ദൈവത്തിന്റെ കണക്കിൽ തീർക്കാം
പകയുടെ വെറിയും ഭ്രാന്തും ചൂടും.
ഒന്നല്ലിവിടെ പലതാം ദൈവം
എന്നുടെ ദൈവം മാത്രം സത്യം.
അറിയാത്തവനുടെ നേരേയെറിയാം
വാക്കുകൾ കല്ലുകൾ ബോംബുകളെല്ലാം
താഴികക്കുടമൊന്നായ് പണിയാം
തകർത്തു തരിപ്പണമാക്കാൻ വീണ്ടും.
പുരാവൃത്തങ്ങൾ ചൊല്ലും ജന്മം
പതിനായിരത്തിലുമേറെക്കാലം
നൂറു തികയ്ക്കാനിവിടെപ്പലരും
പാഞ്ഞു നടക്കുന്നേരമതാർത്തി
പെരുകിപ്പകയും കൂടിപ്പാവം
മർത്ത്യനു കണ്ണില്ലാതായ്
രാമനെവിടെ മുഹമ്മദെവിടെ
ദൈവപുത്രനുമെങ്ങോ പോയി.
കഷ്ടമിവിടെ ശിഷ്ടകാലം
കഷ്ടിയായിക്കഴിച്ചു കൂട്ടാൻ
21 comments:
സമകാലികം. എല്ലാം രാഷ്ട്രീയമല്ലേ. അവരുടെ മുമ്പില്‍ രാമനും യേശുവും മുഹമ്മദുമൊക്കെ തോറ്റു പോകുന്നു ടീച്ചറെ. മതങ്ങളെ ഉടമപ്പെടുത്തി അധര്‍മ്മവും അക്രമവും വിതച്ചു മതങ്ങളുടെ പരിപാവനമായ മാനവികതയെ നശിപ്പിച്ചു പരസ്പരം പോരടിപ്പിക്കുകയാണ്.
"കഷ്ടമിവിടെ ശിഷ്ടകാലം
കഷ്ടിയായിക്കഴിച്ചു കൂട്ടാൻ"
അതിനും സമ്മതിക്കില്ലല്ലോ എന്നാണു ആശങ്ക.
.
രാമനും യേശുവും മുഹമ്മദും നല്ല കാര്യങ്ങളെ ചെയ്തുള്ളു. എങ്കിലും ഇപ്പോൾ അവരുടെ പേര് പറഞ്ഞാണല്ലൊ എല്ലാ കൊള്ളരുതായ്മകളും ചെയ്യുന്നത്.
റാം രാജക്കും,റമലാസുൽത്താനും പ്രണയമില്ലിനിവിടെ,
ഹരിയും,ഹാരീസും മിത്രങ്ങളല്ലയിനിമേലൊരിക്കലും..
കഷ്ടമിവിടെ ശിഷ്ടകാലം
കഷ്ടിയായിക്കഴിച്ചു കൂട്ടാൻ !
രാമനെവിടെ മുഹമ്മദെവിടെ
ദൈവപുത്രനുമെങ്ങോ പോയി..
..............
.........കാലമെങ്ങനെ ഇത്ര ഇരുണ്ടതായി?
കാലിക പ്രസക്തം...പ്രതീക്ഷകള്‍ മാത്രം......സസ്നേഹം
ടീച്ചറേ
ദൈവങ്ങള്‍ പലതുണ്ട് സത്യവും
സത്യത്തിന്റെ കണ്കെട്ടുവാനാര്ക്കുമാകില്ലെന്നതാണു സത്യം!
ശാന്തട്ടീച്ചർ, എന്റെ ഒരു സംശയം ചോദിക്കട്ടെ?
ആദ്യത്തെ രണ്ടുവരി വായിച്ചപ്പോൾ തോന്നിയതാണു്:
ആർക്കോ ആരോടോ വിരോധം. അതിന്റെ കാരണം എന്തുമാവാം - മതമൊഴികെ. പക്ഷെ നേരിട്ടു് കണക്കു് തീർക്കാൻ വയ്യ. ഒരവസരം വന്നപ്പോൾ ദൈവത്തിന്റെ കണക്കിൽ വിരോധം തീർക്കുന്നു.
ആദ്യത്തെ രണ്ടുവരി എനിക്കു് ധ്വനിപ്പിച്ച അർത്ഥം ഇതായിരുന്നു. ഉദ്ദേശിച്ചതു് ഇതല്ലെന്നു് അറിയാം. ഞാൻ മനസ്സിലാക്കുന്നതിലുള്ള വൈകല്യമാണു്, പക്ഷെ ഇത്തരമൊരു അർത്ഥം നിർവചിക്കാൻ സാധിക്കുമോ?
