക്കത്തിൽ ഈ കവിത ഉണ്ട്.


13 comments:

Jazmikkutty said...

ആദ്യം തോന്നി കുറെ കടുപ്പമായി പോയി ഈ അന്ത്യം എന്ന് എന്നാല്‍ ഒന്നാലോചിച്ചപ്പോള്‍ അങ്ങിനെ തന്നെയല്ലേ എന്നും...കവിത നന്നായി..മൂര്‍ച്ചയുള്ള വരികള്‍...

mini//മിനി said...

നല്ല വരികൾ,,,ഒടുവിൽ അന്ത്യം ഇങ്ങനെയും.
ബ്ലോഗ്ഗ് മീറ്റിന് കണ്ണൂർ ഒരുങ്ങുകയാണല്ലൊ, കാണാം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആരും ആഗ്രഹിക്കാത്ത ഒരന്ത്യം..കവിതയില്‍ അത് നന്നായി.

MOIDEEN ANGADIMUGAR said...

വേദനിപ്പിച്ചല്ലോ ടീച്ചർ.

ശ്രീനാഥന്‍ said...

കിടിലൻ ഒടുക്കം!

മുകിൽ said...

അതി കഠിനം ഈ അന്ത്യം. ആര്‍ക്കും വരാതിരിക്കട്ടെ.

K@nn(())raan*خلي ولي said...

@@
ഇങ്ങോട്ട് വന്നാല്‍ കടിച്ചാല്‍പൊട്ടാത്ത ഭാഷയില്‍ ടീച്ചറുടെ കവിത! വന്നില്ലേല്‍ 'മയ്യെത്തെടുക്കൂന്ന് ഭീഷണി!

ഈ ടീചെര്‍ക്കെന്താ ആ മിനിചേചിയെ പോലെ വല്ല മാങ്ങയുടെയോ ചക്കയുടെയോ ഫോട്ടോ ഇട്ടു കൊതിപ്പിച്ചാല്‍ പോരെ?

@
മിനി/MINI: >> ബ്ലോഗ്ഗ് മീറ്റിന് കണ്ണൂർ ഒരുങ്ങുകയാണല്ലൊ, കാണാം <<

എന്റെ ചേച്ചീ, കണ്ണൂരിന്റെ ആസ്ഥാന കവിയത്രിയായ ശാന്തടീച്ചറെ കാണാന്‍ ബ്ലോഗ്‌ മീറ്റ് വരെ കാക്കണമെന്ന്. അല്ലെ!
ഇതൊന്നും ശരിയല്ല ചേച്ചീ.

**

ഷമീര്‍ തളിക്കുളം said...

നല്ല വരികള്‍...
പിന്നെ, കവിതയെപറ്റി പറയാന്‍ ഞാനാളല്ല.

ശ്രീനാഥന്‍ said...

നടുക്കമുണ്ടാക്കുന്ന ഒടുക്കം!

Muralee Mukundan , ബിലാത്തിപട്ടണം said...

അവസാനത്തെ അന്ത്യം

ശ്രീ said...

വരികള്‍ ശക്തം...

Anonymous said...

ഒടുക്കത്തില്‍ നിന്നും തുടക്കത്തിലേക്ക് നടക്കാന്‍
ആശംസകള്‍..............
കാലിടരാതിരിക്കാനും........
ആരുടെ അന്ത്യം എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.........

priyag said...

ആഗ്രഹിക്കാത്ത മരണം !