Friday, October 15, 2010

അമൃതം തേടി

ബ്രഹ്മഹത്യാപാപമൊന്നായേറ്റു വാങ്ങി
ദേവഗംഗയമൃതൊഴുക്കിയിവിടെ.
മൃത് നുണഞ്ഞമരരായഭിനവ
കാളിയന്മാർ വമിക്കും കാളകൂടത്തിൽ
മുങ്ങി നീന്തിയതിലൊരു നോഹയുടെ
പേടകത്തിനായി കാത്തിരുന്നൊടുവിൽ
മരണാസന്നയായിഴഞ്ഞു നീങ്ങും ഞാൻ.
ഒരു തുള്ളിയമൃതമെന്നന്ത്യനാ‍ളിൽ
കരുതിവെക്കുവാൻ കഠിനമെത്രനാൾ
തപസ്സു ചെയ്യണമമ്മേ ഭഗീരഥീ.
മലമേടുകൾ വയലേലയിലെത്തി
വനമാലകൾ പൊട്ടിച്ചെറിയും നാ‍ട്ടിൽ.
മഴയില്ലാത്താണ്ടുകൾ പന്ത്രണ്ടെന്നതു
പറയാനൊരു പഴങ്കഥയല്ലിനി.
കോളയും പെപ്സിയുമൂറ്റും നീരിൻ ദാ‍ഹം
പ്ലാച്ചിമടയുടെ  പുതു നാമ്പുകളിൽ.
കൈകാൽ കുടയും കുഞ്ഞിൻ ചുണ്ടു നനയ്ക്കാൻ
മരുവിലയ്യോ  സംസം ജലവും തേടി.
അലയും മാതാക്കൾ തൻ കണ്ണിലുറന്നൂ
തണ്ണീരിനു പകരം കണ്ണീർ മാത്രം.
പ്രളയ ജലത്തിലരയാലിലയിൽ
കാൽ നുണഞ്ഞുയിർക്കും ചൈതന്യമേ.
മറയും വിഷ പ്രളയത്തിൽ ജീവന്റെ
യവസാന കണികയുമെന്നറിവേൻ.
blogactionday.change.org

22 comments:

യൂസുഫ്പ said...

കുടിവെള്ളം പോലും വിശ്വസിക്കാൻ പറ്റാത്ത കാലം. അല്ലേ ടീച്ചറേ..?

Fenil അഥവാ ഫെനില്‍ said...

നന്നായിട്ടുണ്ട് ടീച്ചറെ

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല തീം കേട്ടൊ ടീച്ചറേ....

കുടിവെള്ളമൂറ്റിയവർ വർണ്ണകുപ്പിയിലാക്കി
കുടിയാന്റെ കുടലെരിക്കുന്നീവിഷം തന്ന്,
കുടവയറനധിനിവേശക്കാർ പലവിധം
കുടിമുട്ടിക്കുന്നീലോകം മുഴുവനായെന്നും!

ശ്രീ said...

നല്ല കവിത, ചേച്ചീ

pushpamgad said...

nalla kavitha.
asamsakal...

mini//മിനി said...

വെള്ളം വെള്ളം സർവ്വത്ര,
തുള്ളികുടിക്കാൻ ആവില്ല

SHEFIN THUNDIYIL said...

ugran ,,,,,, keep it up... ASHAYATHINTE VAIVIDYAM NALLATHU THANNE. iniyum puthiyava pratheekshikunnu

കുഞ്ഞൂസ് (Kunjuss) said...

നല്ല കവിത ശാന്തേച്ചീ...

ജിതിന്‍ രാജ് ടി കെ said...

ടീച്ചറേ നല്ല കവിത

എന്റെ ബ്ലോഗ് ഒന്നു വായിക്കുമോ..?

www.jithinraj.in

www.blog.shahalb.in

Kalavallabhan said...

പുഴയിൽനിന്നൂറ്റിയമണലുമായെന്റെ
പടുകൂറ്റൻബഗ്ളാവുയർത്തിയല്ലോ

ചെറുവാടി said...

:)

ഒരു നുറുങ്ങ് said...

അലയും മാതാക്കൾ തൻ കണ്ണിലുറന്നൂതണ്ണീരിനു പകരമായ് കണ്ണീർ മാത്രം.

ആയിരത്തിയൊന്നാംരാവ് said...

such a gr8 fushion of words!!!!!!!!!!

UNNIKRISHNAN said...

ഒരു പിന്‍വിളിപോലെ കേള്‍ക്കേണ്ട രോദനങ്ങള്‍...

jayanEvoor said...

നല്ല വരികൾ ചേച്ചീ.

ആശംസകൾ!

poor-me/പാവം-ഞാന്‍ said...

മര്‍മ്മത്തില്‍ കുത്തുന്ന വരികള്‍ ആസ്വദിച്ചു..അടുത്ത ലക്കം വായിക്കാന്‍ വരും വരെ നമസ്കാരം

Sabu M H said...

തണ്ണീരിനു പകരമായ് കണ്ണീർ മാത്രം.

Good one :)

പാറുക്കുട്ടി said...

വളരെ നല്ല ഒരു കവിത

ആശംസകള്‍ !

പാറുക്കുട്ടി said...

വളരെ നല്ല ഒരു കവിത

ആശംസകള്‍ !

vidya said...

ജീവജലത്തിലും വിഷമയം ചേര്‍ക്കുന്നു
ഒരു മടിയും കൂടാതെ വരും തലമുറക്കൊന്നും
ബാക്കി വെക്കാതെയെല്ലാം തുടച്ചു നീക്കുന്നു നാം

എന്തിനും ഒരു മറുവശം ഉണ്ടല്ലോ എന്ന് കരുതി ആശ്വസിക്ക നാം

for http://www.malayalampoems.com
for http://kavayathri.wordpress.com/

Vidya

ശാന്ത കാവുമ്പായി said...

വായു,ജലം,ഭക്ഷണം ഇവയുണ്ടെങ്കിൽ നമുക്ക് എങ്ങനെയും ജീവിക്കാം.ഇവയില്ലെങ്കിലോ?എങ്ങനെ ജീവിക്കും?ഒരു നിമിഷമെങ്കിലും ആലോചിക്കാറുണ്ടോ എല്ലാവരും?ഇല്ല എന്നു തന്നെയാണ് ഉത്തരം.പണം സമ്പാദിച്ചു കൂട്ടി സുഖസൌകര്യങ്ങൾ ആസ്വദിക്കാൻ സമയം ഇല്ലാത്തപ്പോഴാണ് ഇതൊക്കെ ആലോചിക്കുന്നത്!
അപ്പോൾ എന്ത് മലിനമായാലെന്ത് അല്ലേ.
എന്റെ കൂടെ ജലാമൃതം തേടാൻ വന്നവർക്കെല്ലാം നന്ദി.നമുക്ക് തേടാം.കിട്ടുന്നതു വരെ.

ഏ.ആര്‍. നജീം said...

ഇനിയൊരു ലോകമാഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് കുടിവെള്ളത്തിനായിരിക്കുമെന്ന് പറയുമ്പോള്‍ തന്നെ ജലസ്രോതസ്സിന്റെ വില നമ്മുക്ക് ഊഹിക്കാവുന്നതല്ലേയുള്ളു.. കാലികപ്രസക്തമായ മനോഹര കവിതക്ക് പ്രത്യേക അഭിനന്ദനങ്ങള്‍