കവിതയുടെ ആസ്വാദനത്തിൽ അതൊരു കല്ലുകടിയാവുന്നില്ല. ഒരുപക്ഷെ ഇന്നു് എന്നിലെ ദോഷൈകദൃക്കു് കൂടുതൽ ഉഷാറോടെ ഉണർന്നിരിക്കുന്നു! (മനോരാജിന്റെ പോസ്റ്റിലും ഇട്ട കമെന്റ് വിമർശനമായിരുന്നു)
“പുരാവൃത്തങ്ങൾ ചൊല്ലും ജന്മം
പതിനായിരത്തിലുമേറെക്കാലം
നൂറു തികയ്ക്കാനിവിടെപ്പലരും
പാഞ്ഞു നടക്കുന്നു”
ഈ വരികളുടെ അർത്ഥം മനസ്സിലായില്ല.
അതെ. രാമനും മുഹമ്മദും ദൈവപുത്രനുമൊക്കെ നമ്മളെ ഉപേക്ഷിച്ചിട്ടൂ കാലമെത്രയായി! വെള്ളതേച്ചശവക്കല്ലറകൾക്കു കാവലിരിക്കാനാണു നമുക്കു വിധി.
വൈരം തീര്‍ക്കാന്‍,പകപോക്കാന്‍ എല്ലാം ഇന്ന് മതങ്ങളെയും ദൈവങ്ങളെയും കൂട്ടുപിടിക്കുന്നു നമ്മള്!
അടിയാങ്ങളുടെ അടിപിടി മാഹാത്മ്യം
സാകൂതം വീക്ഷിക്കുന്ന സാക്ഷാല്‍
“ദൈവം”ഊറിച്ചിരിക്കുന്നുണ്ടാവും.. മനുഷ്യസൃഷ്ടിപ്പിന്റെ ആദിമ സന്ദര്‍ഭത്തില്‍
മാലാഖമാര്‍, ദൈവത്തെ ചോദ്യം ചെയ്ത്കൊണ്ട്
പറഞ്ഞിട്ടുണ്ട് : “ഭൂമിയില്‍ അതിന്റെ ക്രമം
താറുമാറാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ നിശ്ചയിക്കുകയാണോ...?”
- ഖുര്‍ആന്‍,
(അദ്ധ്യായം: 2 ലെ സൂക്തം: 30-33 )
ടീച്ചറേ,കഷ്ടിയായിക്കഴിയാനും പറ്റില്ലെന്ന്
വന്നാലത്തെ കഷ്ടം...!!
ഇതൊക്കെ ആരോട് പറയാനാ ടീച്ചറേ? പറഞിട്ടെന്ത് കാര്യം?!!
തലവിധി അല്ലാതന്താ.!!
//രാമനെവിടെ മുഹമ്മദെവിടെ
ദൈവപുത്രനുമെങ്ങോ പോയി.
കൊള്ളാം ..!
സസ്നേഹം,
ഓപണ്‍ തോട്സ്
വായിക്കുന്തോറും അര്‍ഥങ്ങള്‍ കൂടിക്കൂടി വരുന്നു. മികച്ച കവിത.
www.shahalb.co.cc
"കഷ്ടമിവിടെ ശിഷ്ടകാലം
കഷ്ടിയായിക്കഴിച്ചു കൂട്ടാൻ "
മുഷ്ടികാട്ടാതിന്നിനിയും
ഇഷ്ടരോടുകൂട്ടുകൂടാം
ശാന്ത....,
ആദ്യത്തെ ആറു വരികളില്‍ ഒരു താളം ഉണ്ട്.... പിന്നെന്തു പറ്റി?
വായനയ്ക്ക് ഒരു സുഖം ഉണ്ടാകാന്‍ ആ താളം ഉപകരിക്കും എന്ന് തോന്നുന്നു.
ഇനിയും അവിരാമം തുടരുക ഈ തപസ്യ.ആശംസകള്‍.
ഇനി ഇവിടെ ഓഴക്കന്‍ മാത്രം
കവിത നന്നായിരിക്കുന്നു ടീച്ചറെ.....
എല്ലാം ‘കലികാല‘ വിശേഷങ്ങൾ...
" മർത്ത്യനു കണ്ണില്ലാതായ്
രാമനെവിടെ മുഹമ്മദെവിടെ
ദൈവപുത്രനുമെങ്ങോ പോയി.
കഷ്ടമിവിടെ ശിഷ്ടകാലം
കഷ്ടിയായിക്കഴിച്ചു കൂട്ടാൻ" !!!
എല്ലാം ഒരു ഗിമ്മിക്കല്ലേ ടീച്ചർ...
വിലപിച്ചതുകൊണ്ട് കാര്യമില്ലെന്നറിയാം.ഇത്രയെങ്കിലും സാധിക്കുന്നുവല്ലോയെന്നതിൽ അനുമോദിക്കുന്നു.മതേതരഭാവം കവിതയിൽ ഒളിമിന്നുന്നുണ്ട്.മതേതരമനുഷ്യന് മാത്രമേ ഈവിപത്തുകൾ തടയാനാകു
Post a Comment