ശാന്തമീ രാത്രിയിൽ.
ഒരു കുഞ്ഞു നൊമ്പരം
കുടി പാർക്കുമെൻ നെഞ്ചിൽ.
എസ്.എം.എസായൊരു
പദനിസ്വനം.
'സൂര്യ കിരീടം വീണുടഞ്ഞൂ'.
ഒരു രാത്രി കൂടി
വിട വാങ്ങും മുമ്പേ.
കളഭവും മനസ്സും വാങ്ങി
പറന്നു പോയ്
പകൽപക്ഷി.
കെട്ടു പോയൊരു
പൊൻവിളക്കിൻ
തിരിനാളം ജ്വലിപ്പിക്കാൻ.
കണ്ണീർ പൊഴിക്കുന്നമ്മ
മഴക്കാറുകൾ.
ആകാശ ദീപങ്ങൾ
സാക്ഷിയായ്
വരമഞ്ഞളാടുന്ന
രാവിന്റെ മാറിലുറങ്ങീ
മഞ്ഞുതുള്ളി.
കണ്ടുകണ്ടു
കൊതി തീരാതെ.
ചിരിമണിച്ചിലമ്പൊലി
കേൾക്കാതെ.
പേരറിയാത്തൊരു
നൊമ്പരമേറ്റു
പാടിയൊരു മറുകിളി
ഇവിടെയുറങ്ങാതെ..
15 comments:
നിന്‍റെ മിഴികളില്‍ മൂകസാന്ത്വനമായ കിനാക്കളെ നന്ദി
ശാന്ത ടീച്ചറേ,
കാവ്യസങ്കലനം നഷ്ടസൗഭാഗ്യങ്ങളെക്കുറിച്ചുള്ള ചിന്തകളുണര്‍ത്തി.
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടി ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ..
അശ്രുപൂജകള്‍.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുമാര്യിരിക്കാം...........
നന്നായി ചേച്ചീ.
♪ ഒരു പ്രതിഭ കൂടി വിട വാങ്ങവേ
ഒരു പാട്ടു മൂളി മൃതി വീഴവേ...
പതിയേ പറന്നെന്നരികില്‍ വരും നനവുള്ളൊരോര്‍മ്മയാണു നീ...♪
കവിത നന്നായിരിക്കുന്നു....
എന്തൊ ഒന്നു ഫീൽ ചെയ്യുന്നു.....
ആശംസകൾ....
പദസൂര്യന് യാത്രാമൊഴി..........
athe paadi akannu poya oraalkku chernna smrithi
ഒരു നഷ്ട്ടംകൂടി മലയാള സിനിമക്ക്, ഗാനങ്ങള്‍ക്ക്
ഒരു തീരാ നഷ്ട്ടം ..............
അശ്രുപൂജകള്‍.
"ഒരു രാത്രി കൂടി
വിട വാങ്ങും മുമ്പേ.
കളഭവും മനസ്സും വാങ്ങി
പറന്നു പോയ്
പകൽപക്ഷി"
"പേരറിയാത്തൊരു
നൊമ്പരമേറ്റു
പാടിയൊരു മറുകിളി
ഇവിടെയുറങ്ങാതെ"
നഷ്ട ബോധ ത്തിന്റെ നൊമ്പരം
കവിയെ പോലെ വായനക്കാരനെയും സ്പര്‍ശിക്കുന്നുണ്ട്.
ആശംസകളോടെ
----ഫാരിസ്
കെട്ടു പോയൊരു
പൊൻവിളക്കിൻ
തിരിനാളം ജ്വലിപ്പിക്കാൻ.
കണ്ണീർ പൊഴിക്കുന്നമ്മ
വളരെ നല്ല വരികള്‍ ഇഷ്ടമായെട്ടോ... ആശംസകള്‍..
വളരെ നല്ല വരികള്‍ ഇഷ്ടമായെട്ടോ... ആശംസകള്‍....
മഹാനായ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എന്നോടൊപ്പമെത്തിയവര്‍ക്ക് നന്ദി.
kavithakal munum vaayichu. kurachu koodi sandramaaya imageryilekku poikkude. vishayangalude ullanusarichu. parathipparayaanoru trend undu. crisp aakkiyaal. stong aavunna onnaanu thangalude kavitha. go ahead.
വളരെ നല്ല വരികള്‍..നന്നായി ആസ്വദിച്ചു ...ആശംസകള്‍..
Post a Comment