Thursday, July 8, 2010

ഛേദിക്കപ്പെട്ട മൂല്യങ്ങൾ

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുന്നിച്ചേര്‍ത്ത കൈയും മുറിവുണങ്ങാത്ത ശരീരവും മനസ്സുമായി കഴിയുകയാണ്.അദ്ദേഹമനുഭവിച്ച വേദനയുടേയും ഭീതിയുടെയും തീവ്രത ഞാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.അദ്ദേഹത്തിന് ശിക്ഷ വിധിച്ചവരേയും ഒരു പരിധി വരെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

അധ്യാപകര്‍ സമൂഹത്തിന്റെ സ്വത്താണ്.അതുകൊണ്ടുതന്നെ സമൂഹത്തിനു മാതൃകയാവേണ്ടവരും.ഇന്ന് അധ്യാപകന് പല കാരണങ്ങള്‍ കൊണ്ട് അങ്ങനെയൊരു മാതൃകയാവാന്‍ കഴിയാറില്ല.ഒരുപാട് കുറവുകളുള്ള സമൂഹത്തിന്റെ പരിഛേദം മാത്രമായി മാറുന്നു അയാൾ‍.

എങ്കിലും ഞാന്‍ വിശ്വസിക്കുന്ന കുറേ കാര്യങ്ങളുണ്ട്.വ്യക്തി ജീവിതത്തില്‍ അധ്യാപകന് എന്തെല്ലാം പോരായ്മകുളുണ്ടായാലും ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ അയാള്‍ അദ്ധ്യാപകന്‍ മാത്രമായിരിക്കണം.അറിവ് പകര്‍ന്നു കൊടുക്കുന്നവന്‍.
ചെറിയ കുട്ടികളോട് ചോദിച്ചു നോക്കൂ.അച്ഛനും അമ്മയും പറയുന്നതിനെക്കാള്‍ അധ്യാപകന്‍ പറയുന്നതാണ് ശരിയെന്ന് അവര്‍ പറയും.അപ്പോള്‍ അദ്ധ്യാപകന്‍ ശരി മാത്രമേ പറയാവൂ.

ക്ലാസില്‍ അധ്യാപകന് ജാതിയുണ്ടാവരുത്,മതമുണ്ടാവരുത്,രാഷ്ട്രീയമുണ്ടാവരുത്.അയാള്‍ അവിടെ അതിനെല്ലാം അതീതനായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.എന്റെ മുമ്പിലിരിക്കുന്ന കുട്ടിയുടെയോ,അവന്റെ രക്ഷിതാവിന്റെയോ ജാതിയോ,മതമോ,രാഷ്ട്രീയമോ,സാമ്പത്തികമോ നോക്കേണ്ട കാര്യമില്ല.അഥവാ നോക്കുന്നുണ്ടെങ്കില്‍ അത് കുട്ടിയുടെ നന്മയ്ക്കു വേണ്ടി മാത്രമായിരിക്കണം.
ഈ വിശ്വാസം എന്നിലുള്ളിടത്തോളം കാലം ജോസഫ്‌ സാര്‍ തയ്യാറാക്കിയ ചോദ്യത്തെ എനിക്ക് ചോദ്യം ചെയ്യേണ്ടി വരും.

ഏതാണ്ട് പത്തൊമ്പത് വയസ്സ് പ്രായമുള്ളവരാണ് വിവാദ ചോദ്യത്തിനുത്തരമെഴുതേണ്ടത്.പടച്ചവനും മുഹമ്മദും ദൈവവും എന്താണെന്ന് തിരിച്ചറിയാന്‍ കഴിയുന്നവർ‍.ഇതൊക്കെ മാറ്റി വെച്ചാലും അധ്യാപകന്‍ ഒരിക്കലും വിദ്യാര്‍ഥികളുടെ മുന്നിലിട്ടു കൊടുക്കാന്‍ പാടില്ലാത്ത രണ്ടു പദങ്ങളുണ്ട് അവിടെ.ദൈവം മനുഷ്യനെ നായെന്നും നായിന്‍റെ മോനെന്നും വിളിക്കുന്നു.നായ നന്ദിയുള്ള മൃഗമാണെങ്കിലും ഒരു മനുഷ്യനും അവനെ നായെന്നു വിളിക്കുന്നത് സഹിക്കാറില്ല.അങ്ങനെ വിളിക്കുന്ന ഒരു ദൈവത്തെ എങ്ങനെയാണ് കുട്ടികള്‍ അംഗീകരിക്കുക.അങ്ങനെ വിളിപ്പിക്കുന്ന അധ്യാപകനേയും.

അപ്പോള്‍ ഈ അദ്ധ്യാപകന്‍ ശിക്ഷ അര്‍ഹിക്കുന്നു എന്നു വരും അല്ലേ? ഏതു തരം ശിക്ഷ അര്‍ഹിക്കുന്നു? ആരാണ് അദ്ദേഹത്തെ ശിക്ഷിക്കേണ്ടത്? ഇപ്പോള്‍ കൈ വെട്ടിയവരാണോ?ആരാണ് അവര്‍ക്ക്‌ അതിന് അധികാരം നല്‍കിയത്?

തന്നെ നിന്ദിക്കുന്നവരെ ശിക്ഷിക്കാന്‍ കുറേപ്പേരെ ദൈവം നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ സഹായിച്ചില്ലെങ്കില്‍ ദൈവത്തിന്റെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാവും എന്നു തോന്നുന്നല്ലോ.ഇത്ര ദുര്‍ബ്ബലനായ ഒരു ദൈവത്തെ ആരാധിക്കാന്‍ എനിക്കാവില്ല.എന്റെ ദൈവം കുറെ അംഗരക്ഷകരുടെ നടുവില്‍ നില്‍ക്കുന്നവനല്ല.എന്റെ ആരാധനക്കര്‍ഹനായ ദൈവം ആര് തെറി വിളിച്ചാലും അലിഞ്ഞു പോകുന്നവനുമല്ല.അതുകൊണ്ട് ആരൊക്കെ ആരാധിക്കുന്നു,ആരൊക്കെ നിന്ദിക്കുന്നു എന്നു നോക്കേണ്ട കാര്യമേ ഇല്ല.

