Sunday, March 6, 2011

എന്റെ സൂര്യൻ

കുഞ്ഞിക്കണ്ണു മിഴിച്ചജ്ഞാതം
മന്നിലിറങ്ങും കുഞ്ഞു നക്ഷത്രങ്ങൾ.
അമരത്വത്തിന്നമൃതാമക്ഷരങ്ങൾ
പാനംചെയ്യാനെത്തും വിദ്യാലയം.
ആവേശോജ്ജ്വലമാം ചരിത്രം
കുറിച്ചൊരു നാടിന്നഭിമാനമായ്;
പൂർവികർ തൻ ചെഞ്ചോരയിലു-
യിർക്കൊണ്ടായിരങ്ങൾക്കുള്ളിൽ
തിരിനാളംകൊളുത്തുമാദിത്യനായ്.
കാവുമ്പായി തൻ വിരിമാറിൽ വിലസു-
മെന്നാദ്യവിദ്ദ്യാലയമന്നെരിച്ചു
തന്നൊരഗ്നിയാത്മാവിൽ ജ്വലിപ്പി-
ച്ചിന്നു ഞാൻ പടരട്ടെ വിജിഗീഷുവായ്…!
ലോകമെൻ വിരൽത്തുമ്പിലേറ്റട്ടെ..!

19 comments:

ശാന്ത കാവുമ്പായി said...

ഇന്ന് വൈകുന്നേരം ആറ് മണിക്ക് എന്റെ നാട്ടിലെ പ്രധാന പയ്യൻസിലൊരാൾ എന്നെ സമീപിച്ച് ഇപ്പൊ ഒരു കവിത വേണമെന്ന് പറഞ്ഞു.സ്കൂൾ സ്മരണികയിൽ ചേർക്കാനാണത്രെ.അവരുടെ മൂക്കിനുതാഴെ ഞാനുണ്ടായിട്ടും ഇപ്പഴാ അവരെന്നെ ഓർത്തത്.ഞാൻ പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്ത സ്കൂളാണേ..പോട്ടെ ഇപ്പോഴെങ്കിലുമോർത്തല്ലോ അല്ലേ.ദാ അവരുടെ കൈയിൽ കവിത കൊടുത്തുവിട്ടേയുള്ളു.എന്നാലുമവർക്ക് ചെറിയൊരു ശിക്ഷ കൊടുക്കുന്നു.ആദ്യം എന്റെ കൂട്ടുകാർ ഈ നിമിഷകവിത വായിച്ച് തെറ്റുകുറ്റങ്ങൾ കമന്റുക.അതാണ് അവർക്കുള്ള ശിക്ഷ.

പാവപ്പെട്ടവൻ said...

മന്നിലിറങ്ങും മണ്ണിലിറങ്ങും എന്നല്ലേ...?

ajith said...

നിമിഷകവിതയില്‍ ഒരു വിദ്യാലയത്തിന്റെ ശരിയായ ധര്‍മ്മം അവതരിപ്പിച്ച വൈഭവം അഭിനന്ദനീയം

@ പാവപ്പെട്ടവാ, മന്നും മണ്ണും ഒന്ന് തന്നെ.

MOIDEEN ANGADIMUGAR said...

നിമിഷകവിതയാണെങ്കിൽ ഇതുഗ്രനായി ടീച്ചറേ..

Muralee Mukundan , ബിലാത്തിപട്ടണം said...

അമരത്വത്തിന്നമൃതാമക്ഷരങ്ങൾ


ഇതാണീനിമിഷകവിതയിലുജ്ജ്വലമായി നിൽക്കുന്ന വരികൾ കേട്ടൊ ടീച്ചറെ

SHANAVAS said...

really good poem.I enjoyed it.more expected from u.
regards.

Pranavam Ravikumar said...

ടീച്ചറെ വളരെ നന്നായി..ആശംസകള്‍ !

Kalavallabhan said...

"ലോകമെൻ വിരൽത്തുമ്പിലേറ്റട്ടെ..! "
എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ അഹംഭാവം

Manickethaar said...

:)

രമേശ്‌ അരൂര്‍ said...

അവന്മാര്‍ക്കിട്ടു നാല് പൊട്ടി ക്കലാണ് എന്റെ ശിക്ഷ..നിമിഷ കവിതയായത്‌ കൊണ്ട് doshamonnum illa ...

ശ്രീനാഥന്‍ said...

സ്ക്കൂളിനോടുള്ള ആദരവും സ്നേഹവൂം നിറയുന്നുണ്ട് വരികളിൽ. പൂർവികർ തൻ ചെഞ്ചോരയിലു.. തനി കണ്ണൂർ ശൈലി തന്ന്നെ!

Typist | എഴുത്തുകാരി said...

തെറ്റുകുറ്റങ്ങളൊന്നും കാണാൻ കഴിഞ്ഞില്ലല്ലോ.

ആളവന്‍താന്‍ said...

ഗ്രേറ്റ്‌ ടീച്ചറെ..

കുഞ്ഞൂസ് (Kunjuss) said...

വളരെ നല്ല നിമിഷ കവിത ശാന്തേച്ചീ...
അവർക്കുള്ള ശിക്ഷ തന്നെയല്ലേ ആ കവിതയും...?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കവിത നന്നായിരിക്കുന്നു.

ബ്ലാക്ക്‌ മെമ്മറീസ് said...

കാലം ഒരിക്കല്‍ എല്ലാം തെളിയിക്കും അല്ലെ ..............ടീച്ചറെ

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

Unknown said...

: )

: )

ഫെമിന ഫറൂഖ് said...

കവിത നന്നായിരിക്കുന്നു.