Saturday, July 3, 2010

മഞ്ഞത്തുകിൽ കണ്ണീരിൽ കഴുകി

നെൽസണ്‍ മണ്ടേല സ്റ്റേഡിയം
കണ്ണീർപ്പാടമായതില്‍
മുങ്ങിയൊഴുകിയാരാധകർ
വിതുമ്പിക്കരയും മധ്യവയസ്കരും
കണ്ണീരോടെ ബാലന്മാരും
പൊട്ടിക്കരയുന്ന സുന്ദരിമാരും.
പൊട്ടിത്തെറിച്ചിവിടെ യുവത്വം.
മഞ്ഞത്തുകിൽ കണ്ണീരിൽ
കഴുകിയുണക്കുമ്പോൾ
ഫെലിപ് മെലോ നിനക്കഭിമാനിക്കാം.
സെൽഫ്‌ ഗോളും ചുവപ്പുകാർഡും
അന്ത്യയാത്രാനുമതിയേകിയെന്നാലും
നിന്നെയവർ പിന്നെയും സ്നേഹിക്കുന്നു.
റൊബീന്യോ നിന്നാശ്വാസ ഗോളിൽ
ആരവമുയര്‍ത്തിയിളകി മറിഞ്ഞവർ
റൊബീന്യോയും ഫാബിയാനോയും
കക്കായും ത്രിമൂര്‍ത്തികളപരാജിതർ‍.
കമാനങ്ങളും പോസ്റ്ററുകളും
ക്ലബ്ബുകളും ഫാന്‍സുകളും
ഉറക്കമില്ലാ രാത്രികളും.
വാതുവെപ്പുകൾ‍, വെല്ലുവിളികൾ‍.
മാലോകർ ചിരിച്ചതും
കരഞ്ഞതും നിങ്ങൾക്കൊപ്പം
കാല്‍പ്പന്തുരുളുമ്പോൾ
വലിച്ചെറിയാന്‍
ജീവനുമിവിടെ
തൃണമായ്‌ മാറി.
കരഞ്ഞവർ ചിരിച്ചതും
ചിരിച്ചവർ കരഞ്ഞതും
നിങ്ങൾക്കായല്ലോ.
പിന്തിരിഞ്ഞു പോയവർ
മഞ്ഞപ്പടയാളികൾ‍.
ബ്രസീൽ നിനക്കു വേണ്ടി
കണ്ണീരും ചിരിയുമൊഴുകുമ്പോൾ
ത്രിശങ്കുവായ്‌ ഞാനുമിവിടെ.

27 comments:

ശാന്ത കാവുമ്പായി said...

ബ്രസീലിന്‍റെ പരാജയത്തില്‍ കരയുന്നവരേയും ആഘോഷിക്കുന്നവരേയും കണ്ടപ്പോള്‍ കുറിച്ചിട്ട വരികൾ.

ശ്രീ said...

ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ളണ്ട്... ഇപ്പോ ബ്രസീലും. അങ്ങനെ വമ്പന്മാര്‍ ഓരോരുത്തരായി മുട്ടു മടക്കുന്നു.

Faisal Alimuth said...

ബ്രസീല്‍ നിനക്കായ്‌ ഒരു തുള്ളി കണ്ണുനീര്‍..!!

jacob said...

...the set back or failure met by "my" Brazil..is really a heart breaking incident..but the same when viewed,visioned and lettered by MS.kavumbay BECAME a life specific generalization of the story called "LIFE"..a tear shed by her..good and worthy..attempt..

K@nn(())raan*خلي ولي said...

ശാന്തെച്ചീ, ഇത് കലക്കി. കണ്ണൂരാന്റെ നാട്ടിന്നൊരു നിമിഷകവി!

ഒരു നുറുങ്ങ് said...

അപ്പോള്‍ ടീച്ചര്‍ടെ ഇഷ്ടവിഷയം
കാല്പന്ത കളിയാണല്ലെ ! കളിയെഴുത്ത്,അതും
കവിതയില്‍ നന്നായിട്ടൊ.വമ്പന്മാരൊക്കെക്കൂടി
ഇനി ഒത്തുകളിക്കാണാവ്വ്വോ,എന്തൊ !
എന്നാലടുത്ത കവിതയിങ്ങ് പോരട്ട്...
ഒരു മറഡോണിയന്‍ കാവ്യവിലാപമായി.....
ഇനി ഇമ്മാതിരി അന്തം വിട്ട കളി കാണാന്‍
നമ്മളില്ല കേട്ടോ !!

M.R.Anilan -എം. ആര്‍.അനിലന്‍ said...

ബ്രസീൽ നിനക്കു വേണ്ടി
കണ്ണീരും ചിരിയുമൊഴുകുമ്പോൾ
ത്രിശങ്കുവായ്‌ ഞാനുമിവിടെ.

sm sadique said...

ഫുട് ബോൾ കളി ഇഷ്ട്ടമാണ് . പക്ഷെ, അതിന് വേണ്ടികളയാൻ കണ്ണ്നീരില്ല. ക്ഷമിക്കു റ്റീച്ചർ.
കവിത അസ്സലായി…

മുകിൽ said...

ത്രിശങ്കു തന്നെ ഇവിടെയും..

Gopakumar V S (ഗോപന്‍ ) said...

ഇതു കൊള്ളാമല്ലോ... നന്നായിട്ടുണ്ട്...ആശംസകൾ...

കുഞ്ഞൂസ് (Kunjuss) said...