എവിടെ തെറ്റു കണ്ടാലും പ്രതികരിക്കാനുള്ള അവകാശമുണ്ട്.സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് അതൊരു ആവശ്യവുമാണ്. ഒരാള്‍ തെറ്റു ചെയ്‌താല്‍ ശിക്ഷിക്കാന്‍ ഒരു നിയമ വ്യവസ്ഥ നമുക്കുണ്ട്. നിയമത്തിന്റെ പിടിയില്‍ കുറ്റവാളിയെ എത്തിക്കാന്‍ വേണ്ടത് ചെയ്യുകയുമാവാം.അല്ലാതെ ഓരോ വ്യക്തിയും കുറ്റവാളിയെന്നു കല്പിക്കുന്നവരെ അവര്‍ തന്നെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ എവിടെയെത്തും? ആര്‍ക്കും ആരോടും ഏതു സമയത്തും വിരോധം തോന്നാം.അതിന് പ്രത്യേകിച്ച് കാരണം വേണമെന്ന് യാതൊരു നിര്‍ബ്ബന്ധവുമില്ല.മനുഷ്യമനസ്സ് അത്തരത്തിലുള്ളതാണ്.

തെറ്റും ശരിയും അങ്കം വെട്ടി തീരുമാനിക്കുന്ന മധ്യ കാലഘട്ടത്തിലേക്ക് പോകണോ നമ്മൾ‍? അവിടെയും ഒരു ശരി ഉണ്ടായിരുന്നു.നേരത്തേ പറഞ്ഞുറപ്പിച്ച് നേര്‍ക്കു നേര്‍ നിന്ന് അങ്കം വെട്ടണം.ഒളിച്ചു നിന്നു വെട്ടുന്നവനെ ചതിയനെന്നേ പറയാറുള്ളൂ. അതും നമ്മള്‍ക്കിപ്പോള്‍ ഇണങ്ങുന്നില്ലല്ലോ.നിരപരാധികളെ നിനച്ചിരിക്കാതെ കൊന്നൊടുക്കുന്നവര്‍ക്ക് ആ കാലഘട്ടത്തിലും സ്ഥാനമില്ല.

എന്തക്രമം കാണിക്കാനും എന്തിന്റെയൊക്കെയോ പിന്‍ബലം കണ്ടെത്താന്‍ കഴിയും. ന്യായങ്ങള്‍ നിരത്താനുമുണ്ടാവും.
എന്തൊക്കെ കാരണങ്ങള്‍ പറഞ്ഞാലും പച്ചക്കറികള്‍ അരിയുന്ന ലാഘവത്തോടെ മനുഷ്യരെ വെട്ടി നുറുക്കാന്‍ ഞാന്‍ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ല. എന്‍റെ മനസ്സാക്ഷിയുടെ കോടതിയില്‍ അവര്‍ക്ക്‌ മാപ്പുമില്ല.

50 comments:

A.FAISAL said...

എന്റെ ദൈവം കുറെ അംഗരക്ഷകരുടെ നടുവില്‍ നില്‍ക്കുന്നവനല്ല.എന്റെ ആരാധനക്കര്‍ഹനായ ദൈവം ആര് തെറി വിളിച്ചാലും അലിഞ്ഞു പോകുന്നവനുമല്ല...!!

പാവത്താൻ said...

അതേ.. തെറ്റുകള്‍ക്കുത്തരം നല്‍കേണ്ടത് അതിലും വലിയ തെറ്റു കൊണ്ടല്ല. ഇതൊക്കെ കാണുമ്പോള്‍ ന്യായമായും തോന്നുന്നു, ദൈവം ഒന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്ന്.

കാട്ടിപ്പരുത്തി said...

നല്ല പോസ്റ്റ് -
കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. നമുക്ക് ശുഭ പ്രതീക്ഷകരാകാം-

Mukil said...

വളരെ നന്നായി പറഞ്ഞിരിക്കുന്നു. തെറ്റിനെ അതിലും വലിയ തെറ്റുകൊണ്ടു വികൃതമാക്കുകയാണ് ചെയ്യുന്നത്. പരിഹരിക്കുകയല്ല.

അലി said...

അവസരോചിതമായ വളരെ നല്ല പോസ്റ്റ്. കാലികമായ വിഷയത്തെ വളരെ പക്വമായി പറഞ്ഞിരിക്കുന്നു.

നന്മകൾ നേരുന്നു.

ബീമാപള്ളി / Beemapally said...

നല്ല ചിന്തകള്‍..

പോസ്റ്റിനു ആശംസകള്‍.!

പട്ടേപ്പാടം റാംജി said...

കാര്യങ്ങളെ വളരെ സമചിത്തതയോടെ കൈകാര്യം ചെയ്ത നല്ല പോസ്റ്റ്‌.
അവസരോചിതം...

Noushad Vadakkel said...

ഓരോ മനുഷ്യ സ്നേഹിയും പറയാനാഗ്രഹിച്ച കാര്യങ്ങള്‍ ഭംഗിയായി മനസ്സിലാകുവാന്‍ ലളിതമായി പറഞ്ഞിരിക്കുന്നു ....

ഇത് ഒരു മത വിശ്വാസി ഇത് ഇപ്പോള്‍ പറഞ്ഞാല്‍ അത് കൈ വെട്ടിയവരെ ന്യായീകരിക്കുന്നു എന്ന് പറഞ്ഞു മുന്‍ പിന്‍ നോക്കാതെ വിമര്‍ശിക്കുന്ന കാലമാണിത് ...

കൈ വെട്ടിയ ഇരുട്ടിന്റെ സന്തതികള്‍ മൂലം അപമാനിതരായ യഥാര്‍ത്ഥ മുസ്ലിം വിശ്വാസികള്‍ക്ക് ചേച്ചിയുടെ വാക്കുകള്‍ ആശ്വാസം പകരുന്നു .

നന്ദി സാന്ദര്‍ഭികമായ ഈ പോസ്റ്റിനു ....

