സൂര്യതേജസിൽ
വെട്ടിത്തിളങ്ങും
വെളിമ്പ്രദേശം
കടന്ന്;
നിഴലുകളിണചേരും
പാഴ്പറമ്പുകളിലലഞ്ഞ്;
കൂർത്ത മുള്ളിന്നാലിംഗനങ്ങളിൽ
മുറിഞ്ഞ്;
പായൽക്കെട്ടിൽ
കാലിടറി;
കൊടുംകാട്ടിന്നറകളിൽ,
ക്രൂര ഗർജ്ജനങ്ങളിൽ,
മുരൾച്ചകളിൽ
നടുങ്ങി;
വിഷദംശനമേറ്റ്;
നീലിച്ച്;
കരിഞ്ഞൊടുങ്ങാ-
മൊടുക്കം.
കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രസക്തി മാസിക ഏപ്രിൽ ലക്കത്തിൽ ഈ കവിത ഉണ്ട്.
13 comments:
ആദ്യം തോന്നി കുറെ കടുപ്പമായി പോയി ഈ അന്ത്യം എന്ന് എന്നാല്‍ ഒന്നാലോചിച്ചപ്പോള്‍ അങ്ങിനെ തന്നെയല്ലേ എന്നും...കവിത നന്നായി..മൂര്‍ച്ചയുള്ള വരികള്‍...
നല്ല വരികൾ,,,ഒടുവിൽ അന്ത്യം ഇങ്ങനെയും.
ബ്ലോഗ്ഗ് മീറ്റിന് കണ്ണൂർ ഒരുങ്ങുകയാണല്ലൊ, കാണാം.
ആരും ആഗ്രഹിക്കാത്ത ഒരന്ത്യം..കവിതയില്‍ അത് നന്നായി.
വേദനിപ്പിച്ചല്ലോ ടീച്ചർ.
കിടിലൻ ഒടുക്കം!
അതി കഠിനം ഈ അന്ത്യം. ആര്‍ക്കും വരാതിരിക്കട്ടെ.
@@
ഇങ്ങോട്ട് വന്നാല്‍ കടിച്ചാല്പൊട്ടാത്ത ഭാഷയില്‍ ടീച്ചറുടെ കവിത! വന്നില്ലേല്‍ 'മയ്യെത്തെടുക്കൂന്ന് ഭീഷണി!
ഈ ടീചെര്ക്കെന്താ ആ മിനിചേചിയെ പോലെ വല്ല മാങ്ങയുടെയോ ചക്കയുടെയോ ഫോട്ടോ ഇട്ടു കൊതിപ്പിച്ചാല്‍ പോരെ?
@
മിനി/MINI: >> ബ്ലോഗ്ഗ് മീറ്റിന് കണ്ണൂർ ഒരുങ്ങുകയാണല്ലൊ, കാണാം <<
എന്റെ ചേച്ചീ, കണ്ണൂരിന്റെ ആസ്ഥാന കവിയത്രിയായ ശാന്തടീച്ചറെ കാണാന്‍ ബ്ലോഗ് മീറ്റ് വരെ കാക്കണമെന്ന്. അല്ലെ!
ഇതൊന്നും ശരിയല്ല ചേച്ചീ.
**
നല്ല വരികള്‍...
പിന്നെ, കവിതയെപറ്റി പറയാന്‍ ഞാനാളല്ല.
നടുക്കമുണ്ടാക്കുന്ന ഒടുക്കം!
അവസാനത്തെ അന്ത്യം
വരികള്‍ ശക്തം...
ഒടുക്കത്തില്‍ നിന്നും തുടക്കത്തിലേക്ക് നടക്കാന്‍
ആശംസകള്‍..............
കാലിടരാതിരിക്കാനും........
ആരുടെ അന്ത്യം എന്ന ചോദ്യം ബാക്കി നില്ക്കുന്നു.........
ആഗ്രഹിക്കാത്ത മരണം !
Post a Comment