ഫുട്ബോള്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെങ്കിലും ഇപ്പോഴെന്തോ കരയാന്‍ കണ്ണീരില്ല....
കവിത അസ്സലായിട്ടുണ്ട് ട്ടൊ...

tharat.blogspot said...

kavitha nannayi.ella kalikalum nerampokkinu vendiyanu.oru nimishathinnte aghoshangal.athile kanneerum punchiriyum kaviyude manasine madhikkuka swabhavikam.avishkaram valare nannayi

Jishad Cronic said...

കവിത അസ്സലായിട്ടുണ്ട് ......

ഉപാസന || Upasana said...

:-)

ഉപാസന || Upasana said...

ബ്രസീല്‍ തോറ്റപ്പോ ഞാന്‍ കരഞ്ഞില്ലാട്ടാ. അര്‍ജന്റീന തോറ്റപ്പൊഴും..

പക്ഷേ ഓറഞ്ച് ബ്രിഗേഡ് തോറ്റാല്‍ സങ്കടപ്പെടും
:-)

ഭാനു കളരിക്കല്‍ said...

enteyum kayyoppu

ശാന്ത കാവുമ്പായി said...

ശ്രീ,എ.ഫൈസല്‍ ,ജേക്കബ്‌,കണ്ണൂരാന്‍,ഒരു നുറുങ്ങ്,എം.ആര്‍.അനിലന്‍,എസ്.എം.സാദിക്ക്‌,മുകില്‍ ‍,ഗോപന്‍,കുഞ്ഞൂസ്,താരാട്ട്,ജിഷാദ് ക്രോണിക്,ഉപാസന,ഭാനു കളരിക്കല്‍ എന്റെ കളിച്ചിന്തുകള്‍ ആസ്വദിച്ചതിനു നന്ദി.
ഞാന്‍ ആര്‍ക്കു വേണ്ടിയും കരഞ്ഞില്ല കേട്ടോ.അതല്ലേ ത്രിശങ്കുവായത്. പിന്നെ ഇഷ്ടപ്പെട്ടവര്‍ തോറ്റാല്‍ കരയുന്നത് സഹിക്കാം.പക്ഷേ മറ്റവന്റെ പരാജയത്തില്‍ ആഹ്ലാദിക്കുന്നത് വൃത്തികെട്ട മനസ്സുള്ളവരല്ലേ?അതിനെ ഒന്ന് കൊട്ടണമെന്നു തോന്നി.അതേ ചെയ്തുള്ളൂ.
ഹാറൂണ്‍ ഭായി ഒരു മറഡോണിയന്‍ ആക്ഷേപ ഹാസ്യ കാവ്യം ഞാനെഴുതിപ്പോയേനെ.എന്ത് ചെയ്യാന്‍.കളി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു ഗോളടിച്ചതേയുള്ളൂ.എന്റെ കണ്ണിലെ തീക്ഷ്ണ ജ്വാലയേറ്റാവാം ടി.വി.അടിച്ചു പോയി.ഇനി കളി കാണാനേ പറ്റില്ല.

പട്ടേപ്പാടം റാംജി said...

കളിയേക്കാള്‍ വളരെ കേമമായി കവിത.
വളരെ ഇഷ്ടപ്പെട്ടു..

Anonymous said...

nimisha kavayithri santha teacher
abinanthanangal
npm

the man to walk with said...

prasaktham..
best wishes

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നമ്മുടെ നാട്ടിലെ പിള്ളാര്‍ ഫ്ലക്സ്‌ ബോര്‍ഡിനും വാതുവേപ്പിനും അനുബന്ധ ധൂര്‍ത്തിനും ചിലവഴിക്കുന്ന പണം കൊണ്ട് നല്ലൊരു ഫുട്ബാള്‍ ക്ലബ്ബ്‌ ഉണ്ടാക്കിക്കൂടെ.
നാട്ടിലെ കൂത്താട്ടം കണ്ടിട്ട് നാണം തോന്നുന്നു.. നമുക്ക് കളി കാര്യമാകുകയാണ്. കളി കളിയായിതന്നെ കാണുക.
(ഇത് ഈ പോസ്റ്റിനുള്ള കമന്റ് അല്ല എന്നറിയാം.)

ഹരിശങ്കരനശോകൻ said...

ബ്രസീൽ തോൽക്കും ന്ന് അറിയാർന്നൂ...ന്നാലും ന്റെ നീലക്കിളികൾ

Anil cheleri kumaran said...

ബ്രസീൽ നിനക്കു വേണ്ടി
കണ്ണീരും ചിരിയുമൊഴുകുമ്പോൾ
ഞാനുമിവിടെ.

:(

Naushu said...

നന്നായിട്ടുണ്ട്...ആശംസകൾ...

നാട്ടുവഴി said...

കളിയാണിത് ടീച്ചറെ കളി,ചുവപ്പിന്റെയും മഞ്ഞയുടെയും നടുവിലെ ജീവിതത്തിന്റെ കളി

Kalavallabhan said...

പണ്ടേപ്പോലെ ചുവപ്പിന്വീര്യം
പടിയ്ക്കലുടക്കും വിധിയെങ്കിൽ
കാണ്ണിനിമ്പമെഴും ഓറഞ്ചിൻ
നിറമണിയുമാ സ്വർണ്ണകപ്പിൽ

Echmukutty said...

കളി കണ്ടു,കരഞ്ഞില്ല.
കവിത വായിച്ചു, സന്തോഷിച്ചു.
ഇഷ്ടമായി റ്റീച്ചർ.