ചിന്തകന്‍ said...

ടീച്ചര്‍ പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങള്‍ തന്നെ.

പറയേണ്ടതു പോലെ പറഞ്ഞിരിക്കുന്നു.

ബിജുകുമാര്‍ ആലക്കോട് said...
This comment has been removed by the author.
ബിജുകുമാര്‍ ആലക്കോട് said...

വളരെ ശരിയായ നിരീക്ഷണങ്ങള്‍ .ടീച്ചറിനോടു പൂര്‍ണമായും യോജിയ്ക്കുന്നു.
ഇപ്പോള്‍ മനസ്സിലായിടത്തോളം, ആ അധ്യാപകന്‍ ഒരു പുസ്തകത്തിലുള്ള “പി.ടി. കുഞ്ഞുമുഹമ്മദി“ന്റെ ലേഖനത്തില്‍ നിന്നും എടുത്തതാണ് വിവാദമായ ചോദ്യഭാഗം. അതാവട്ടെ, പ്രവാചകനെ സംബന്ധിച്ചേ അല്ല, ഒരു ഭ്രാന്തന്റെ ജല്പനങ്ങളാണ്. അതാണ് മതനിന്ദയായി പ്രചരിപ്പിയ്ക്കപ്പെട്ടത്. എന്നാല്‍ ചൊദ്യകര്‍ത്താവിന് കുത്തും കോമായുമിടീയ്ക്കാനായി ഈയൊരു ഭാഗം മാത്രമേ കിട്ടിയുള്ളോ എന്ന ചോദ്യവും പ്രസക്തമാണ്. സഹിഷ്ണുതയുള്ള ഒരു സമൂഹത്തില്‍ യാതൊരു പ്രതികരണവുമുണ്ടാക്കില്ലാത്ത ഒരു വിഷയം എല്ലാവരും കൂടി ഉത്സാഹിച്ച് ഇവിടെ വരെയെത്തിച്ചു. ഇവിടെയെങ്കിലും നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വെട്ട് കഴുത്തിനായിരിയ്ക്കും. (ഇതോടൊപ്പം വായിയ്ക്കാവുന്ന ഒരു കഥ ഈയുള്ളവന്‍ ഋതുവില്‍ എഴുതിയിട്ടുണ്ട്.)

രൂപ്‌സ് ഡെര്‍ക് said...

ഒരാളുടെ മാതാപിതാക്കളും ചുറ്റുപാടുകളും അനുഭവങ്ങളും ആണ് അവനെ വിശ്വാസിയോ അവിശ്വാസിയോ ആക്കുന്നത് .ചില കള്ള നാണയങ്ങള്‍ ആണ് അവനെ തീവ്രവാദി ആയി മാറ്റുന്നത് .മാഷിന്റെ ചോദ്യം അല്പം കടന്ന കയ്യായി പോയി. പക്ഷെ ഒരു തെറ്റിനെ വേറൊരു തെറ്റ് കൊണ്ട് തിരുത്തുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല .എന്താണ് എവിടെ എല്ലാവര്ക്കും പറ്റിയത്. കേരളം ഇങ്ങനെയൊന്നും ആയിരുന്നില്ല

ആചാര്യന്‍ said...

ആക്രമങ്ങള്‍ ഒന്നിനും ഒരു പരിഹാരം അല്ല എന്നിരിക്കെ ..ഇനിയെങ്ങിലും പരസ്പര സൌഹാര്‍ദത്തോടെ നമുക്ക് ജീവിക്കാം ..ഈ നശ്വരമായ ജീവിതത്തിലെ ചുരുക്കം ചില സമയങ്ങള്‍ ,നാളുകള്‍ എന്തിനു വെറുതെ കളയുന്നു..നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കൂ നന്മ ചെയ്യോ
...
--

ആചാര്യന്‍ said...
This comment has been removed by the author.
Shukoor Cheruvadi said...

നന്നായിട്ടുണ്ട് ടീച്ചറേ, എല്ലാ മനുഷ്യരും ഇങ്ങനെ കണ്ണ് തുറന്നു പിടിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

James Bright said...

Well said.
I agree with your view points. Best wishes.

shajiqatar said...

അറിയാതെ പോലും മനസ്സില്‍ അയാള്‍ അത് അര്‍ഹിച്ചിരുന്നു എന്ന് പറയരുതേ,അത്രക്ക് ക്രൂരമായി പോയി ആ പ്രവര്‍ത്തി.

ഇന്നത്തെ പത്ര വാര്‍ത്ത കണ്ടോ, ആ മനുഷ്യന്‍ കൈ വെട്ടിയവരോട് ക്ഷമിച്ചിരിക്കുന്നു എന്ന്, ക്ഷമയാണ് പ്രതികാരം.

മലയാ‍ളി said...

എല്ലാരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ....

നല്ല പോസ്റ്റ്,
ഭൂലോകത്തും ബൂലോകത്തും നന്മയുള്ള മനസ്സുകൾ ഉണ്ടെന്ന് കാണുന്നതിൽ സന്തോഷം...

ഭാവുകങ്ങൾ...

salam pottengal said...

You said it teacher. That Joseph had to suffer this attack is really sad and those attackers shouldn’t be forgiven and they should be brought to justice.

The crux of the matter is this as you said it:
ഇതൊക്കെ മാറ്റി വെച്ചാലും അധ്യാപകന്‍ ഒരിക്കലും വിദ്യാര്‍ഥികളുടെ മുന്നിലിട്ടു കൊടുക്കാന്‍ പാടില്ലാത്ത രണ്ടു പദങ്ങളുണ്ട് അവിടെ.ദൈവം മനുഷ്യനെ നായെന്നും നായിന്‍റെ മോനെന്നും വിളിക്കുന്നു.നായ നന്ദിയുള്ള മൃഗമാണെങ്കിലും ഒരു മനുഷ്യനും അവനെ നായെന്നു വിളിക്കുന്നത് സഹിക്കാറില്ല.അങ്ങനെ വിളിക്കുന്ന ഒരു ദൈവത്തെ എങ്ങനെയാണ് കുട്ടികള്‍ അംഗീകരിക്കുക.അങ്ങനെ വിളിപ്പിക്കുന്ന അധ്യാപകനേയും"
Joseph and the college authority itself were warned of the seriousness of the reckless act he was about to commit by one of the college staffs. But they all ignored it. He clearly wanted to sow some deadly kind of seed. Now we are all reaping the bloody harvest.

