ആയുധങ്ങൾ.
തുളച്ചു കയറുന്നവ.
തകർത്തു കളയുന്നവ.
കരിച്ചു കളയുന്നവ.
പരീക്ഷിക്കാൻ
ശരീരങ്ങളേതും .
മകനോ മകളോ...
അമ്മയോ അച്ഛനോ....
ആരായാലെന്ത്!
നക്ഷത്രക്കണ്ണുകളിൽ
മിന്നിത്തെളിയും
ഇണയുടെ സ്വപ്നങ്ങൾ
മായ്ക്കാം.
എവിടെ നിന്ന്?
എങ്ങോട്ട്?
ചോദ്യങ്ങൾ വേണ്ട.
ശത്രുവാണ്.
വിശ്വാസങ്ങളുടെ ശത്രു.
അവന്റെ വിശ്വാസം
പാറ പോലുറച്ച
എന്റെ വിശ്വാസമല്ല.
ശത്രുവിനൊരിളവ്.
ആയുധത്തിൻ
മുന്നിലാദ്യമെത്തുന്നവൻ
ശത്രുവിലൊന്നാമന്‍
പിന്നിലെത്രയുമാകാം.
ഒന്ന്,രണ്ട്,മൂന്ന്,...ആയിരങ്ങൾ,
പിന്നെ ലക്ഷങ്ങൾ.
ആയുധത്തിൻ റിമോട്ടിൽ
വിരൽത്തുമ്പുകൾ
പതുക്കെയമർന്ന്;
ചിതറിത്തെറിച്ച്;
രസനേന്ദ്രിയങ്ങൾ
ചുടുചോര നുണഞ്ഞ്;
കരിയും മാംസത്തിൽ
ഭുബുക്ഷുക്കളായ്..
നരഭോജികളായ്....
ശത്രുവാരായാലും മതി.
16 comments:
ശത്രുവിന്റെ വിശ്വാസം
എന്റേതല്ലെന്ന
വിശ്വാസത്തിൽ
തൂളച്ചു കയറുന്ന ആയുധങ്ങൾ
ബന്ദ്ധങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത ഈ ലോകത്ത്
സ്പർശിക്കുന്ന വിഷയം.
തീവ്ര വാദം ഒരു തീരാ ശാപം
പോസ്റ്റ് അതിവ പ്രസക്തം
വളരെ ഇഷ്ട്ടപെട്ടു .
എവിടെ നിന്ന്?
എങ്ങോട്ട്?
ചോദ്യങ്ങൾ വേണ്ട.
ഇതൊരു സത്യം ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ശത്രു ആരായിരുന്നാലും തന്റെ വിശ്വാസമല്ലെങ്കിൽ വകവരുത്തും.
നല്ല കവിത
നന്നായിരിക്കുന്നു..
ആശംസകള്‍...
പ്രസക്തവും സാര്‍വ്വത്രികവുമായ ഭീതികളെ വരച്ചുവയ്ക്കാനുള്ള ചേച്ചിയുടെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു. വളരെ ഫ്ളാറ്റായ ഫോക്കസ്സിനെ ഒന്നു പരിഷ്ക്കരിച്ചാല്‍ തന്നെ ചേച്ചിയുടെ കവിത വളരെ വളരെ നന്നാവും എന്നെനിക്കുറപ്പുണ്ട്. നല്ല ചിന്തകള്‍ക്കും തുറന്നുവച്ച കണ്ണുകള്‍ക്കും ഇതാ ഒരു തൂവല്‍
:)
ഭാഷ തീവ്രമാണ്.കരുതലോടെ കൂടുതല്‍ പറയാന്‍ കഴിയും.
(കാവുമ്പായിക്കാരിയാണ് അല്ലേ?ഞാന്‍ ചെറുവത്തൂര്‍ ആണ്.കയ്യൂരും കാവുമ്പായി തീര്‍ത്ത തീയ്യില്‍ നിന്ന് കുതിര്‍ത്തത്.)
നന്നായിരിക്കുന്നു ചേച്ചി...
വളരെ പ്രസക്തമായ ഒരു വിഷയം നന്നയി എഴുതിയിരിക്കുന്നു...
ആശംസകൾ...
കവിതയിലൂടെ ഒരു വലിയ കാര്യം, നന്നായിരിക്കുന്നു
പ്രസക്തമായ വിഷയം, ചേച്ചീ...
ശാന്തേച്ചീ.... നല്ല കവിത..... അഭിനന്ദനങ്ങള്‍.
ഇനി ആരുമില്ലെങ്കിലും കുഴപ്പമില്ല, ആളെ ഞങ്ങളുണ്ടാക്കിക്കൊള്ളാം...
...ആശംസകള്‍......
malayalam tape cheyyaan ariyilla...ആശംസകള്‍
പൊതുസ്ഥലങ്ങളില്‍ ബോമ്പ് വെച്ചു നിരപരാധികളെ കൊന്നൊടുക്കുന്നത് തുടര്‍ക്കഥയായി മാറുമ്പോള്‍ പ്രതികരിച്ചു പോയതാണ്.ഒരിക്കലും കാണുകപോലും ചെയ്യാതവരെയല്ലേ കൊല്ലുന്നത്. ഏതൊക്കെയോ ഭ്രാന്തന്‍ വിശ്വാസങ്ങളുടെ പേരില്‍.
അനുപ്,രമണിക,റ്റോംസ് കോനുമടം, നന്ദന,രഘുനാഥന്‍,നിശാഗന്ധി,സന്തോഷ്,കുമാരന്‍,അഭിജിത്ത്,വി.കെ.,അരുണ്‍,ശ്രീ,നീര്‍വിളാകന്‍, കൊട്ടോട്ടിക്കാരന്‍,അഷി എന്‍റെ ആശങ്കകള്‍ പങ്കുവെച്ചതില്‍ നന്ദി.
Post a Comment