Sunday, June 21, 2009

പരീക്ഷ

മുലപ്പാലിൽ കണ്ണീരുപ്പു ചേർത്തതിൽ
ദൈന്യതയിലൊടുങ്ങനോതിയമ്മ.
കൺകളിൽ ചെമ്പരത്തിപ്പൂ വിരിയിച്ച്‌
വെറുപ്പിന്നാദ്യ പാഠങ്ങൾ പഠിപ്പിച്ചച്ഛ൯.
തിരക്കിലലിയുമുടപ്പിറപ്പുകൾ
തട്ടിക്കളിച്ചു മതിവരാച്ചങ്ങാതിമാ൪.
ലക്ഷ്മണരേഖ വരച്ചതി൯
ഭൂപടം നിവ൪ത്തിയുററവ൪.
പാഠഭാഗങ്ങളേറെയധ്യാപകരും.
അതികഠിനമീച്ചോദ്യങ്ങളുമായ്സ്സമൂഹം.
പഠിച്ചുതീരാതെഴുതാനീ ഞാനുനും.
‘ഇ’ഗ്രേഡിലൊതുക്കീ റിസൾട്ടധികാരികൾ
പരീക്ഷയാണെപ്പോഴും പരീക്ഷ.

10 comments:

വരവൂരാൻ said...

അതികഠിനമീച്ചോദ്യങ്ങളുമായ്സ്സമൂഹ൦.
പഠിച്ചുതീരാതെഴുതാനീ ഞാനു൦

പരീക്ഷയാണെപ്പോഴു൦ പരീക്ഷ

...പക്ഷെ ആരും ജയിക്കുന്നില്ലാ
നല്ല രചന ഇഷ്ടപ്പെട്ടു....

Sureshkumar Punjhayil said...

Pareekshayalla, Pareekshanangal. Nannayirikkunnu, Ashamsakal...!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജീവിതം തന്നെ എന്നും ഒരു പരീക്ഷ തന്നെ....കുടുംബവും സമൂഹവും നമ്മളിൽ അടിച്ചേൽ‌പ്പിയ്ക്കുന്ന പരീക്ഷകളെക്കുറിച്ച് മനോഹരമായി എഴുതിയിരിയ്ക്കുന്നു.

ഓ.ടോ:ടൈപ് ചെയ്യാൻ മൊഴി കീമാൻ അല്ലേ ഉപയോഗിയ്ക്കുന്നത്? പല അക്ഷരങ്ങളും വ്യക്തമല്ല.

ഞാൻ കാവുമ്പായി കാണാൻ വന്നിരുന്നു.ചില കാര്യങ്ങൾ അറിയണമെന്നുണ്ട്.ഒരു കാവുമ്പായിക്കാരിയെ കണ്ടത് നന്നായി.എനിയ്ക്കു ഒരു മെയിൽ ചെയ്യുമൊ?

poor-me/പാവം-ഞാന്‍ said...

"A+" for your lines!

Patchikutty said...

ജീവിതം മുഴുവനും പരീക്ഷകള്‍ അല്ലെ? പരീക്ഷണങ്ങളും :-) കവിത നന്നായിരിക്കുന്നു

Sabu Kottotty said...

അനിവാര്യമാണെങ്കിലും അല്ലെങ്കിലും ഈ പരീക്ഷ തുടര്‍ന്നുകൊണ്ടേയിരിക്കും !

കവിത വലിപ്പത്തില്‍ ചെറുതാണെങ്കിലും ആശയം നോക്കുമ്പോള്‍ അതിന് അളക്കാനാവാത്ത വലിപ്പമുണ്ട്... വളരെ നല്ല കവിത

ആശംസകള്‍...

Anil cheleri kumaran said...

നല്ല കവിത.

ശാന്ത കാവുമ്പായി said...

വരവൂരാൻ,സുരേഷ്കുമാർ പുഞ്ചയിൽ,സുനിൽ കൃഷ്ണൻ,പാവം ഞാൻ,കൊട്ടോട്ടിക്കാരൻ,കുമാരൻ എല്ലാവർക്കും നന്ദി.വന്നതിൽ സന്തോഷം.പരീക്ഷ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.

സബിതാബാല said...

ഒരുപാടിഷ്ടമായി....

ശാന്ത കാവുമ്പായി said...

നന്ദി സബിതാ