It’s really sad.

ഒരു നുറുങ്ങ് said...

ടീച്ചര്‍ ,ഈ തൊട്ടാല്‍ കൈപൊള്ളുന്ന
വിഷയത്തിന്‍റെ കേന്ദ്രബിന്ദുവിലേക്ക്
തന്നെയാണ്‍ നമ്മുടെയൊക്കെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത് .ഇങ്ങിനെ കാര്യങ്ങളെ
വസ്തുനിഷ്ഠമായി,വിലയിരുത്തുവാനും അവയത്രയും
സധൈര്യം സമൂഹത്തോട് വിളിച്ച് പറയാനും
ഒരധ്യാപിക എന്ന നിലയില്‍ ശാന്ത ടീച്ചറെ
അനുമോദിക്കാതിരിക്കാനാവില്ല!!
ആനുകാലിക സംഭവങ്ങളെ “വാര്‍പ്പ് മാതൃകയില്‍“
മാത്രം,കണ്ട്ശീലിച്ചു പോയവര്‍ക്ക് ഒരുപാട്
ഗുണപാഠങ്ങള്‍ നല്‍കുന്നു ഈ പോസ്റ്റ് .

ഇത്തരം മൌലികമായ,എന്നാല്‍ മൂല്യവത്തായ
വിലയിരുത്തലുകള്‍ ഇനിയുമിനിയും ബ്ലോഗില്‍
പ്രകാശനം ചെയ്യാന്‍ ടീച്ചര്‍ക്ക് സദാ സാധ്യമാവട്ടെ
എന്ന് ആശംസിക്കുന്നു...ഒപ്പം വെട്ടേറ്റ മാഷിനും
അദ്ദേഹത്തിന്‍റെ വൃദ്ധമാതാവിനും സമാശ്വാസം
ലഭിക്കട്ടെയെന്നും,ഇനിയൊരു വികല മനസ്സിലും
ഇത്തരം നീചവൃത്തികള്‍ ചെയ്യാനുള്ള കാലൂഷ്യം
ഉണാവല്ലേ എന്നും പ്രാര്‍ഥിക്കുന്നു...!!

Anonymous said...

@salam pottengal
Did you mean he deserved it? How dare you dirty Mohammedan? One day, wont be long, the majority id going to wake up. It will be like Gujarat. Then you Mohammedans will have something real to moan.

mayflowers said...

ഒരു ശരിയായ അധ്യാപികയുടെ റോള്‍ നിങ്ങള്‍ നന്നായി നിര്‍വഹിച്ചിരിക്കുന്നു.
തിന്‍മയെ ഏറ്റവും നല്ല നന്‍മ കൊണ്ട് പ്രതിരോധിക്കുവാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
അതിന്‍റെ ആളുകള്‍ തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുക എന്ന് വെച്ചാല്‍ അവരെ ഒരിക്കലും ന്യായീകരിക്കാന്‍ സാധ്യമല്ല.
എല്ലാ മതങ്ങളും മനുഷ്യ നന്‍മയ്ക്കായുള്ളതാണ് പക്ഷെ മനുഷ്യ മനസ്സിന് വിശാലത ഇല്ലാതെ പോയി.

salam pottengal said...

@ anonymous

Why are you blind to these words of mine?
“That Joseph had to suffer this attack is really sad and those attackers shouldn’t be forgiven and they should be brought to justice.”

Your question doesn’t deserve an answer. Let me just say this much. Nowhere had I said he deserved it, and never will I say so.

If you want to see my take on this issue, you may visit: https://www.blogger.com/comment.g?blogID=7903948095365279594&postID=793569084559682012

Prejudice has no cure.

കണ്ണൂരാന്‍ / Kannooraan said...

മാഷെ കൈ വെട്ടുന്നു.
മാഷിന്റെ തല കുട്ടികള്‍ക്ക് മുന്നിലിട്ടു വെട്ടുന്നു.
നമ്മുടെ നാട് കല്ലിവല്ലി ആകുമോ?

യൂസുഫ്പ said...

Teacher, you did a great thing.
keep it up.

ശ്രീനാഥന്‍ said...

തികച്ചും ബാലന്സ്ഡ് ആയ സമീപനം റ്റീച്ചര്‍ ! നന്ദി.

Sreejith kondottY said...

മൂവാറ്റുപുഴയില് അധ്യാപകന്റെ കൈ വെട്ടിമാറ്റിയ സംഭവം മൃഗീയവും കിരാതവുമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തക ടീസ്റ്റ സെറ്റല്വാദ് .
പ്രവാചകനെതിരെ അപകീര്ത്തികരമായ ചോദ്യങ്ങള് തയാറാക്കിയിട്ടുണ്ടെങ്കില് ജനാധിപത്യപരമായ രീതിയിലൂടെയാണ് അതിനെ കൈകാര്യം ചെയ്യേണ്ടത്. പി.ഡി.പി,എന്.ഡി.എഫ് പോലുള്ള സംഘടനകളെ നിയന്ത്രണങ്ങളില്ലാതെ കയറൂരി വിടുകയാണെന്നും ഇത് കേരളത്തിന്റെ മതേതര പാരമ്പര്യത്തിനും രാജ്യത്തിന് മൊത്തവും അപകടമാണെന്നും അവര് പറഞ്ഞു. അതേസമയം,ശിക്ഷിക്കപ്പെടുന്നയാള് കുറ്റവാളിയാണെന്ന കാര്യത്തില് പൊലീസ് ഉറപ്പു വരുത്തണമെന്നും അവര് കൂട്ടിച്ചേര്ത്തു.

