Tuesday, May 4, 2010

സ്വാതന്ത്ര്യം

ആഘോഷിക്കാം
സ്വാതന്ത്ര്യം.
കടമ്പകൾ കവച്ച്
കടലുകൾ നീന്തി
അതിരുകൾ മുറിച്ച്
ആകാശത്തിൽ വട്ടമിട്ട്
നക്ഷത്രങ്ങളോട്
കിന്നാരം പറഞ്ഞ്
ചന്ദ്രനോട്
ചങ്ങാത്തം കൂടി
സൂര്യനെ
നെഞ്ചോട് ചേർത്ത് 
ഏകാന്തതയിൽ
ഹൃദയത്തിൽ
ചങ്ങലക്കിലുക്കം
കേൾക്കും വരെ.

14 comments:

vishnu said...

yea..itss a nicee onee..

rajith said...

nalla kavitha ..eluppam manasilaavunna basha

Kalavallabhan said...

ആഘോഷിക്കാം
സ്വാതന്ത്ര്യം.

Rejeesh Sanathanan said...

ആഘോഷിച്ച് നശിപ്പിക്കാനുള്ളതാണ് സ്വാതന്ത്ര്യം.....

Junaiths said...

സൂര്യനെ നെഞ്ചോട്‌ ചേര്‍ത്ത് പൊള്ളിച്ച്..

sreeNu Lah said...

nice

ഒരു നുറുങ്ങ് said...

“പിഞ്ച്ടേ കി പഞ്ചീരേ...
തെരാ,ദര്‍ദ് ന ജാനേ കോയി...”
ഹിന്ദി കവി പ്രദീപിന്‍റെ ആത്മവിലാപങ്ങളെ
അന്വര്‍ത്ഥമാക്കുന്നല്ലൊ ടീച്ചറുടെ കൊച്ചുവരികള്‍..
കവിയുടെ വിലാപങ്ങള് എരിഞ്ഞൊടുങ്ങുന്നത്
ഒടൂലിങ്ങനെയാണ്‍ :
“യേ പത്ഥര്‍ കാ ദേശ് ഹെ
പഗ് ലെ,കോയീ നഹീ തെര വോയ്”

പൊട്ടിച്ചെറിയൂ,ഈ ചങ്ങലകളെ!!!

Hari | (Maths) said...

കവിത നന്നായി ടീച്ചറേ. ചുരുങ്ങിയ വരികളില്‍ ഒരുപാട് അര്‍ത്ഥം. നല്ലൊരു വ്യാഖ്യാതാവിന് ദിവസം നീളെ സമൃദ്ധമായി വിസ്തരിക്കാനാവുന്ന സമ്പന്നമായ വിഷയം.

ഇവിടെ വന്ന സ്ഥിതിക്ക് ഒരു ഓഫ് ഇരിക്കട്ടെ.

നിലനില്പിന്റെ പ്രശ്നമാണ് നമുക്കെങ്കിലും ഏറ്റവും വലിയ സ്വേച്ഛാധിപതിയാണ് സൂര്യനെന്ന ഒരു ആന്റി-ലിറ്റററി വ്യൂവിന് തെല്ലുനേരത്തേക്കെങ്കിലും ഒരു അവസരം തരണം. കാരണം, ഇക്കണ്ട ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമെല്ലാം തനിക്കു ചുറ്റും എപ്പോഴും ഉണ്ടാകണമെന്ന പിടിവാശിക്കാരനായ കാരണവരാണ് സൂര്യന്‍. ‍ ഈ ഗണത്തില്‍പ്പെടുന്ന ഒരു മനുഷ്യന്റെ മനസ്സിനെ കടമെടുത്താല്‍, ഈ പാരതന്ത്ര്യത്തില്‍ മക്കളോ ബന്ധുക്കളോ ആയ ഈ ഗ്രഹങ്ങളൊക്കെ എത്ര വേദനിക്കുന്നുണ്ടാകും. മാത്രമല്ല, അവന്റെ ഇച്ഛയ്ക്കനുസരിച്ച് ദിനചര്യകളെ കെട്ടിപ്പടുത്ത നമ്മളും ആ സ്വേച്ഛാധിപത്യത്തിന്റെ ഇരകളല്ലേ? അപ്പോള്‍ ഈ സൂര്യനെ നമുക്കെങ്ങനെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി പുണരാനാകും?

അല്പം വിപ്ലവം കൂടിയായാല്‍ അതും ഒ.കെ.

രാജേഷ്‌ ചിത്തിര said...

:))

Sunil said...

" ഹൃദയത്തില്‍ ചങ്ങലക്കിലുക്കം കേള്‍ക്കും വരെ" - അത് ക്ളിയരയില്ല മരണം വരയോ അതോ വട്ടാവുന്നത് വരെയോ? എപ്പോഴാണു ആഘോഷം അവസാനിക്കുന്നത്‌?

സൂര്യനെ നെഞ്ചോട്‌ ചേര്‍ത്തത് ഇത്തിരി കടുത്ത പ്രയോഗം ആയി പോയി.

മുഫാദ്‌/\mufad said...

ഏകാന്തതയില്‍
ഹൃദയത്തില്‍
ചങ്ങലക്കിലുക്കം
കേള്‍ക്കും വരെ

ആഘോഷിക്കാം നമുക്ക്

byin said...

parayane ullu:
valare..valare..nalla kavithkal ennu mathramlla..aarkum manasilakunna reethiyile avatharanam..athile oro varikalkum kaambulla..manasil kayaripattanulla oru theeshnatha kavitha rajeethavinum..athupole vaikunna ororutharkum undai..ennullathanu ettavyum valya + point

byin said...

Great one

ശാന്ത കാവുമ്പായി said...

എത്ര പൊട്ടിച്ചെറിയണമെന്നാഗ്രഹിച്ചാലും ചില ചങ്ങലകള്‍ ഒരിക്കലും അഴിയില്ല.സ്വാതന്ത്ര്യം പലപ്പോഴും ഒരു സങ്കല്‍പം മാത്രമാണ്.ഒരിടത്ത് കിട്ടി എന്ന് വിചാരിക്കുമ്പോള്‍ മറ്റൊരിടത്ത്‌ കൂടുതല്‍ കെട്ടപ്പെടുന്നു.ഇതിനെക്കുറിച്ച് സദാ ബോധമുള്ളപ്പോള്‍ സ്വതന്ത്രയെന്ന്‍ കരുതാനാവുന്നില്ല.
വിഷ്ണു,രജിത്ത്,കലാവല്ലഭന്‍,മാറുന്ന മലയാളി,ജുനൈത്,ശ്രീനു ലഹ്,ഒരു നുറുങ്ങ്,ഹരി മാതസ്,രാജേഷ്‌ ചിത്തിര,സുനില്‍,മുഫാദ്‌,ബിന്‍ എന്‍റെ സ്വതന്ത്ര ചിന്തകള്‍ പങ്കു വെച്ചതില്‍ സന്തോഷിക്കുന്നു.എന്‍റെ ചിന്തയെ ശരിയായ വഴിയിലേക്കു നയിക്കുന്നത് നിങ്ങളാണ്.