തെറ്റിനു പകരം മറ്റൊരു തെറ്റ്!
പരീക്ഷാ ചോദ്യക്കടലാസില് പ്രവാചകനെ നിന്ദിക്കുന്ന ഭാഗങ്ങള് എഴുതിച്ചേര്ത്ത തൊടുപുഴ ന്യൂമാന് കോളജ് അധ്യാപകന് പ്രഫ. ടി.ജെ. ജോസഫിനെ നിഷ്ഠുരമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തവര് ആരുതന്നെയായാലും അവര് നിയമത്തോടും സമൂഹത്തോടും മാത്രമല്ല, മതമൂല്യങ്ങളോടും കടുത്ത നിന്ദയാണ് പ്രവര്ത്തിച്ചിരിക്കുന്നത്. (മാധ്യമം-മുഖപ്രസംഗം)


@ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു ചിത്രം വരച്ചു എന്ന് ആരോപിച്ചു വര്ഷങ്ങളായി ലോക പ്രസിദ്ധനായ ചിത്രകാരനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും അവസാനം നാട് കടത്തുകയും ചെയ്തു.
@ എഴാം ക്ലാസ്സിലെ സാമൂഹ്യ പാഠം പുസ്തകത്തിലെ "മതമില്ലാത്ത ജീവന്" എന്നാ സാമൂഹ്യ പ്രാധാന്യം അര്ഹിക്കുന്ന പഠഭാഗത്തിനെതിരെ കേരളത്തിലെ എല്ലാ ജാതി മത വര്ഗീയ കൂട്ടങ്ങളും ഒന്നായി തെരുവ് യുദ്ധം നടത്തി. പാഠ പുസ്തകങ്ങള് തെരുവിലിട്ട് കത്തിച്ചു. യോഗക്കാരും , ചങ്ങനാശ്ശേരി സര്വീസ് സൊസൈറ്റി-ക്കാരും പള്ളിക്കാരും പട്ടക്കാരും കൂടി മന്ത്രിക്കെതിരെ ഇടയ ലേഖനം വായിച്ച് രണ്ടാം വിമോചന സമരം കൊണ്ടാടി... സിസ്റ്റര് അഭയയുടെയും ചേകന്നൂര് മൌലവിയുടെയും കേസുകള് മതങ്ങള്ക്കും സഭകള്ക്കും എതിരാവും എന്നും അത് ഒരിക്കലും തെളിയിക്കാന് പാടില്ല എന്നും പ്രതികള് ശിക്ഷിക്കപ്പെടാന് പാടില്ല എന്നുമുള്ള ചിന്തകള് മതങ്ങള് കൂടുതല് സംകുചിതമാകുന്നതിനുള്ള തെളിവുകള് ആണ്. എം.എഫ് ഹുസൈനെ നാട് കടത്തിയ സംഘ പരിവാര് സംഘങ്ങളും തസ്ലീമ നസ്രീനെ ആക്രമിച്ച ആളുകളും പേറുന്നതും ഇതേ സംകുചിത മതബോധം തന്നെ.

നമ്മുടെ മത വിശ്വാസം അനു ദിനം അസഹിഷ്ണുതം ആയി കൊണ്ടിരിക്കുന്നു.. മതേതര വാദികളുടെ നാടായ കേരളത്തിന്റെ ഈ പോക്ക് എങ്ങോട്ടാണ്. മനുഷ്യന് മതങ്ങളാല് കൂടുതല് മയക്കപ്പെട്ടവരായി തീരുന്നു...

താലിബാന് മോഡല് അക്രമം അനുവദിക്കില്ല-കോടിയേരി(മാതൃഭൂമി )
കണ്ണൂരിലെ ഒരു അധ്യാപകനെ ക്ലാസ് മുറിയില് കുട്ടികള് നോക്കി നില്ക്കെ വെട്ടി കൊലപ്പെടുത്തിയ ആളുകളെ ആഭ്യന്തര മന്ത്രി മാവോ വാദികള് എന്ന് വിളിച്ചിരുന്നുവോ?

ബഷീര്‍ Vallikkunnu said...

നല്ല പോസ്റ്റ്‌ എന്ന് പറയുന്നില്ല, വളരെ നല്ല പോസ്റ്റ്‌

ബഷീര്‍ Vallikkunnu said...

I came here through the link posted by Mr. Salam Pottengal in my blog. Thank you Salam. This is a nice blog.

ഉമേഷ്‌ പിലിക്കൊട് said...

:-)

RIYA'z കൂരിയാട് said...

വളരെ അവസരോചിതവും, പ്രാധന്യവുമുള്ള പൊസ്റ്റ്..
നന്ദി ടീചര്..ഒരുപാട് നന്ദി..
ഇത്തരം ലേഖനങങൾക്ക് ഇത്തരം അവസരങ്ങളില് ഒരുപാട് പ്രാധാന്യമുന്ട്..

കാക്കര kaakkara said...

നമുക്ക്‌ അപലപിക്കാം... പ്രതികരിക്കാം... പൊതുസമൂഹം ഉണർന്നിരിക്കണം... കൈ വെട്ടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം... അതിന്‌ പരിശ്രമിക്കുന്ന നിയമപാലകരെ സഹായിച്ചില്ലെങ്ങിലും അവരുടെ ശ്രമത്തെ തടയരുത്‌... അക്രമത്തിന്റെ കാരണം മതമായാലും രാഷ്ട്രീയമായാലും ന്യായികരണമില്ല...

ചുവപ്പ്‌ സ്നേഹത്തിന്റെ പ്രതീകമാണ്‌, അതേ നമ്മുടെ രക്തത്തിന്റെ നിറം തന്നെ. കൈ വെട്ടുന്നവരുടെ രക്തത്തിന്റെ നിറം ചുവപ്പല്ല, അതിനാൽ തന്നെ സ്വന്തം രക്തത്തിന്റെ നിറമാണൊ ഈ ക്രിമിനലുകൾക്ക്‌ എന്ന്‌ തെറ്റിദ്ധരിച്ച്‌ നരാധമന്മാരെ പിൻതുണക്കരുത്‌...

Masood said...

നിഷ്പക്ഷമായി ചിന്തിച്ചത് കൊണ്ടാണ് ടീച്ചര്‍ക്ക് ഈ പോസ്റ്റ്‌ ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞത്.
അഭിനന്ദനങ്ങള്‍..

sherriff kottarakara said...

കാര്യങ്ങള്‍ നന്നായി വിശകലനം ചെയ്തിരിക്കുന്നു.അഭിനന്ദനങ്ങള്‍.ഒരാളുടെ കൈ വെട്ടുമ്പോള്‍ മറ്റൊരാളുടെ തല വെട്ടുമ്പോള്‍ അപ്രകാരം ചെയ്യാ‍ന്‍ മുന്‍ കൂട്ടി തീരുമാനം എടുക്കുന്നതിനു വിളിച്ചു കൂട്ടുന്ന യോഗത്തില്‍ പങ്കെടുക്കുന്നുവരുടെ മനസ്സിലെ ഇരുട്ടിനെ പറ്റി ചിന്തിക്കുമ്പോള്‍ അവര്‍ ഈ ഭൂമിയില്‍ തന്നെ ജീവിക്കുന്നവരാണു എന്നു നിരീക്ഷിക്കുമ്പോള്‍ ഭയം തോന്നുന്നു.

abdusalam said...

enthu eyuthanam wakkukalkku atheetham
Teacheruday nalla manassinu 1000000000 ...abinandanangal
veendum pratheeshikkunnu
by thettiddarikkappetta mathathinday aniyayi

പ്രവാസി എന്ന പ്രയാസി said...

യാതൊരു കാരണവശാലും ദൈവത്തിണ്റ്റെ സ്വന്തം നാട്‌ ഇത്തരം കശാപ്പുകാരുടെ കൈകളിലേക്ക്‌ തള്ളിവിടാന്‍ അനുവദിച്ചുകൂടാ. കൈവെട്ടുകാരുടെ പ്രവാചക സ്നേഹം ഇവിടെ വായിക്കുക

Jishad Cronic™ said...

നന്നായി വിശകലനം....

ബദര്‍ badar said...

>>>എന്‍റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്.ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്നു ദൈവത്തെ വിളിക്കും."പടച്ചോനെ..പടച്ചോനെ.."ദൈവത്തിന്റെ മറുപടി.
"എന്താഡാ നായിന്‍റെ മോനെ"എന്നാണ്.ഇദ്ദേഹം ചോദിക്കുന്നു."ഒരു അയില ..അത് മുറിച്ചാല്‍ എത്ര കഷ്നമാണ്?" ദൈവത്തിന്‍റെ മറുപടി.(ദൈവം ഇദ്ദേഹം തന്നെയാണ്)."മൂന്ന് കശ്നമാനെന്നു നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ"<<<<

ആ അധ്യാപകന് നിരപരാധിയാണെന്ന് തെളിയിക്കാന്‍ വേണ്ടി കണ്ടെത്തിയ പുസ്തകത്തിലെ വാചകം ആണിത്.സത്യം പറഞ്ഞാല്‍ ഈ വരികള്‍ വായിക്കുന്നത് വരെ എനിക്ക് ആ അധ്യാപകനോട് അത്ര ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല.ഒരു പുസ്തകത്തില്‍ നിന്നും കുറച്ചു വരികള്‍ എടുത്തതിനു അദ്ധ്യാപകന്‍ എന്ത് പിഴച്ചു എന്നായിരുന്നു എന്‍റെ ചിന്ത. എന്നാല്‍ ഇത് വായിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു.അയ്യാള്‍ മനപ്പുര്‍വ്വം ചെയ്ത നീച പ്രവര്‍ത്തി ആയിരുന്നു അതെന്നു.ഇത് വായിച്ചിട്ടും ചിലര്‍ ആ അധ്യാപകനെ ന്യായീകരിക്കുകയാണോ? ഈ വാചകത്തിലെ വരികള്‍ അതെ പടി പകര്തിയിരുന്നെന്കില്‍ ഒരിക്കലും ആ ചോദ്യപേപ്പര്‍ വിവാദം ആകുമായിരുന്നില്ല. നീചനായ ആ അദ്ധ്യാപകന്‍ മനപ്പുര്‍വ്വം ഇവിടെ വ്യത്യാസം വരുത്തിയത് വളരെ വ്യക്തമായി മനസ്സിലാകുന്ന കാര്യമാണ്.
ഒരു പുസ്തകത്തില്‍ നിന്നും വരികള്‍ എടുക്കുമ്പോള്‍ അതെ പടി പകര്താമായിരുന്നു.എന്നാല്‍ ഇവടെ മനപ്പുര്‍വ്വം മുഹമ്മദ്‌ എന്ന പേര് ഉള്പെടുതുകയും, ആ വാചകത്തിലെ ചില വാക്കുകള്‍ ഒഴിവാക്കുകയും ചെയ്തപ്പോള്‍, അധ്യാപകന്‍റെ ഉദ്ദേശം മതനിന്ദയും പ്രവാചക നിന്ദയും
തന്നെയായിരുന്നു എന്ന് മനസ്സിലാവുന്നു.അയാളുടെ വികൃതമായ മനസ്സ് നമുക്കീ 'പൊളിച്ചു പണി' യില്‍ കാണാന്‍ സാധിക്കും.

അധ്യാപകന്‍റെ കൈ വെട്ടിയതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല.പ്രവാചകനെ നിന്ദിച്ചതിനാണ് കൈ വെട്ടിയത് എങ്കില്‍
ആ പ്രവാചകന്‍ നമ്മെ പഠിപ്പിച്ച പാത ഇതല്ല.

എങ്കിലും ഈ ദുരന്തത്തിന് കാരണം എന്താണ് എന്ന് മനസ്സിലാകി വെക്കുന്നത് ഉചിതമായിരിക്കും.
സന്ദര്‍ശിക്കുക.
http://badruism.blogspot.com

tharat.blogspot said...

Dear teacher ,do you believe that you can change THEM ? No,its impossible.The very thought of any kind of change must come from their own heart.The different religions in India make use of such extremists for their vested interests.An internal force from these communities only can change the things better.The Public who are ,impartial,indifferent do not make a force,but we can only lament.
Pray... pray..... for the best to happen.

മൈപ് said...

>> ഒരാള്‍ തെറ്റു ചെയ്‌താല്‍ ശിക്ഷിക്കാന്‍ ഒരു നിയമ വ്യവസ്ഥ നമുക്കുണ്ട്. നിയമത്തിന്റെ പിടിയില്‍ കുറ്റവാളിയെ എത്തിക്കാന്‍ വേണ്ടത് ചെയ്യുകയുമാവാം.അല്ലാതെ ഓരോ വ്യക്തിയും കുറ്റവാളിയെന്നു കല്പിക്കുന്നവരെ അവര്‍ തന്നെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ എവിടെയെത്തും? <<

പ്രസക്തമായ ചോദ്യം.
വ്യക്തികൾ നീതി നടപ്പാക്കാൻ ഇറങ്ങിയാൽ പ്രതിക്രിയ അവസാനിക്കില്ല. എന്നാൽ നിയമ വ്യവസ്ഥയിലൂടെയാകുമ്പോൾ പ്രതിക്രിയയെ കുറിച്ച് ചിന്തിക്കുകയുമില്ല.

രാജ്യ നിയമങ്ങളിലൂടെ അക്രമത്തിനെതിരെ, അനീതിക്കെതിരെ, നീതിക്കായി ശ്രമിക്കുക.

ഹംസ said...

എന്റെ ദൈവം കുറെ അംഗരക്ഷകരുടെ നടുവില്‍ നില്‍ക്കുന്നവനല്ല.എന്റെ ആരാധനക്കര്‍ഹനായ ദൈവം ആര് തെറി വിളിച്ചാലും അലിഞ്ഞു പോകുന്നവനുമല്ല
കാര്യങ്ങള്‍ സത്യസന്ധമായും വ്യക്തമായും പറഞ്ഞിരിക്കുന്നു ഈ ഒരു ചിന്താശക്തിയില്ലാത്ത വളരെ കുറഞ്ഞ ആളുകളുടെ കെണിയില്‍ അകപ്പെട്ടു പോയ ഒരു നാടിന്‍റെ ദയനീയ അവസ്ഥയിലാണ് നമ്മള്‍ .

ഷിബു ചേക്കുളത്ത്‌ said...

കാര്യങ്ങള്‍ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. രണ്ട്‌ ഭഗത്തും തെറ്റുകളുണ്ടായിട്ടുണ്ട്‌. ചില തല്‍പ്പരകക്ഷികള്‍ അത്‌ മുതലാക്കാനിറങ്ങിയിട്ടുണ്ട്‌ എന്നത്‌ ഒരു നഗ്നസത്യം

MARIYATH said...

ഒരു പ്രശ്നം എത്രത്തോളം സങ്കീര്ണ്ണമാക്കാം എന്നു തെളിയിക്കപ്പെട്ട വിവാദം... ഒരു അധ്യപകനിൽ നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത തെറ്റിനെ അതിലും വലിയ തെറ്റ് ചെയ്ത് ആര് എന്തു നേടി....?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വളരെ വസ്തുനിഷ്ടമായി കാര്യങ്ങൾ വിലയിരുത്തിയിരിക്കുന്നു.


>>ഒരാള്‍ തെറ്റു ചെയ്‌താല്‍ ശിക്ഷിക്കാന്‍ ഒരു നിയമ വ്യവസ്ഥ നമുക്കുണ്ട്. നിയമത്തിന്റെ പിടിയില്‍ കുറ്റവാളിയെ എത്തിക്കാന്‍ വേണ്ടത് ചെയ്യുകയുമാവാം.അല്ലാതെ ഓരോ വ്യക്തിയും കുറ്റവാളിയെന്നു കല്പിക്കുന്നവരെ അവര്‍ തന്നെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ എവിടെയെത്തും <<


തീ‍ർച്ചായായും ഈ ആകുലതകൾ തന്നെയാണ് ഇവിടെ കുറ്റവാളികളെ സ്വതന്ത്രരാക്കൂ എന്ന് ജല്പികുന്നവരോടും ചോദിക്കാനുള്ളത്

chithrakaran:ചിത്രകാരന്‍ said...

ഒരു അധ്യാപികയുടെ മനോഹരമായ പോസ്റ്റ്.
മിതവാദികളുടേയും തീവ്രവാദികളുടേയും ഹൃദയത്തെ
ഒരുപോലെ സ്വന്തനിപ്പിക്കുന്ന, സ്നേഹ സ്പര്‍ശമാണ്
ഈ പോസ്റ്റിന്റെ സവിശേഷത. മറ്റു സമാന പോസ്റ്റുകളില്‍ മതാന്ധതകൊണ്ട് ഉറഞ്ഞു തുള്ളിയവര്‍ പോലും ഇവിടെ ടീച്ചറുടെ സ്നേഹത്തിനു മുന്നില്‍ സമാധാനപ്രിയരായ നല്ലകുട്ടികളായി
മാരകായുധങ്ങളും മത ധംഷ്ട്ര ഒളിപ്പിച്ചുവച്ച് മനോഹരമായി
മനുഷ്യരെപ്പോലെ മന്ദഹസിക്കുന്നു...
സമാധാനം !!! ഇടക്കെങ്കിലും ഇങ്ങനെ മാതൃസ്നേഹത്തിന്റെ തണലിലിരുന്ന് കുറച്ച് ചിരിച്ച്
വര്‍ത്തമാനം പറഞ്ഞാല്‍ മനുഷ്യത്വ വിരുദ്ധമായ കുറെ ദുഷിപ്പ് സമൂഹത്തില്‍ കുറഞ്ഞുകിട്ടും.
സത്യത്തില്‍ സ്ത്രീ സ്നേഹത്തെ അംഗവിഹിന്നമാക്കി, വെറും ലൈംഗീകതയായി പരിമിതപ്പെടുത്തി,
വരിഞ്ഞു മുറുക്കി,കരിമ്പടത്തില്‍ കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ
അട്ടത്തു ഉണക്കാന്‍‌ വക്കുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക അധപ്പതനത്തിന്റെ ഭാഗമാണ് സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അക്രമം.
പണ്ട്, ബ്രാഹ്മണ്യവും അത്തരം ആഭിചാരം(വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !) നടത്തിയിരുന്നു.

ശാന്ത ടീച്ചറെപ്പോലെ, ചിന്തിക്കാന്‍
ശേഷിയുള്ള അധ്യാപികമാരേയും,അമ്മമാരേയും,
സഹോദരിമാരേയും,ഭാര്യമാരേയും,പെണ്‍കുട്ടികളെയും ആത്മാഭിമാനത്തോടെ,
വ്യക്തിബഹുമാനത്തോടെ (വിശ്വാസപരമായ/ആചാരപരമായ വിലക്കുകള്‍ കാരണം)വളര്‍ത്താനാകാത്ത
സമുദായങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണിത്.

ചിന്തകളുടെ വൈവിധ്യമാണല്ലോ ബ്ലോഗിന്റെ ഭാഗ്യം !സാന്ത്വനവും,സമാശ്വസിപ്പിക്കലും,വൈകാരികതയില്‍ നിന്നും വിവേകത്തിലേക്ക് വലിച്ചു കേറ്റലും,വസ്തുതയിലേക്കുള്ള കണ്‍‌തുറക്കലും,രൂക്ഷ സത്യങ്ങളോടുള്ള മുഖാമുഖവും, സത്യത്തിന്റെയും നന്മയുടേയും സ്ഥാപനവും,പ്രബുദ്ധതയിലേക്കുള്ള തിരിച്ചറിവും എല്ലാം ആശയ സംവേദനത്തിന്റെ വിവിധ ഘട്ടങ്ങളാണ്. ചിത്രകാരന്റെ തലത്തില്‍ നിന്നുകൊണ്ട് ഈ പ്രശ്നത്തെ താത്വികമായി നോക്കിക്കാണുന്നതിന്റെ ലിങ്ക്:
കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

chithrakaran:ചിത്രകാരന്‍ said...

ശാന്തടീച്ചറുടെ സ്നേഹത്തിന്റെ മധുര മിഠായി !!!

ആര്‍ബി said...

Good One Teacher....എന്റെ ദൈവം കുറെ അംഗരക്ഷകരുടെ നടുവില്‍ നില്‍ക്കുന്നവനല്ല.എന്റെ ആരാധനക്കര്‍ഹനായ ദൈവം ആര് തെറി വിളിച്ചാലും അലിഞ്ഞു പോകുന്നവനുമല്ല...!!


that's the highlight of this post....

M.A Bakar said...

കുട്ടികള്‍ ദുശിച്ചാലും ചീത്തകാര്യം ചെയ്താലും അധ്യാപകന്‌ ശിക്ഷിക്കാം. അത്‌ അധ്യാപകര്‍ക്ക്‌ സമൂഹം നല്‍കിയ അധികാരം.

എന്നാല്‍ അധ്യാപകന്‍ ദുശിച്ചാലോ ??

Sreejith kondottY said...

കൈവെട്ടല്‍ തുടരുന്നു!!

ദേശാഭിമാനി വാര്‍ത്ത

http://www.deshabhimani.com/Profile.php?user=172384

മാധ്യമം വാര്‍ത്ത ...

ആര്‍.എസ്.എസുകാര്‍ യുവാവിന്റെ കൈ വെട്ടി
Friday, August 6, 2010
ചെങ്ങന്നൂര്‍: ആര്‍.എസ്.എസ് ആക്രമണത്തില്‍ സി.പി.എം അനുഭാവിയായ യുവാവിന്റെ കൈക്ക് വെട്ടേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുളക്കുഴ കോട്ടയിലായിരുന്നു സംഭവം.

മാതൃഭൂമി വാര്‍ത്ത!!

ചെങ്ങന്നൂര്‍:ഹോട്ടലടച്ച് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങിയ ഉടമയേയും കടുംബത്തേയും നാലു ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചു. ബന്ധുവായ ഓട്ടോ ഡ്രൈവര്‍ അഭിലാഷിന്റെ വലതുകൈ അക്രമികള്‍ വെട്ടി. പരിക്കേറ്റ അഞ്ചുപേരെ വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധത്തില്‍പ്പെട്ട യുവതിയെ ശല്യം ചെയ്തതിനെ രണ്ടു മാസം മുമ്പ് അഭിലാഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു കരുതുന്നു.

http://www.mathrubhumi.com/story.php?id=117887

poor-me/പാവം-ഞാന്‍ said...

ഒന്നാം മാറാട് ,രണ്ടാം മാറാട് എന്നു പറയുമ്പോലെ ഒന്നാം കയ്‌വെട്ടും ,രണ്ടാം കൈവെട്ടും ഒക്കെ നടക്കുന്ന ഭ്രാന്തന്മാരുടെ ഈ “ദുനിയാവില്‍” ഇതുപോലൊരു പോസ്റ്റ് വായിക്കുന്നത് തന്നെ എത്ര ആശ്വാസമാണെന്നൊ?
<>സിലബസിനു പുറത്ത് നിന്നും<>
കേരളത്തിനു പുറത്ത് വെച്ച് താങ്കളെ കുറിച്ച് കുറച്ചു ദിവസങള്‍ക്ക് മുമ്പ് ഒരു പത്രത്തില്‍ വായിച്ചു സന്തോഷിച്ചു...പക്ഷെ കയ്യില്‍ മലയാളം ഉണ്ടായിരുന്നില്ല എഴുതാന്‍...
പിന്നെ താങ്കളുടെ കയ്യിലുള്ള ഒരു വലിയ സാധനം എന്റെ കയ്യിലില്ല ..എനിക്ക് ഭവതിയോട് അസൂയ ഉണ്ട് അക്കാര്യത്തില്‍...ദൃഡ നിശ്ചയം!!! നന്മ നേരുന്നു!!!